ബോയിംഗിനും എയർബസിനും വെല്ലുവിളിയായി റഷ്യൻ വിമാനം
റഷ്യൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള റഷ്യൻ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷൻ(യുഎസി) എംസി-21 300 എന്ന പുതിയ യാത്രാവിമാനമിറക്കി. നിലവിലെ മികച്ച എയർക്രാഫ്റ്റുകളായ എയർബസ് എ320നിയോ, ബോയിംഗ് 737മാക്സ് എന്നിവയ്ക്ക് വെല്ലുവിളിയായിട്ടാണ് റഷ്യയുടെ പുത്തൻ കോമേഷ്യൽ എയർക്രാഫ്റ്റിന് രുപംനൽകിയിരിക്കുന്നത്.
ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി
പ്രദർശന ചടങ്ങിൽ സംബന്ധിച്ച റഷ്യൻ പ്രധാനമന്ത്രി ഡിമിട്രി മെഡ്വെദേവ് റഷ്യയുടെ ഈ സംരംഭത്തെ പുകഴ്ത്തി സംസാരിച്ചു. എംഎസ് 21 എന്ന പേരിൽകൂടി ഈ വിമാനമറിയപ്പെടും. ടെസ്റ്റിംഗ് നടന്നുക്കൊണ്ടിരിക്കുന്ന ഈ വിമാനത്തിന്റെ നിർമാണം അടുത്ത വർഷമാരംഭിക്കുന്നതായിരിക്കും.

റഷ്യയിൽ വച്ചുതന്നെയാണ് വിമാനത്തിന്റെ നിർമാണവും നടത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ ഡോമസ്റ്റിക് പ്രൊഡക്ഷൻ ശക്തപ്പെടുത്താനായിരുന്നു റഷ്യയുടെ ഈ സംരംഭം.

റഷ്യൻ സിവിൽ ഏവിയേഷന്റെ അഭിമാനമാണിതെന്നും റഷ്യൻ പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ആസ്വാദ്യകരമായ യാത്രയായിരിക്കും എംസ് 21 വാഗ്ദാനം ചെയ്യുകയെന്ന് റഷ്യൻ പ്രധാനമന്ത്രി ചടങ്ങിൽ പറയുകയുണ്ടായി.

പുതിയ രണ്ട് എൻജിനുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഇടത്തരം വലുപ്പമുള്ള എയർക്രാഫ്റ്റാണ് എംസി21.

എംസി- 21-300, എംസി-21-200 എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും നിർമാണം നടത്തുക.

160 മുതൽ 211 സീറ്റുകൾ വരെയായിരിക്കും എംസി 21 300ലുണ്ടാവുക. രണ്ടാമത്തെ വേരിയന്റിൽ 130 മുതൽ 165 വരെയുള്ള സീറ്റുകൾ ഉണ്ടായിരിക്കുന്നതാണ്.

നിർമാണം പൂർത്തിയാക്കി 2018ഓടുകൂടിയാണ് ഡെലിവറി ആരംഭിക്കുന്നത്. നിലവിലെ മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞ ചിലവിലാണ് നിർമ്മാണം നടത്തുന്നത്.

ഒരേയൊരു ലോഹത്താൽ അല്ലാതെ പല ലോഹങ്ങളുടേയും മിശ്രണത്താൽ നിർമിച്ചതിനാൽ വിമാനത്തിന് മറ്റുള്ളവയെ അപേക്ഷിച്ച് ഭാരക്കുറവും ബലമേറിയതുമാണ്.

റഷ്യൻ വിമാനനിർമാണ രംഗത്തെ പുത്തൻ ചുവടുവെപ്പായിട്ടാണ് നിർമാതാക്കൾ ഇതിനെ കാണുന്നത്.

ലോകത്തിലേറ്റവും വലിയ വിമാനം യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി ആസ്ട്രേലിയലേക്ക്

ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ 'തേജസ്'


Click it and Unblock the Notifications








