Sachin Tendulkar മാസ്റ്റര്‍ ബ്ലാസ്റ്ററുടെ 'മാസ്സ്' ഗരാജ്; മാരുതി 800 മുതല്‍ നിസാന്‍ GTR വരെ
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 50-ാം പിറന്നാളാണ് ഇന്ന്. 1973 ഏപ്രില്‍ 24-ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം. ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച അമൂല്യ രത്നമായ സച്ചിന്‍ ടെണ്ടുൽക്കർ സ്വപ്രയത്നം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഒരു സാമ്രാജ്യം തന്നെ വെട്ടിപ്പിടിച്ചു.
'ക്രിക്കറ്റിന്റെ ദൈവം' എന്ന് ആരാധകര്‍ വിളിക്കുന്ന സച്ചിന് വാഹനങ്ങളോടുള്ളിഷ്ടവും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ക്രിക്കറ്റിന് പുറമേ സച്ചിന് കാറുകളോടുള്ള പ്രണയവും വളടെ പ്രശസ്തമാണ്. അറിയപ്പെടുന്നത് പോലെയാണ്. ഫെറാറി, ഔഡി, വോള്‍വോ, ബിഎംഡബ്ല്യു, നിസാന്‍ എന്ന് തുടങ്ങി വിവിധ കമ്പനികളുടെ ആഢംബര കാറുകള്‍ അണിനിരക്കുന്ന ഒരു അഢംബര ഗരാജ് സച്ചിനുണ്ട്. പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേരുന്നതിനൊപ്പം അദ്ദേഹത്തിന്റെ കാര്‍ ശേഖരം ഒന്ന് പരിചയപ്പെട്ടാലോ?.

മാരുതി 800: പല ഇന്ത്യക്കാരെയും പോലെ സച്ചിന്റെ ആദ്യ കാറും ഒരു മാരുതി 800 ആയിരുന്നു. 1980 കളില്‍ ഇന്ത്യയെ ത്രസിപ്പിച്ച കാര്‍ ആയിരുന്ന മാരുതി 800 ഓരോ വാഹന പ്രേമിയുടെയും സ്വപ്‌നം കൂടിയായിരുന്നു. കാർ സ്വപ്‌ന വാഹനങ്ങളില്‍ ഒന്നായിരുന്നുവെന്ന് സച്ചിന്‍ പല അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിരുന്നു. സ്വപ്‌നസാക്ഷാത്കാരം പോലെ സച്ചിന്‍ ആദ്യമായി വാങ്ങിയ കാറും മാരുതി 800 ആയി. പിന്നീട് അദ്ദേഹം മാരുതിയുടെ തന്നെ എസ്റ്റീം സ്വന്തമാക്കിയിരുന്നു.
ഫെറാറി 360 മോഡേണ: സച്ചിന്റെ പ്രീമിയം കാര്‍ കളക്ഷനിലെ അഭിമാന താരകമായിരുന്നു ഫെറാറി 360 മൊഡേണ. 2002-ല്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ ആയിരുന്നു ഫിയറ്റിന് വണ്ടി ഈ കാര്‍ സച്ചിന് സമ്മാനിച്ചത്. സച്ചിന്റെ കാര്‍ നിരയിലെ ആദ്യ റേസിംഗ് കാര്‍ ആയിരുന്നു ഇത്.

സമ്മാനമായി ലഭിച്ച കാറിന് സച്ചിന്‍ കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് വിവാദമായിരുന്നു. 2011-ല്‍ കാര്‍ വിറ്റു. 'ഫെരാരി കി സവാരി' എന്ന ബോളിവുഡ് ചിത്രത്തിലും ഈ പ്രത്യേക കാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ഫെറാറി കാറിലെ 3.6 ലിറ്റര്‍ V8 എഞ്ചിന്‍ 400 bhp പവറും 373 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.
നിസാന്‍ R35 GT-R: മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഗരാജിലെ മറ്റൊരു സ്പോര്‍ട്സ് കാറാണ് നിസാന്‍ GTR. 2016 ഡിസംബറിലാണ് നിസാന്‍ ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. 562 bhp പവറും 637 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ട്വിന്‍-ടര്‍ബോ V6 3.8 ലിറ്റര്‍ എഞ്ചിനാണ് നിസാന്‍ GT-Rന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. 1.99 കോടി രൂപക്കാണ് 2016-ല്‍ നിസാന്‍ GT-R പുറത്തിറക്കിയത്.
വോള്‍വോ S80: ഈ കാറും സച്ചിന് ക്രിക്കറ്റില്‍ ഒരു അതുല്യ നേട്ടം പിന്നിട്ടതിന് പിന്നാലെ സമ്മാനമായി ലഭിച്ചതാണ്. ഏകദിന ക്രിക്കറ്റില്‍ 200 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാനായി മാറിയതിന് പിന്നാലെയാണ് സച്ചിന് വോള്‍വോ S80 സമ്മാനമായി ലഭിച്ചത്. 2010-ലായിരുന്നു സംഭവം. ട്വിന്‍ ടര്‍ബോ 5 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വോള്‍വോ S80-ക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍
205 bhp പവറും 420 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഫിയറ്റ് പാലിയോ: ഇറ്റാലിയന്‍ ബ്രാന്‍ഡായ ഫിയറ്റ് 2000-ങ്ങളുടെ തുടക്കത്തിലാണ് പാലിയോ വിപണിയില്‍ എത്തിച്ചത്. കാര്‍ പുറത്തിറക്കിയപ്പോള്‍ ഫിയറ്റ് സച്ചിന് ഒരു ഫിയറ്റ് പാലിയോ സമ്മാനമായി നല്‍കി. ബ്രൈറ്റ് യെല്ലോ നിറത്തിലുള്ള ഫിയറ്റ് പാലിയോ ആയിരുന്നു സച്ചിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നത്. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരുന്നു ഫിയറ്റ് പാലിയോയുടെ കരുത്ത്. ഈ എഞ്ചിന്‍ 100 bhp പവറും 145 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരുന്നു.
ഔഡി Q7: ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഗരാജിലെ ഒരു സ്ഥിരം സാന്നിധ്യമാണ് ഔഡി Q7. അതിനാല്‍ തന്നെ സച്ചിന്റെ പക്കലും ഒരു ഔഡി Q7 ഉണ്ടായല്ലേ പറ്റൂ. 335 bhp പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.2 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട് എന്നീ ബോളിവുഡ് സുന്ദരിമാര്‍ ആദ്യമായി സ്വന്തമാക്കിയ കാര്‍ ഔഡി Q7 ആണ്.
ബിഎംഡബ്ല്യു X5 M: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കൈവശം ഒരുപിടി ബിഎംഡബ്ല്യു കാറുകള്‍ ഉണ്ടാകുമെന്ന കാര്യം നമുക്ക് ഊഹിക്കാമല്ലോ. സച്ചിന്റെ കൈയ്യില്‍ 2002-ലാണ് ആദ്യ ബിഎംഡബ്ലു എത്തിയത്.
ബിഎംഡബ്ല്യു X5 M: എസ്‌യുവിയാണ് ആയിരുന്നു സച്ചിന്റെ ആദ്യ ബിഎംഡബ്ല്യു കാര്‍. 347 bhp പവറും 480 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 4395 സിസി V8 എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. 2018 ഓഗസ്റ്റില്‍ ഈ കാര്‍ വില്‍പ്പനക്ക് വെച്ചു. 21 ലക്ഷം രൂപയായിരുന്നു വില.
ബിഎംഡബ്ല്യു i8: ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള മുന്‍നിര സ്പോര്‍ട്സ് കാറാണ് ബിഎംഡബ്ല്യു i8. സച്ചിന്റെ സ്വന്തമാക്കിയ ബിഎംഡബ്ല്യു i8-ന് 2.54 കോടി രൂപയായിരുന്നു വില. ഇലക്ട്രിക് മോട്ടോര്‍ പിന്തുണയേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 357 bhp പവറം 520 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു.

ബിഎംഡബ്ല്യു M6 ഗ്രാന്‍ കൂപ്പെ: ഈ ബിഎംഡബ്ല്യു കാര്‍ ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയ വ്യക്തി സച്ചിനായിരുന്നു. 560 bhp പവറും 680 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ V8 എഞ്ചിനാണ് ഈ കൂപ്പെയ്ക്ക് കരുത്തേകുന്നത്. ഇവക്കൊപ്പം ബിഎംഡബ്ല്യു E60 M5, ബിഎംഡബ്ല്യു M5 ജാഹ്‌റെ എഡിഷന്‍, ബിഎംഡബ്ല്യു 7 സീരീസ് 750 Li M സ്‌പോര്‍ട് എന്നീ കാറുകളും സച്ചിന്റെ കൈവശമെത്തി.
മെറൂണ്‍ നിറത്തിലുള്ള ബിഎംഡബ്ല്യു E60 M5 ആയിരുന്നു സച്ചിനുണ്ടായിരുന്നത്. 300 യൂണിറ്റുകളില്‍ മാത്രമെത്തിയ ബിഎംഡബ്ല്യു M5 ജാഹ്‌റെ എഡിഷന്റെ ഉടമകളില്‍ ഒരാള്‍ സച്ചിനായിരുന്ന. M5-ന്റെ 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ പതിപ്പ് വിപണിയില്‍ എത്തിയത്. 1.9 കോടി വിലയുള്ള ബിഎംഡബ്ല്യുവിന്റെ ഫ്‌ലാഗ്ഷിപ്പ് സെഡാനായ 7 സീരീസ് 750Li M സ്‌പോര്‍ടും സച്ചിന്‍ സ്വന്തമാക്കി.


Click it and Unblock the Notifications








