2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

By Praseetha

രണ്ട് മണിക്കുറിനുള്ളിൽ ലോകത്തിന്റെ ഏത് കോണിലേക്കും പറന്നെത്താൻ കഴിയുന്ന ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ബോംബർ വിമാനമിറക്കാൻ റഷ്യ പദ്ധതിയിടുന്നു. റഷ്യൻ സേനയുടെ കരുത്തും സാങ്കേതിക മികവും തെളിയിക്കാനുള്ള വ്ലാഡിമർ പുട്ടിന്റെ ശ്രമങ്ങളിൽ ഒന്നാണിത്.

ഭൂമിയെ തന്നെ വിഴുങ്ങിയേക്കും ഈ കരുത്തേറിയ മിസൈലുകൾ

നിമിഷനേരത്തിനുള്ളിൽ പറന്നെത്തി ലക്ഷ്യസ്ഥാനത്ത് ആണവായുധങ്ങൾ വർഷിച്ച് തിരിച്ചെത്തുന്ന ദൗത്യമാണ് ഈ ബോംബർ വിമാനത്തിൽ നിക്ഷിപ്തമായിരിക്കുന്നത്. ഭൗമോപരിതലത്തിൽ മാത്രമല്ല ശ്യൂനാകാശത്തും നിന്നും അക്രമണങ്ങൾ അഴിച്ച് വിടാനുള്ള ശേഷിയുണ്ട് റഷ്യയുടെ ഈ ഹൈപ്പർസോണിക് ബോംബറിന്.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

പിഎകെ-ഡിഎ എന്ന പേരിലുള്ള ബോംബറിന്റെ എൻജിൻ പരീക്ഷണങ്ങൾ നടന്നുക്കൊണ്ടിരിക്കുകയാണെന്നും ആറ് വർഷത്തിനുള്ളിൽ ദൗത്യമാരംഭിച്ചു തുടങ്ങുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

ശബ്ദത്തേക്കാൾ അഞ്ച് മടങ്ങ് വേഗത്തിൽ സഞ്ചരിച്ച് ലോകത്തിന്റെ ഏത് കോണിലും രണ്ട് മണിക്കൂറിനുള്ളിൽ പറന്നെത്തി അന്തരീക്ഷത്തു നിന്നുതന്നെ ആക്രമണങ്ങൾ അഴിച്ചുവിടാൻ കഴിയുന്ന റഷ്യുടെ ആദ്യ ബോംബർ ജെറ്റായിരിക്കുമിത്.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

2020ഓടുകൂടി റഷ്യയുടെ ഈ ബോംബർ വിമാനം ഏല്പിച്ച ദൗത്യം നിറവേറ്റാനായി റഷ്യൻ സേനയ്ക്ക് സമർപ്പിക്കുകയും അതിനു മുൻപ് പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കുമെന്നും മുതിർന്ന റഷ്യൻ ഡിഫൻസ് ഓഫീസർ വ്യക്തമാക്കി.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

റഡാർ ഉപയോഗിച്ചും വിമാനത്തിന്റെ സാമീപ്യം ശത്രുക്കൾക്ക് മനസിലാക്കാൻ കഴിയില്ല എന്നതാണ് ഈ ന്യൂജനറേഷൻ ഹൈപ്പർസോണിക് ബോംബറിന്റെ വലിയ സവിശേഷത.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

സാധാരണ ജെറ്റുകളെപോലെ ഭൗമോപരിതലത്തിൽ പറക്കാനുള്ള കഴിവ് മാത്രമല്ല ഈ റഷ്യൻ ബോംബറിനുള്ളത്. സ്പേസിലേക്കും ചെന്നെത്താനുള്ള ശേഷി ഇതിനുണ്ട്.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

പ്രത്യേക തരത്തിലുള്ള രണ്ട് ഹൈബ്രിഡ് ടർബോഫാൻ എൻജിനാണ് ജെറ്റിന് ഊർജ്ജം പകരുന്നത്.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

ഭൗമാന്തരീക്ഷത്തിൽ പറക്കാൻ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന കെറോസിൻ ഫ്യുയൽ എൻജിനും സ്പേസിലേക്ക് പറക്കണമെങ്കിൽ മീതേനും ഓക്സിജനും നിറച്ച എൻജിനായിരിക്കും ഉപയോഗപ്പെടുത്തുക.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

5.0 മാക് വേഗതയിൽ പറക്കാൻ കഴിയുന്ന ഈ ബോംബർ മറ്റ് ജെറ്റുകളെക്കാൾ വേഗത്തിൽ ലക്ഷ്യംനേടി തിരിച്ചെത്താൻ പ്രാപ്തിയുള്ളതാണ്.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

ബോംബുകൾ വർഷിക്കുക മാത്രമല്ല റഷ്യൻ വ്യോമാതിർത്തികളിൽ പട്രോളിംഗ് നടത്തുന്നതിനും മറ്റ് അടിയന്തര സൈനിക സന്നാഹങ്ങൾ എത്തിക്കുന്നതിനും ഈ ബോംബർ ഉപയോഗപ്പെടുത്തുന്നതായിരിക്കും.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

172 അടി വിങ്സ്പാനുള്ള ബോംബറിന് 168 ടൺ ഭാരമാണുള്ളത്. 6900 മൈൽ ദൂരമാണിതിന്റെ സഞ്ചാര ശേഷി.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

ഭാരമേറിയ ആയുധങ്ങളും ഹൈപ്പർസോണിക് മിസൈലുകളും വഹിച്ചായിരിക്കും ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുന്നത്.

 2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

സെപ്തംബറിൽ മോസ്കോയിൽ വച്ച് നടക്കുന്ന മിലിട്ടറി ഇവന്റിലായിരിക്കും ഈ ബോംബർ വിമാനത്തിന്റെ ടെസ്റ്റ് എൻജിൻ പ്രദർശനം നടത്തുന്നതായിരിക്കും.

കൂടുതൽ വായിക്കൂ

ശത്രുക്കൾക്ക് ഒരു താക്കീതായി ചൈനയ്ക്ക് അത്യാധുനിക പടക്കപ്പൽ

കൂടുതൽ വായിക്കൂ

ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Putin reveals hypersonic stealth bomber
Story first published: Saturday, July 16, 2016, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X