കാട്ടുപോത്തിന്റെ തോലുകൊണ്ടുള്ള കാര്‍
തെമ്മാടിത്തരം കൊണ്ട് ഒരു കാറിനെ പൊതിയുകയും അതിനെ തുകല്‍ പൊതിഞ്ഞ കാര്‍ എന്നു വിളിക്കുകയും ചെയ്യുകയാണ് റഷ്യക്കാരന്‍. ഇന്ത്യയിലായിരുന്നെങ്കില്‍ മനേക ഗാന്ധി നല്ലൊരു പണി തന്നെ കൊടുത്തേനെ. ഈ കാറിന്റെ ഇന്റീരിയര്‍ മാത്രമല്ല എക്സ്റ്റീരിയറും പൂര്‍ണമായു തുകലില്‍ പൊതിഞ്ഞിരിക്കുകയാണ്.
റുസ്തം എന്ന് വിളിക്കുന്ന ഒരു റഷ്യക്കാരനാണ് ഈ കാര്‍ മോഡിഫൈ ചെയ്തത്. ഇത്രയും തീവ്രവാദപരവും അങ്ങേയറ്റത്തെ മൃഗസ്‌നേഹപരവുമായ നടപടിക്ക് പിന്നിലെ ചേതോവികാരം ഇപ്പോഴും വെളിപ്പെട്ടു കിട്ടിയിട്ടില്ല.

കാറില്‍ കാണുന്ന പൂഷോ ബാഡ്ജ് മാത്രമാണ് ഒരു തിരിച്ചറിയല്‍ അടയാളമായി അവശേഷിക്കുന്നത്. ഏത് കാറാണെന്ന കാര്യം പിടിപാടില്ല. ഒരുപക്ഷെ, മോഡിഫൈ ചെയ്യപ്പെട്ട ഒരു കാറിലായിരിക്കാം റഷ്യക്കാരന്‍ തുകല്‍ പൊതിഞ്ഞത്.

കനേഡിയന്‍ കാട്ടുപോത്തുകളുടെ തോലാണ് കാറിനെ പൊതിയാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇന്റീരിയറിലും അസാധ്യമായ വിധത്തിലുള്ള തുകല്‍ പണികളാണ് കാണുന്നത്. നിറയെ മൃഗങ്ങളുടെ രോമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഇവനെയൊക്കെ എന്തുവിളിക്കണം?

മനസ്സിലാവാത്ത മറ്റൊരു സംഗതി കൂടി. എന്തിനാണ് റഷ്യക്കാരന്‍ എന്‍ജിന്‍ കൂടിനെക്കൂടി തുകല്‍ പൊതിഞ്ഞിരിക്കുന്നത്? എന്‍ജിന്‍ ബേയില്‍ സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ പതിച്ചിട്ടുള്ളതായും പറയുന്നു. ആര്‍ക്ക് കാണാനാണാവോ?

മധ്യേഷിയയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍ ഈ കാറില്‍ ചിത്രപ്പണികള്‍ നടത്താന്‍ പ്രയത്‌നിച്ചിട്ടുണ്ട്.


Click it and Unblock the Notifications








