ക്രിക്കറ്റ് 'ദൈവ'ത്തിൻ്റെ യാത്ര പോർഷയിൽ! വാഹനത്തിൽ കയറുന്നതിന് മുൻപ് ചോദിച്ചത് കേട്ടോ
സെലിബ്രിറ്റികളും സ്പോർട്സ് താരങ്ങളുടെ ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുന്നത് വളരെ സാധാരണമായ കാര്യം തന്നെയാണ്. എന്നാൽ ക്രിക്കറ്റ് ദൈവം ഒരു വാഹനം തെരഞ്ഞെടുക്കുമ്പോൾ അതിൽ അൽപ്പം പ്രത്യേകതകൾ കാണാതിരിക്കുമോ. പത്രം പിന്നിൽ നിന്ന് വായിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട സച്ചിനെ കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. അദ്ദേഹം എപ്പോഴൊക്കെ പുറത്തേക്ക് ഇറങ്ങിയാലും അദ്ദേഹത്തെ കാണാനും ഒന്ന് കൈവീശി കാണിക്കാനും ഒരുപാട് പേർ കാണും. പാപ്പരാസികളെ കാണുമ്പോൾ പല സെലിബ്രിറ്റികളും ഓടിയൊളിക്കുകയാണ്, എന്നാൽ സച്ചിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിൻ്റെ മറ്റുളളവരോടുളള പെരുമാറ്റമാണ്. അദ്ദേഹത്തെ കാണാൻ കാത്തുനിന്നവരോട് അദ്ദേഹം ചോദിച്ചത് എന്താണെന്ന് അറിയണ്ടേ.
ജിമ്മിൽ നിന്നാണെന്ന് തോന്നുന്നു സച്ചിൻ പുറത്തേക്കിറങ്ങിയപ്പോൾ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ പകർത്താനും കാണാനുമായി നിരവധി പേരുണ്ടായിരുന്നു, അവർക്കെല്ലാം ചിത്രങ്ങളെടുക്കാൻ നിന്ന് കൊടുക്കുകയും അത് പോലെ തന്നെ അദ്ദേഹത്തിൻ്റെ പോർഷ കയീനിലേക്ക് കയറുന്നതിന് മുൻപ് ചുറ്റുമുളളവരെല്ലാം സന്തോഷവാൻമാരണല്ലോ അല്ലേ, എനിക്ക് പോകാമല്ലോ അല്ലേ എന്നാണ് ചോദിച്ചത്. ആർക്കും ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ മറ്റുള്ളവരുടെ മുഖത്തെ സന്തോഷത്തിൻ്റെ ഭാഗമാകാൻ വലിയൊരു മനസ് തന്നെ വേണം.

ഇനി അദ്ദേഹത്തിൻ്റെ വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാലോ. ആഡംബര ബ്രാൻഡായ പോർഷയുടെ കയീൻ എസ്‌യുവിയിലാണ് ക്രിക്കറ്റിൻ്റെ ദൈവം സഞ്ചരിക്കുന്നത്. 2 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന പോർഷ കയീൻ ജിടിഎസ് എസ്‌യുവിക്ക് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി മുംബൈയിൽ ഏകദേശം 2.37 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കുകൾ. 1300 കോടിക്ക് ആസ്തിയുളള സച്ചിനെ സംബന്ധിച്ച് ഇതൊക്കെ വളരെ നിസാരം തന്നെ.
പെർഫോമൻസിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന കയീൻ ജിടിഎസ് പതിപ്പ് സ്‌പോർട്ടി ഡിസൈനോടെയാണ് വിപണിയിൽ എത്തുന്നത്. ആരേയും മോഹിപ്പിക്കുന്ന മുൻവശമാണ് ലക്ഷ്വറി എസ്‌യുവിയുടെ പ്രത്യേകത. സിഗ്നേച്ചർ-സ്റ്റൈൽ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം, മുൻവശത്ത് കൂറ്റൻ എയർ ഡാമുകൾ, ഹെവി സ്‌കിഡ് പ്ലേറ്റുള്ള സ്റ്റൈലിഷ് പിയാനോ ഫിനിഷ് ഗ്രിൽ എന്നിവയാണ് കയീൻ എസ്‌യുവിയെ കിടിലമാക്കുന്നത്.

കണ്ണിന് ഇമ്പമുള്ള 21 ഇഞ്ച് ആർഎസ് സ്‌പൈഡർ വീലുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളാൽ സമ്പന്നമായ ഉഗ്രൻ ഇന്റീരിയറാണ് കോടികൾ വില വരുന്ന പോർഷ എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. വയർലെസ് കാർ കണക്റ്റിവിറ്റി പോലുള്ള സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോൾ ബട്ടണുകളുള്ള മൾട്ടി-ഫങ്ഷണൽ 3-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, തുടങ്ങിയവ സവിശേഷതകൾ കയീൻ എസ്‌യുവിയിലുണ്ട്.
ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന സ്‌പോർട്‌സ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്‌പോർട് എക്‌സ്‌ഹോസ്റ്റ്, 14-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം പോലുള്ള ഫീച്ചറുകളാലും ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനം സമ്പന്നമാണ്. എസ്‌യുവിയിൽ പ്രത്യേകം ട്യൂൺ ചെയ്‌ത ഷാസിയും അഡാപ്റ്റീവ് എയർ സസ്‌പെൻഷനും വരെയുളളത് കൊണ്ട് കംഫർട്ടിൻ്റെ കാര്യത്തിൽ വാഹനം വേറെ ലെവലാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.
എയർ സസ്പെൻഷനുളളത് കൊണ്ട് 10 മില്ലീമീറ്റർ വരെ കാറിനെ താഴേക്ക് താഴ്ത്താൻ സഹായിക്കും. ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷയുടെ കയീൻ ജിടിഎസിന് കരുത്തുറ്റ 4.0 ലിറ്റർ, ട്വിൻ-ടർബോ V8 എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 493 bhp പവറിൽ പരമാവധി 660 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








