പത്രം പിറകില്‍ നിന്നിങ്ങോട്ട് വായിക്കാന്‍ പഠിപ്പിച്ച മൊതല്! ദേ 5 കോടി പൊടിച്ച് പുത്തന്‍ കാര്‍ വാങ്ങി

ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്‌യുവികളോട് ഇന്ത്യയിലെ പണക്കാര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. അടുത്ത കാലത്തായി സഞ്ജയ് ദത്ത്, രണ്‍ബീര്‍ കപൂര്‍, കാര്‍ത്തിക് ആര്യന്‍, പൂജ ഹെഗ്‌ഡെ എന്നീ സിനിമ താരങ്ങള്‍ പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ശിഖര്‍ ധവാനും അടുത്തിടെ ലക്ഷ്വറി എസ്‌യുവി ഉടമകളായി. റേഞ്ച് റോവറിന്റെ റേഞ്ച് ടോപ്പിംഗ് വേരിയന്റാണ് റേഞ്ച് റോവര്‍ SV. ആഡംബര കാറില്‍ ഒരാള്‍ ആഗ്രഹിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് ഇതില്‍ ഒരുക്കിയിട്ടുണ്ട്.

പിവി പ്രോ ഒഎസോടു കൂടിയ 13.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ഡിജിറ്റല്‍ ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വോയ്സ് കമാന്‍ഡുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് HVAC, ഡിജിറ്റല്‍ ഓഡിയോ ബ്രോഡ്കാസ്റ്റ് (DAB), വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയാണ് കാറിലെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍.

sachin tendulkar range rover sv edition

പ്രീമിയം മെറിഡിയന്‍ സൗണ്ട് സിസ്റ്റം, മസാജ് ഫംഗ്ഷനോടുകൂടിയ 24-വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ ഇതിലെ അധിക സവിശേഷതകളാണ്. 360 ഡിഗ്രി ക്യാമറ, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC), മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സ്യൂട്ട് എന്നിവ് യാത്രക്കാരുടെ സുരക്ഷ പരിപാലിക്കുന്നു.

ശക്തമായ 3.0-ലിറ്റര്‍ P400 ഇന്‍ജെനിയം ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍-6 മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ SV-യുടെ ഹൃദയം. 394 bhp പവറും 550 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. ആകര്‍ഷകമായ ഓണ്‍-റോഡ് പ്രകടനത്തിന് പുറമേ സമാനതകളില്ലാത്ത ഓഫ്-റോഡിംഗ് മികവും ഈ എസ്‌യുവി പുറത്തെടുക്കുന്നു.

sachin tendulkar range rover sv edition

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ എസ്‌യുവി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. നിലവില്‍ 2.36 കോടി മുതല്‍ 4.98 കോടി വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇത് വില്‍പനയിലുള്ള ഏറ്റവും വിലകൂടിയ വാഹനങ്ങളില്‍ ഒന്നാക്കി റേഞ്ച് റോവര്‍ SV-യെ മാറ്റുന്നു. ലെക്‌സസ് LX, മെര്‍സിഡീസ് ബെന്‍സ് GLS എന്നീ കാറുകളുമായാണ് ഇത് ഏറ്റുമുട്ടുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടിപ്രാന്തന്‍മാരെ പറയാന്‍ പറഞ്ഞാല്‍ ഇന്നത്തെ തലമുറയില്‍ ഉള്ളവര്‍ ഒട്ടും ആലോചിക്കാതെ എംഎസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും പേര് പറയും. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഫെറാറി പോലുള്ള കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ച സച്ചിൻ ടെണ്ടുല്‍ക്കറാണ് (Sachin Tendulkar) ഇക്കാര്യത്തിലും അവരുടെ മുന്‍ഗാമി.

sachin tendulkar range rover sv edition

സര്‍ ഡോണ്‍ ബ്രാഡ്മാന്റെ 29-ാം സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇറ്റാലിയന്‍ കമ്പനി സച്ചിന് ഫെറാറി 360 മൊഡേണ സമ്മാനിച്ചിരുന്നു. 1250 കോടി രൂപ ആസ്തിയുള്ള സച്ചിന്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍ കൂടിയാണ്. ക്രിക്കറ്റിനെ പോലെ തന്നെ കാറുകളെയും സ്‌നേഹിക്കുന്ന താരം ഇടക്കിടെ തന്റെ ഗരാജ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്.

സച്ചിന്‍ ബിഎംഡബ്ല്യു കാറുകളുടെ വലിയ ഫാനാണ്. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ അംബാസഡര്‍ കൂടിയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഇക്കഴിഞ്ഞ നവംബറില്‍ സച്ചിന്‍ ബിഎംഡബ്ല്യു 3 സീരീസിന്റെ M340i xDrive എന്ന വേരിയന്റ് സ്വന്തമാക്കിയിരുന്നു. ബിഎംഡബ്ല്യു അല്ലാത്ത മറ്റ് ബ്രാന്‍ഡുകളുടെ കാറുകളും സച്ചിന്റെ ഗരാജിലുണ്ട്. കോടികളുടെ ആഡംബര വാഹനങ്ങള്‍ നിറഞ്ഞ സച്ചിന്റെ ഗരാജിലെ ഏറ്റവും പുതിയ അതിഥിയാണ് 5 കോടി വിലവരുന്ന റേഞ്ച് റോവര്‍ SV.

സച്ചിന്‍ സ്വന്തമാക്കുന്ന ആദ്യത്തെ റേഞ്ച് റോവര്‍ കൂടിയാണിത്. സച്ചിന്‍ തന്റെ പുത്തന്‍ കാറില്‍ ഭാര്യയുടെ കൂടെ എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പുതിയ റേഞ്ച് റോവറിന്റെ ബൂട്ടില്‍ ലഗേജുകള്‍ വെച്ച ശേഷം ഭാര്യ അഞ്ജലി ടെണ്ടുല്‍ക്കറിനെ പാസഞ്ചര്‍ സീറ്റിലിരുത്തി സച്ചിന്‍ തന്നെയാണ് കാര്‍ ഓടിച്ച് പോയത്.

More from DriveSpark

Article Published On: Tuesday, December 31, 2024, 11:49 [IST]
English summary
Sachin tendulkar gifts himself new range rover sv edition worth rs 5 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X