3.5 കോടിയുടെ ലംബോര്‍ഗിനി ഉറൂസ് 'പൊളിച്ചടുക്കി' യൂട്യൂബര്‍; കാരണമാണ് വേറെ ലെവല്‍

ഇന്ത്യയില്‍ മാത്രമല്ല ഇന്ന് ലോകത്ത് തന്നെ യൂട്യൂബിലൂടെ വരുമാനവും പ്രശസ്തിയും നേടുന്നയാളുകള്‍ നിരവധിയാണ്. എന്നാല്‍ വൈറല്‍ ഉള്ളടക്കങ്ങള്‍ക്കായി ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കണ്ടാല്‍ കാഴ്ചക്കാരായ നമ്മള്‍ മൂക്കത്ത് വിരല്‍ വെക്കും. വിമർശനം ധാരാളം ഉയർന്നിട്ടും ഈ പ്രവർത്തികൾക്ക് ഒരു അന്ത്യം ഉണ്ടാവുന്നില്ല.

കഴിഞ്ഞ ദീപാവലി സമയത്ത് ഒരു മാരുതി സുസുക്കി കാറില്‍ ലക്ഷം പടക്കങ്ങള്‍ വെച്ച് തിരികൊളുത്തിയ ഒരു യൂട്യൂബറുടെ വാര്‍ത്ത ഞങ്ങള്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്ക്കും മേലെ വരുന്ന സംഗതി അങ്ങ് റഷ്യയില്‍ നടന്നു.മിഖായേല്‍ ലിറ്റ്വിന്‍ എന്ന പേരില്‍ പ്രശസ്തനായ ഒരു റഷ്യന്‍ യൂട്യൂബറാണ് ഇവിടെ കഥാനായകന്‍. തന്റെ വെള്ള നിറത്തിലുള്ള ലംബോര്‍ഗിനി ഉറൂസ് എസ്‌യുവി പൂര്‍ണമായി നശിപ്പിച്ചാണ് മിഖായേല്‍ ഏവരെയും ഞെട്ടിച്ചത്.

3.5 കോടിയുടെ ലംബോര്‍ഗിനി ഉറൂസ് പൊളിച്ചടുക്കി യൂട്യൂബര്‍; കാരണമാണ് വേറെ ലെവല്‍

ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി മാറി. 3.55 കോടി രൂപയാണ് (എക്‌സ്-ഷോറൂം) ഈ ലക്ഷ്വറി സ്‌പോര്‍ട്‌സ് എസ്‌യുവിയുടെ ഇന്ത്യയിലെ പ്രാരംഭ വിലയെന്ന് ഓര്‍ക്കണം. ഇവിടെ പല സാധാരണക്കാരും ഒരു കാര്‍ വാങ്ങാന്‍ പെടാപ്പാട് പെടുമ്പോള്‍ ആണ് യൂട്യൂബര്‍ കോടികളുടെ വാഹനം ചുമ്മാ നശിപ്പിക്കുന്നതെന്ന് ഓര്‍ത്താണ് പലരും വിഷമിക്കുന്നത്. മിഖായേല്‍ എന്തിനായിരിക്കും മൂന്ന് കോടി രൂപയുടെ കാര്‍ നശിപ്പിച്ചതെന്നാകാും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്.

യൂട്യൂബറുടെ സ്വന്തം എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ ലിറ്റ് എനര്‍ജിയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് സംഭവം. ലിറ്റ് എനര്‍ജിയുടെ കാറിന്റെ വലിപ്പമുള്ള കാന്‍ ഒരു കൂറ്റന്‍ ക്രെയിനിന്റെ മുകളില്‍ ഘടിപ്പിച്ചതായി വൈറല്‍ വീഡിയോയില്‍ കാണാം. ശേഷം അത് കൃത്യമായി എസ്‌യുവിയുടെ മുകളിലേക്ക് ഇട്ടായിരുന്നു കാര്‍ തകര്‍ത്തത്. സെക്കന്‍ഡുകള്‍ കൊണ്ട് കാര്‍ തവിടുപൊടിയായി. മിഖായേലിന്റെ ഈ വൈറല്‍ വീഡിയോക്ക് എതിരെ പ്രതികരണവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.

3.5 കോടിയുടെ ലംബോര്‍ഗിനി ഉറൂസ് പൊളിച്ചടുക്കി യൂട്യൂബര്‍; കാരണമാണ് വേറെ ലെവല്‍

വൈറല്‍ വീഡിയോക്ക് കീഴെ കമന്റുകള്‍ നിറഞ്ഞു. മിഖായേലിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചാണ് ഭൂരിഭാഗം കമന്റുകളും. ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുന്നത് കാരണമാണ് ഫെരാരി അവരുടെ ഉപഭോക്താവിനെ ഇന്‍വിറ്റേഷന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതെന്നാണ് ഒരാള്‍ കമന്റ് ബോക്‌സില്‍ കുറിച്ചത്. ഇന്‍ഷൂറന്‍സ് കമ്പനിയെ ഓര്‍ത്ത് സങ്കടം തോന്നുന്നുവെന്നായിരുന്നു ഒരു രസകരമായ കമന്റ്. ഇന്ന് യൂട്യൂബര്‍മാര്‍ വൈറല്‍ കണ്ടന്റ് ഉണ്ടാക്കാനായി പല കാര്യങ്ങളും ചെയ്ത് കൂട്ടാറുണ്ട്.

കഴിഞ്ഞ ദിവസം ഒരു മഹീന്ദ്ര സ്‌കോര്‍പിയോ N വെള്ളച്ചാട്ടത്തിനടിയില്‍ പാര്‍ക്ക് ചെയ്ത ഒരു ഉപഭോക്താവിന്റെ വാര്‍ത്ത നമ്മള്‍ വായിച്ചു. കാറുടമുടെ പ്രവര്‍ത്തിയുടെ ഫലമായി എസ്‌യുവിയുടെ സണ്‍റൂഫ് ചോര്‍ന്ന് ക്യാബിനില്‍ വെള്ളമിറങ്ങി. ഇത് വാഹനത്തിന് കേടുപാടുകള്‍ ഉണ്ടാക്കി. ഈ വീഡിയോയും വൈറലായി മാറിയിരുന്നു.

3.5 കോടിയുടെ ലംബോര്‍ഗിനി ഉറൂസ് പൊളിച്ചടുക്കി യൂട്യൂബര്‍; കാരണമാണ് വേറെ ലെവല്‍

ഇനി ലംബോര്‍ഗിനിയിലേക്ക് മടങ്ങി വന്നാല്‍ ഇറ്റാലിയന്‍ ബ്രാന്‍ഡ് 2018-ലാണ് തങ്ങളുടെ ആദ്യത്തെ സൂപ്പര്‍ എസ്‌യുവിയായ ഉറൂസ് വിപണിയില്‍ എത്തിച്ചത്. ലോഞ്ചിന് പിന്നാലെ ഉറൂസ് അതിവേഗം ജനപ്രീതിയാര്‍ജ്ജിച്ചു. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ക്കിടയില്‍. പിന്നാലെ ലംബോര്‍ഗിനി ഈ മോഡല്‍ ഇന്ത്യയിലും കൊണ്ടുവന്നു. നിരവധി സെലിബ്രിറ്റികളും സമ്പന്നരായ ബിസിനസുകാരും ഈ സൂപ്പര്‍ എസ്‌യുവി തങ്ങളുടെ ഗരാജില്‍ എത്തിച്ചു.

വന്‍വിലയൊന്നും അല്‍പ്പം പോലും ഏശാതെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന ലംബോര്‍ഗിനിയായി ഉറൂസ് തല്‍ക്ഷണം കൊണ്ട് മാറി. 4 ഡോര്‍ ലക്ഷ്വറി എസ്‌യുവിക്ക് 4.0 ലിറ്റര്‍ V8, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 650 bhp പവറും 850 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ ഉറൂസ് അവതരിപ്പിക്കുന്നുണ്ട്. ഉറൂസിന് 0-100 കി.മീ/മണിക്കൂര്‍ വേഗത വെറും 3.6 സെക്കന്‍ഡില്‍ പിന്നിടാന്‍ കഴിയുമെന്നാണ് ലംബോര്‍ഗിനി അവകാശപ്പെടുന്നത്.

കൂടാതെ മണിക്കൂറില്‍ 306 കിലോമീറ്ററാണ് പരമാവധി വേഗത. ഇന്ത്യയിൽ ലംബോർഗിനി ഉറൂസിന്റെ വില ആരംഭിക്കുന്നത് 3.55 കോടി രൂപയിലാണ്.ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ, നടന്‍മാരായ രണ്‍വീര്‍ സിംഗ്, കാര്‍ത്തിക് ആര്യന്‍, ജൂനിയര്‍ എന്‍ടിആര്‍, ദര്‍ശന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, സംവിധായകന്‍ രോഹിത് ഷെട്ടി, ബിസിനസ്മാന്‍മാരായ ആകാശ് അംബാനി, അദാര്‍ പൂനാവാല, ഗായകന്‍ ബാദ്ഷാ എന്നിവരാണ് ഇന്ത്യയില്‍ ലംബോര്‍ഗിനി സ്വന്തമായുള്ള സെലിബ്രിറ്റികള്‍.

More from DriveSpark

Article Published On: Wednesday, March 1, 2023, 11:07 [IST]
English summary
Russian youtuber completely destroyed lamborghini urus in viral video reason will surprise you
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X