4 മാസം കൊണ്ട് പുതിയ കാര്‍ തുരുമ്പെടുത്തു; പരാതിപ്പെട്ടപ്പോള്‍ പൊലീസിനെ വിളിച്ച് ടാറ്റ ഡീലര്‍

സ്വന്തമായി വാങ്ങിയ കാറിനോട് ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ബന്ധമായിരിക്കും. ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തീകരിച്ച് വാങ്ങിയ വില കൂടിയ കാറിനോട് ഇത്തിരി വൈകാരിക അടുപ്പം കൂടും. കാര്‍ വാങ്ങി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ നമ്മള്‍ നിരാശരാകുമെന്നുറപ്പാണ്.

ഈ സാഹചര്യത്തില്‍ പണം കൊടുത്ത് വാങ്ങിയ ഉല്‍പ്പന്നത്തിനെ കുറിച്ച് പരാതിപ്പെടാന്‍ കസ്റ്റമര്‍ എത്തിയപ്പോള്‍ വാഹന ഡീലര്‍ പൊലീസിനെ വിളിച്ചാലോ. സംഗതി സീനാകുമെന്നുറപ്പല്ലേ. ഫരീദാബാദില്‍ നിന്നുള്ള ഒരു ടാറ്റ സഫാരി ഉടമയായ റോക്കി വസിഷ്ഠിനാണ് ഇത്തരത്തില്‍ പ്രശ്‌നം നേരിട്ടത്. തന്റെ പുത്തന്‍ കാറിന് തുരുമ്പു പിടിച്ചതായാണ് ഇദ്ദേഹത്തിന്റെ പരാതി. പിന്നാലെ ടാറ്റ മോട്ടോര്‍സിന്റെ അംഗീകൃത ഡീലറായ ന്യൂഡല്‍ഹി, മോട്ടിനഗറിലെ ഓട്ടോവികാസ് അധികൃതരോട് പ്രശ്‌നം ഉന്നയിച്ചു.

4 മാസം കൊണ്ട് പുതിയ കാര്‍ തുരുമ്പെടുത്തു; പരാതിപ്പെട്ടപ്പോള്‍ പൊലീസിനെ വിളിച്ച് ടാറ്റ ഡീലര്‍

തന്റെ സഫാരി എസ്‌യുവിയില്‍ ഉപയോഗിക്കുന്ന ഷീറ്റിന്റെ ഗുണനിലവാരം സംബന്ധിച്ചായിരുന്നു കാറുടമയുടെ പരാതി.കാര്‍ വാങ്ങി വെറും നാല് മാസത്തിനുള്ളളില്‍ തുരുമ്പെടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. നാല് മാസത്തിനുള്ളില്‍ 45 ഓളം സ്ഥലങ്ങളിലാണ് തുരുമ്പെടുക്കാന്‍ തുടങ്ങിയതെന്നാണ് കാറുടമയുടെ പരാതി. പരാതിപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഓട്ടോവികാസ് അധികൃതര്‍ക്ക് സാധിച്ചില്ല. പിന്നാലെ റോക്കി കാറുമായി ഡീലര്‍ഷിപ്പില്‍ എത്തിയതോടെയാണ് സംഭവം ചൂടുപിടിച്ചു.

ഡീലര്‍ പൊലീസിനെ വിളിച്ചതോടെ പ്രശ്‌നം രൂക്ഷമായി. ഓട്ടോ വികാസ് ഡീലര്‍ഷിപ്പില്‍ പൊലീസുകാര്‍ എത്തിയതോടെ സംഘര്‍ഷം ഉടലെടുത്തു. വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രാദേശിക മാധ്യമങ്ങള്‍ സംഭവസ്ഥലത്തെത്തി. ചാനല്‍ സംഘങ്ങള്‍ വാര്‍ത്ത വിശദമായി കവര്‍ ചെയ്തു. വാര്‍ത്തയില്‍ ടാറ്റ സഫാരി ഉടമ കാറിന് ചുറ്റും നടത്തി വണ്ടിയിലുണ്ടായ തുരുമ്പുകള്‍ മാധ്യമ സംഘത്തിന് കാണിച്ച് കൊടുത്തു. കാറിന്റെ ചില ഭാഗങ്ങള്‍ നന്നായി തുരുമ്പെടുത്തിട്ടുണ്ട്.

4 മാസം കൊണ്ട് പുതിയ കാര്‍ തുരുമ്പെടുത്തു; പരാതിപ്പെട്ടപ്പോള്‍ പൊലീസിനെ വിളിച്ച് ടാറ്റ ഡീലര്‍

21 ലക്ഷം രൂപ മുടക്കിയാണ് താന്‍ കാര്‍ വാങ്ങിയതെന്നും ഇത്രയും വിലപിടിപ്പുള്ള കാറിന് ഇത്തരത്തിലൊരു ദുര്‍ഗതിയുണ്ടാകുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നാണ് റോക്കി പറയുന്നത്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും തനിക്ക് പകരം കാര്‍ തരണമെന്നും ടാറ്റ മോട്ടോര്‍സ് ഡീലറോട് റോക്കി ആവശ്യപ്പെടുകയായിരുന്നു. വീഡിയോയില്‍ റോക്കി ഒന്നിലധികം സ്ഥലങ്ങളില്‍ കഠിനമായ തുരുമ്പ് എടുത്ത് കാണിക്കുന്നു.

ഡോര്‍, ബൂട്ട് ഹിംഗുകള്‍ എന്നിവിടങ്ങളിലും തുരുമ്പുണ്ട്. സ്റ്റാമ്പ് ചെയ്ത ഷാസി നമ്പര്‍ പോലും തുരുമ്പെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. എഞ്ചിന്‍ ബേയിലും ബോണറ്റിലും തുരുമ്പുകള്‍ കാണപ്പെടുന്നു. ഉടമക്ക് കാര്‍ മാറ്റി നല്‍കില്ലെന്നാണ് ഡീലര്‍മാരായ ഓട്ടോ വികാസ് പറയുന്നത്. വിഷയത്തെ കുറിച്ച് ടാറ്റ മോട്ടോര്‍സിന് അറിയാമെന്ന് ഓട്ടോ വികാസില്‍ നിന്നുള്ള ശിവകുമാര്‍ എന്നയാള്‍ വെളിപ്പെടുത്തി. ഫരീദാബാദിലെ കാഠിന്യമുള്ള വെള്ളവും പ്രതികൂലമായ TDS ലെവലുമാണ് കാര്‍ തുരുമ്പെടുക്കാന്‍ കാരണമായതെന്നാണ് ഡീലര്‍മാരുടെ അവകാശവാദം.

4 മാസം കൊണ്ട് പുതിയ കാര്‍ തുരുമ്പെടുത്തു; പരാതിപ്പെട്ടപ്പോള്‍ പൊലീസിനെ വിളിച്ച് ടാറ്റ ഡീലര്‍

പകരം കാര്‍ നല്‍കണമെന്ന ഉടമയുടെ ആവശ്യം അംഗീകരിക്കാത്ത ഡീലര്‍മാര്‍ തുരുമ്പിച്ച ഭാഗങ്ങള്‍ വീണ്ടും പെയിന്റ് ചെയ്യാന്‍ തയാറാണെന്ന് അറിയിച്ചു. ഉപഭോക്താവ് കാറുമായി എത്തിയതിന് പിന്നാലെ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ഡീലര്‍മാര്‍ പൊലീസിനെ വിളിച്ചതെന്ന് പറയപ്പെടുന്നു. എഎസ്‌ഐ റോബിന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡീലര്‍മാര്‍ ഫോണ്‍ വിളിച്ചതിന് പിന്നാലെ സംഭവ സ്ഥലത്തെത്തിയത്. കാറുടമയും ഒപ്പമെത്തിയവരും വഴക്കുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചാണ് ഡീലര്‍മാര്‍ പൊലീസ് സാന്നിധ്യം ഉറപ്പ് വരുത്തിയതെന്ന് എഎസ്ഐ റോബിന്‍ സിംഗ് പറഞ്ഞു.

കാര്‍ ഉടമയും സുഹൃത്തുക്കളും യാതൊരു പ്രശ്‌നവുമുണ്ടാക്കിയിരുന്നില്ലെന്നും ഡീലര്‍മാര്‍ അതിന് മുമ്പേ പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നുവെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ഫരീദാബാദ് ന്യൂസിലെ ധര്‍മേന്ദ്ര പ്രതാപ് പറഞ്ഞു. സംഘര്‍ഷാവസ്ഥയില്ലാതെയാണ് ഡീലര്‍ പോലീസിനെ വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗതി ഇങ്ങനെയൊക്കെ ആയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. ഇതോടെ വാഹന ഡീലര്‍മാരെ കോടതി കയറ്റാനുള്ള നീക്കത്തിലാണ് റോക്കി. വിഷയം ഉന്നയിച്ച് ഉടന്‍ തന്നെ ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടാനാണ് തീരുമാനം.

കാര്‍ ഡീലര്‍മാരുടെയും കമ്പനികളുടെയും നേരെ നിയമപരമായി നീങ്ങാന്‍ പല ഉപഭോക്താക്കള്‍ക്കും മടിയുണ്ടാകും. എന്നാല്‍ അത്തരത്തില്‍ നിയമത്തിന്റെ വഴിയില്‍ നീങ്ങിയവര്‍ക്ക് പലര്‍ക്കും അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. സര്‍വീസിന് കൊടുത്ത ശേഷം കാറിന്റെ പിക്കപ്പ് കുറഞ്ഞുവെന്ന പരാതിയില്‍ ബെംഗളൂരുവിലെ കോടതി വാഹന ഭീമന്‍മാരായ ഫോക്‌സ്‌വാഗണ്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത് അടുത്തിടെയാണ്.

More from DriveSpark

Article Published On: Monday, February 27, 2023, 13:30 [IST]
English summary
Rusting issue for tata safari within 4 months ownership dealer called police when owner complained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X