ഇത് വിമാനത്തിൻ്റെ ഇക്കണോമി ക്ലാസോ, സ്റ്റേഡിയമോ, സച്ചിൻ തെൻഡുൽക്കറിനെ കണ്ട ആവേശത്തിൽ യാത്രക്കാർ
ക്രിക്കറ്റ് ദൈവം നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും, സന്തോഷമോ, അത്ഭുതമോ, ഞെട്ടലോ ആയിരിക്കുമോ. നിങ്ങൾ യാത്ര ചെയ്യുന്ന വിമാനത്തിൻ്റെ ഇക്കണോമി ക്ലാസിൽ ക്രിക്കറ്റ് ദൈവം സച്ചിൻ വന്നാൽ എന്തായിരിക്കും അവസ്ഥ എന്നത് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ബാറ്റിങ്ങിന് വേണ്ടി അദ്ദേഹം ക്രീസിലേക്ക് കയറുമ്പോൾ ഒരു സ്റ്റേഡിയം മുഴുവൻ അദ്ദേഹത്തിന് ആർപ്പ് വിളിക്കുന്നത് പോലെയായിരുന്നു ഒരു നിമിഷം.
യാത്രക്കാരുടെ ഈ സ്നേഹത്തിൽ അദ്ദേഹം തൻ്റെ ആരാധകരായ യാത്രക്കാർക്ക് നേരെ കൈകൂപ്പി നന്ദി അറിയിക്കുകയും ചെയ്തു. പതിനാറാം വയസിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 24 വർഷം ഇന്ത്യയെ പ്രതിനിധീകരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ (ടെസ്റ്റിൽ 51, ഏകദിനത്തിൽ 49) എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന സെഞ്ച്വറി എന്ന റെക്കോർഡ് സച്ചിന് സ്വന്തം, 2023 ലോകകപ്പ് സെമി ഫൈനൽ സമയത്ത്, 50 ഓവർ മത്സരത്തിൽ വിരാട് കോഹ്‌ലി തൻ്റെ 50-ാം സെഞ്ചുറിയുമായി സച്ചിനെ മറികടക്കുകയും ചെയ്തു.

24 വർഷമായി തൻ്റെ മത്സരത്തിലെ പ്രകടനങ്ങൾ കൊണ്ട് രാജ്യമെമ്പാടും വലിയ ആരാധകരെ നേടിയ അദ്ദേഹം ഇപ്പോഴും എവിടെ പോയാലും വളരെയധികം ശ്രദ്ധ നേടുന്നു എന്നതിൻ്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് വിമാനത്തിൻ്റെ ഇക്കണോമി ക്ലാസിൽ കണ്ടത് . വിരമിച്ച് 10 വർഷത്തിലേറെയായിട്ടും, സച്ചിൻ സച്ചിൻ എന്ന് ആർപ്പ് വിളിപ്പിക്കാൻ മാത്രം ശക്തി ഉണ്ട് അദ്ദേഹത്തിന്, അതാണ് ജനങ്ങൾക്കിടയിലെ അദ്ദേഹത്തിൻ്റെ സ്വാധീനം.
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഏറ്റവും കംഫർട്ടായി യാത്ര ചെയ്യാനാണ് എല്ലാവർക്കും താൽപ്പര്യം, എന്നാൽ അതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം. നിങ്ങളുടെ യാത്രയുടെ ദൈർഘ്യം അനുസരിച്ച് സീറ്റുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം മുന്നിലെ സീറ്റുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ ദൂരയാത്രയിൽ നിങ്ങൾക്ക് ഒരു ക്ഷീണവും ഉണ്ടാകില്ല എന്നതാണ് സത്യം. നിരക്ക് നോക്കുമ്പോൾ നിങ്ങൾ മധ്യഭാഗത്തുളള സീറ്റുകൾ തെരഞ്ഞെടുക്കാനാണ് സാധ്യത.

വിമാനത്തിൻ്റെ മോഡലും കമ്പനിയും അനുസരിച്ച് വിലയിലും വ്യത്യാസം വരും എന്ന് ഓർക്കുക. മുൻവശത്തേക്ക് നിങ്ങൾക്ക് മാറാനും സാധിക്കും. കൂടുതൽ പണം നൽകിയാൽ നിങ്ങളുടെ സീറ്റ് അപഗ്രേഡ് ചെയ്യാൻ സാധിക്കും. മുന്നിൽ സീറ്റ് ലഭിച്ചാൽ ധാരാളം ലെഗ്റൂം ഉണ്ട്, ഇറങ്ങാൻ വളരെ എളുപ്പമാണ്. അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട്.
മുൻപ് യാത്ര ചെയ്തിട്ടുളളവരാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ഓരോ യാത്രയ്ക്കും പോയിൻ്റുകൾ ലഭിക്കും. ഈ പോയിൻ്റുകൾ നിങ്ങൾ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗുണം ചെയ്യും. ഈ പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കുന്നു. ഇതിന് എയർ മൈൽ എന്നാണ് വിളിക്കുന്നത്. അതായത് നിങ്ങൾ ബുക്ക് ചെയ്യുന്ന എയർലൈൻസിൻ്റെ സൈറ്റിൽ ലോഗിൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ റിവാർഡ് പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കും.

അത് പോലെ നിങ്ങൾ നടത്തുന്ന ഏത് ഇടപാടുകൾക്കും റിവാർഡ് ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാലും നിങ്ങൾക്ക് പോയിൻ്റുകൾ ലഭിക്കും. അതേ സമയം ഹോട്ടലുകളിലും കാർ വാടകയ്ക്ക് എടുക്കുമ്പോഴും എല്ലാം ഇടപാട് നടത്തുന്നത് വഴി ലഭിക്കുന്ന പോയിൻ്റുകൾ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗുണം ചെയ്യും.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അനുവദിച്ചിരിക്കുന്ന ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. എങ്കില്‍ ആ ഭാരത്തിന് നിങ്ങള്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുന്‍കൂറായി ഓണ്‍ലൈനായി പണമടയ്ക്കുന്നതാണ് നല്ലത്. ഇതിലൂടെ യാത്രാവേളയില്‍ ഉണ്ടാകുന്ന അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ചില സമയങ്ങളില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കിലോ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്താല്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ലൈനുകള്‍ വിസമ്മതിക്കുന്നു.

നിങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് സമീപത്തുള്ള ഏതെങ്കിലും കടയില്‍ നിന്നോ മറ്റോ ലഗേജ് ഒന്ന് തൂക്കി നോക്കുക. ഭാരം കൂടുതലാണെങ്കില്‍ തന്നെ എന്ത് എടുക്കണം, എന്ത് ഒഴിവാക്കാം എന്ന് ചിന്തിക്കാന്‍ സമയം ലഭിക്കും. നിങ്ങള്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്തുകഴിഞ്ഞ ശേഷം ഭാരം കൂടുതലാണെന്ന് കണ്ടാല്‍ കുറച്ച് സാധനങ്ങള്‍ പുറത്ത് വെക്കേണ്ടി വരും. നിങ്ങള്‍ മുന്‍കൂട്ടി ഭാരം പരിശോധിച്ചാല്‍ അത് പാഴ്‌സലായി അയക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യാം. സിംപിളായി കൈകൊണ്ട് ഭാരം പരിശോധിക്കാന്‍ സാധിക്കുന്ന തൂക്ക ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.


Click it and Unblock the Notifications








