ക്രിക്കറ്റ് ദൈവത്തിന്റെ രഥം വിൽപ്പനയ്ക്ക്! സച്ചിന്റെ ബിഎംഡബ്ല്യു എസ്‌യുവി മോഹ വിലയ്ക്ക്

ക്രിക്കറ്റ് പോലെ തന്നെ കാറുകളുടെ കാര്യത്തിലും സച്ചിൻ തെണ്ടുൽകർ ജനപ്രിയനാണ്. ഒട്ടനേകം കാറുകളുള്ള അദ്ദേഹം ഇന്ത്യയിൽ ബിഎംഡബ്ല്യുവിൻ്റെ ബ്രാൻഡ് അംബാസഡറുമാണ്. ഇക്കാരണത്താൽ, ജർമ്മൻ കാർ ബ്രാൻഡിൽ നിന്നുള്ള നിരവധി എക്സോട്ടിക്ക് & പ്രീമിയം കാറുകൾ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻ്റെ ശേഖരത്തിലുള്ള അത്തരത്തിലുള്ള ഒരു എസ്‌യുവി മോഡലാണ് ബിഎംഡബ്ല്യു X5 M. ക്രിക്കറ്റ് ഇതിഹാസം ഈ കാർ ഓടിക്കുന്നത് പല അവസരങ്ങളിലും നാം കണ്ടിട്ടുണ്ട്. എന്നാൽ അതേ ബിഎംഡബ്ല്യു X5 M ഇപ്പോൾ പ്രീ ഓൺഡ് മാർക്കറ്റിൽ വിൽപ്പനയ്ക്ക് ലഭ്യമാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്.

മുംബൈ എക്സോട്ടിക് കാർസ് ആണ് ബിഎംഡബ്ല്യു X5 M -ൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇത് ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സ്‌പെസിക്കേഷനുള്ള X5 M ആയിരിക്കാം, ഇതു പോലെ മറ്റൊന്ന് കണ്ടെത്താൻ ആയേക്കില്ല. ഈ കാർ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിൻ്റെ ഉടമസ്ഥതയിലുള്ളതായിരുന്നു എന്ന് പോസ്റ്റിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്.

മനോഹരവും ആകർഷകവുമായ റെഡ് നിറത്തിലാണ് എസ്‌യുവി പൂർത്തിയാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു ഈ ഷെയ്ഡിനെ മെൽബൺ റെഡ് എന്നാണ് വിളിക്കുന്നത്, ഇത് വാഹനത്തിന് കൂടുതൽ സ്‌പോർട്ടി ലുക്ക് നൽകുന്നു. എസ്‌യുവി നന്നായി മെയിന്റെയിൻ ചെയ്തിട്ടുണ്ട്, മാത്രമല്ല കാറിൽ എവിടെയും വലിയ പൊട്ടലുകളോ പോറലുകളോ ഒന്നും കാണുന്നില്ല. രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌പെസിഫിക്കേഷനുള്ള ബിഎംഡബ്ല്യു X5 M ഇതാണെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

സോഫ്റ്റ് ക്ലോസ് ഡോറുകൾ, നൈറ്റ് വിഷൻ ക്യാമറകൾ, ഹെഡ്‌സ് -അപ്പ് ഡിസ്‌പ്ലേ, ഹർമൻ കാർഡൺ മ്യൂസിക് സിസ്റ്റം, റിയർ എൻ്റർടെയിൻമെൻ്റ് പാക്ക്, പനോരമിക് സൺറൂഫ്, ഹീറ്റഡ് സീറ്റുകൾ, ഇൻഡിവിജ്വൽ കംഫർട്ട് സീറ്റ് പാക്കേജ്, അൽകൻ്റാര ഹെഡ്‌ലൈനർ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, ഓട്ടോമാറ്റിക് ടെയിൽഗേറ്റ്, തുടങ്ങിയ ഒട്ടനവധി സവിശേഷതകളോടെയാണ് എസ്‌യുവി വരുന്നത്.

കാറിൻ്റെ എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും അതേ റെഡ് തീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ബാക്ക്ഡ്ഔട്ട് കിഡ്‌നി ഗ്രില്ല്, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, മറ്റ് കംസ്റ്റം ഫീച്ചറുകൾ എന്നിവ വാഹനത്തിൻ്റെ ഭംഗി വീണ്ടും വർധിപ്പിക്കുന്നു. ജെന്യുവിൻ ബിഎംഡബ്ല്യു അലോയി വീലുകളാണ് എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സച്ചിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ കാർ വളരെ വ്യക്തമായി കാണാം. അതിന്റെ ഇന്റീരിയർ ഇപ്പോഴും ഏറെ കുറെ അതേ അവസ്ഥയിൽ തന്നെയാണ്.

ഒരു 4.4 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു X5 M -ന് കരുത്തേകുന്നത്. ഈ എഞ്ചിൻ പരമാവധി 560 bhp കരുത്തും 750 Nm torque ഉം പുറപ്പെടുവിക്കും. എട്ട് -സ്പീഡ് M സ്റ്റെപ്‌ട്രോണിക് ഗിയർബോക്‌സുമായിട്ടാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്. എഞ്ചിനിൽ നിന്നുള്ള പവർ നാല് വീലുകളിലേക്കും അയയ്ക്കപ്പെടുന്നു. 2015/16 മോഡൽ ബിഎംഡബ്ല്യു X5 M പെർഫോമൻസ് എസ്‌യുവിയാണിത്.

ഓഡോമീറ്ററിൽ 30,000 കിലോമീറ്ററോളം ദൂരം എസ്‌യുവി പിന്നിട്ടിട്ടുള്ളതായി രേഖപ്പെടുത്തുന്നു. എസ്‌യുവി നിലവിൽ അതിൻ്റെ രണ്ടാമത്തെ ഉടമയ്‌ക്കൊപ്പമാണ്, കാർ മുമ്പ് സച്ചിൻ തെണ്ടുൽക്കറുടെ ഉടമസ്ഥതയിലുള്ളതായിരുന്നു എന്ന് പോസ്റ്റിൽ വീണ്ടും പരാമർശിക്കുന്നു. മഹാരാഷ്ട്രയിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്, നന്നായി സൂക്ഷിച്ചിരിക്കുന്ന ഈ ബിഎംഡബ്ല്യു X5 M പെർഫോമൻസ് എസ്‌യുവിക്ക് 92 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്ന വില.

More from DriveSpark

Article Published On: Wednesday, July 10, 2024, 20:12 [IST]
English summary
Sachin tendulars bmw x5 m for sale in pre owned market for a hot deal
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X