വണ്‍ സീരീസില്‍ സച്ചിനും അര്‍മാനും

സെപ്തംബര്‍ മൂന്നിനാണ് ബിഎംഡബ്ല്യു വണ്‍ സീരീസിന്റെ ഇന്ത്യന്‍ ലോഞ്ച്. രാജ്യത്തെ ബീമര്‍ ആരാധകരിലെ വലിയൊരു വിഭാഗത്തിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് ഈ വാഹനത്തിന്റെ വരവ് വഴിയൊരുക്കും. വണ്‍ സീരീസിന്റെ വരവിന് പാതയൊരുക്കിക്കൊണ്ട് കമ്പനിയുടെ ബ്രാന്‍ഡ് അംബാസ്സഡര്‍ കൂടിയായ ഇന്ത്യന്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അഭിനയിച്ച ഒരു വീഡിയോ ചിത്രം പുറത്തിറക്കിയിരിക്കുന്നു.

ജിടി1 ഡ്രൈവര്‍ അര്‍മാന്‍ ഇബ്രാഹിമിനൊപ്പമാണ് വീഡിയോ ചിത്രത്തില്‍ സച്ചില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇന്ത്യയില്‍ 22-25 ലക്ഷത്തിനുള്ളില്‍ വില കാണാനിടയുള്ള വണ്‍ സീരീസ് വരുന്നതോടെ ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക വിഭാഗത്തിന് ബിഎംഡബ്ല്യു കാര്‍ കൈയെത്തിപ്പിടിക്കാനാവും. ഇത് ബീമറിന്റെ വില്‍പനയില്‍ വന്‍ തോതില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത, വണ്‍ സീരീസിന്റെ എതിരാളിയായി പരിഗണിക്കപ്പെടേണ്ടുന്ന ഓഡി ക്യൂ3 എസ് ആദ്യം ദിവസം തന്നെ 125 ബുക്കിംഗാണ് നേടിയെടുത്തത്. ഇത് കാണിക്കുന്നത് കുറഞ്ഞ നിരക്കിലുള്ള കോംപാക്ട് ആഡംബര വാഹനങ്ങളുടെ വലിയ സാധ്യതയെയാണ്.

വണ്‍ സീരീസിന്റെ ബുക്കിംഗ് വര്‍ധിപ്പിക്കുന്നതിനായി വലിയ പ്രചാരണങ്ങളുമായി കമ്പനി രംഗത്തുണ്ട്. ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേര്‍ക്ക് ഒ!രു മെയിന്റനന്‍സ് പാക്കേജ് പ്രഖ്യാപിച്ചത് കുറച്ചു ദിവസം മുമ്പാണ്.

രണ്ട് എന്‍ജിനുകള്‍ പേറും വണ്‍ സീരീസ്. 1.6 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഒന്ന്. ഈ എന്‍ജിന്‍ 136 കുതിരശക്തിയുള്ളതാണ്. 220 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പുറത്തെടുക്കുന്നു. ലിറ്ററിന് 16.28 കിലോമീറ്റര്‍ മൈലേജാണ് പെട്രോള്‍ എന്‍ജിന്‍ നല്‍കുക.

2 ലിറ്ററിന്റേതാണ് ഡീസല്‍ എന്‍ജിന്‍. ലിറ്ററിന്‍ 20.58 കിലോമീറ്റര്‍ മൈലേജ് പകരുന്നു ഇത്.
<center><iframe width="600" height="450" src="//www.youtube.com/embed/6mjSJYPNwI8" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Wednesday, August 21, 2013, 18:51 [IST]
English summary
A promotional video of BMW 1 Series has been outed in which Armaan Ebrahim and Sachin Tendulkar acted.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X