കഷ്ടം തന്നെ മുതലാളി; അപേക്ഷ സ്വീകരിക്കാൻ പോലും ആർടിഒ ഓഫീസിൽ ആളില്ല
തൃശൂരിൽ മാര്‍ച്ച് 31-ന് ആര്‍.ടി.ഒ. വിരമിച്ചശേഷം ഈ തസ്തികയില്‍ പുതിയ ആളെ നിയമനം നടക്കാത്തത് കൊണ്ട് ആര്‍.ടി. ഓഫീസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു എന്ന് പരാതി ഉയർന്നിരിക്കുകയാണ്. 3,000 പുതിയ ആര്‍.സി. ബുക്കും 5,000 ഡ്രൈവിങ് ലൈസന്‍സുമാണ് വിതരണം ചെയ്യാതെ കിടക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ദിവസേന 700 പുതിയ അപേക്ഷകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയ വാഹനങ്ങളുടെ ആർസി ബുക്ക് പോലും നൽകാനായിട്ടില്ല. എൻഫോഴ്സമെൻ്റ് ആർടിഒ യ്ക്ക് ചുമതല നൽകിയിട്ടാണ് ആർടിഒ സ്ഥാനം ഒഴിഞ്ഞത് എന്നാൽ അദ്ദേഹം അവധിയിൽ പ്രവേശിച്ചത് കൊണ്ട് ജോയിൻ്റ് ആർടിഒയുടെ ചുമതലയിലാണ് കാര്യങ്ങൾ. പക്ഷേ ഇരട്ടിഭാരം കാരണം പല ജോലിക്ളും ചെയ്തു തീർക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം.

പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ആര്‍.സി. ബുക്കും ലൈസന്‍സും അനുവദിക്കാന്‍ അധികാരമുണ്ട്. പക്ഷേ ലൈസൻസിനായുളള പരിശോധന, വാഹന പരിശോധന എന്നീ പരിപാടികൾ കാരണം അവർക്കും സമയമില്ല. അങ്ങനെ ആർക്കും സമയമില്ലാതെ ഇരിക്കുന്നത് കൊണ്ട് പൊതുജനങ്ങൾക്കാണ് ബുദ്ധിമുട്ട്.
അതിൻ്റെ ഇടയ്ക്ക് എഐ ക്യാമറകളുടെ തലവേദനയും പരാതികളും ഒരു വശത്ത്. ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ആവശ്യമായ രേഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയ്ക്കെടുത്തിട്ടുണ്ട്. ഇന്ത്യയില്‍, പൊതുജനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോക്യുമെന്റ് വെരിഫിക്കേഷന്‍ മുതല്‍ അതിനായി ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ ആണ് നല്‍കുന്നത്.
രാജ്യത്തെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സിന്റെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതും കേന്ദ്ര സര്‍ക്കാറാണ്.ഫോട്ടോ ഐഡി പ്രൂഫ്, വയസ് തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായി സമര്‍പ്പിക്കേണ്ടത്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി ഗതാഗത വകുപ്പ് സ്വീകരിക്കുന്നു.
പുതുതായി 30 രേഖകള്‍ പുതിയ ലൈസന്‍സ് അപേക്ഷക്കൊപ്പം സ്വീകരിക്കാനാണ് പോകുന്ന്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന രേഖകള്‍ സ്വീകരിക്കണമോയെന്ന കാര്യം സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയിലാണ്. ഫോട്ടോ പതിച്ച കിസാന്‍ പാസ്ബുക്ക്, ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ഐഡി കാര്‍ഡ്, വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയല്‍, മേല്‍വിലാസം, പ്രായം എന്നിവ തെളിയിക്കുന്ന രേഖയായി സ്വീകരിക്കും.
ഇത്തരത്തില്‍ ആകെ 30 രേഖകള്‍ സ്വീകരിക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പരിഗണന ലഭിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡും ലൈസന്‍സിനുള്ള രേഖയായി സ്വീകരിക്കും. ഇന്ന് ഡ്രൈവിംഗ് ലൈസന്‍സിന്റെ രൂപം മാറിയിട്ടുണ്ട്. അതിനൊപ്പം തന്നെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്തുള്ള ഈ നീക്കങ്ങള്‍
ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ തുടര്‍ന്നും ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷക്കൊപ്പം ശുപാര്‍ശ ചെയ്യുന്ന രേഖകളായി തുടരും. ഈ രേഖകള്‍ ഇല്ലാത്തവര്‍ക്ക് സഹായകരമാകാനാണ് 30-ലധികം മറ്റ് രേഖകള്‍ കൂടി പരിഗണിക്കാന്‍ പോകുന്നത്. ഒരു അപേക്ഷകന്റെ വയസ്സ് തെളിയിക്കുന്നതിനായി എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ് നല്‍കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








