മഞ്ഞിനറിയില്ലല്ലോ സച്ചിനാണെന്ന്! കശ്മീർ ട്രിപ്പിനിടയിൽ വഴിയിൽ കുടുങ്ങി ക്രിക്കറ്റ് ഇതിഹാസം

യാത്രകൾ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്, മനോഹരമായ പുതിയ സ്ഥലങ്ങളും മറ്റും കാണാനും ആസ്വദിക്കാനും ഒരുങ്ങിയിറങ്ങുക എന്നത് വേറെ ഒരു തരം എക്സ്പീരിയൻസാണ്. മനോഹരമായ സ്ഥലങ്ങളും മഞ്ഞുമൂടിയ മലനിരകളുടെ ആകർഷകമായ കാഴ്ചകളും കാരണം കാശ്മീർ "ഭൂമിയിലെ പറുദീസ" എന്നാണ് അറിയപ്പെടുന്നത്. ഇവിടേക്ക് ഒരു യാത്ര എന്നത് നമ്മിൽ പലരുടേയും സ്വപ്നമാണ്.

അടുത്തിടെ, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുക്കറും തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ മനോഹരമായ കാശ്മീർ താനും സന്ദർശിക്കുകയാണെന്ന് പങ്കുവെച്ചിരുന്നു. മഞ്ഞുമൂടിയ മലനിരകളിലൂടെയുള്ള യാത്രയ്ക്കിടെ, അദ്ദേഹത്തിൻ്റെ ടൊയോട്ട ഫോർച്യൂണർ കുടുങ്ങി എന്നും, ഒരു ATV -ൽ അദ്ദേഹത്തെ ഈ സാഹചര്യത്തിൽ നിന്ന് രക്ഷിച്ചു എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സച്ചിൻ്റെ ഫോർച്യൂണർ മഞ്ഞിൽ കുടുങ്ങിയതിൻ്റെ വീഡിയോകൾ ഓൺലൈനിൽ ഷെയർ ചെയ്തിട്ടുണ്ട്.

കശ്മീർ ട്രിപ്പിനിടയിൽ വഴിയിൽ കുടുങ്ങി ക്രിക്കറ്റ് ഇതിഹാസം

ഡൽഹി രജിസ്ട്രേഷനുള്ള ബ്ലാക്ക് കളർ ടൊയോട്ട ഫോർച്യൂണർ ഒരു ചരുവിൽ നിന്ന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ ശ്രദ്ധിക്കാം. എന്നിരുന്നാലും, വാഹനത്തിൻ്റെ മുൻവശത്തെ ഇടത് വശത്തെ വീൽ കുടുങ്ങിയതായി കാണപ്പെട്ടു, ആളുകൾ ഒരു ഷവൽ ഉപയോഗിച്ച് കാറിൻ്റെ മുൻവശത്ത് നിന്ന് ഐസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതും കാണാം.

ഫോർച്യൂണറിന് അരികിൽ ഒട്ടനവധി സൈനിക ഉദ്യോഗസ്ഥരും നിന്നിരുന്നു എന്നതും ശ്രദ്ധിക്കാവുന്നതാണ്. ഇത് സച്ചിൻ ടെണ്ടുൽക്കറുടെ ഫോർച്യൂണർ ആണെന്ന് വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി പരാമർശിക്കുന്നു. ഇതിനെത്തുടർന്ന്, അകത്തിരിക്കുന്ന സച്ചിനെ കാണിക്കാൻ അദ്ദേഹം ഫോർച്യൂണറിന് അടുത്തേക്ക് നീങ്ങുന്നു, അദ്ദേഹം ഫ്രണ്ട് പാസഞ്ചർ സീറ്റിൽ ഇരിക്കുന്നതായി കാണാം. വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ കാറിൻ്റെ അടുത്ത് വന്നപ്പോൾ ഡ്രൈവർ ഉടൻ തന്നെ വിൻഡോ അടച്ചതായി കാണാനാവും.

കശ്മീർ ട്രിപ്പിനിടയിൽ വഴിയിൽ കുടുങ്ങി ക്രിക്കറ്റ് ഇതിഹാസം

വീഡിയോയിൽ കാണിച്ചില്ലെങ്കിലും കുറച്ചു നേരം ശ്രമിച്ചിട്ടും ഫോർച്യൂണർ മഞ്ഞിൽ നിന്ന് പുറത്തേക്ക് വന്നില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇക്കാരണത്താൽ, ഒരു ATV-ൽ സച്ചിനെ അവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു. ഈ വീഡിയോയിലെ ഫോർച്യൂണറിനെ സംബന്ധിച്ചിടത്തോളം, ഇത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം താമസിച്ചിരുന്ന ഹോട്ടലിൻ്റേതാണെന്നും ഈ സംഭവം നടന്ന ഗുൽമാർഗിലെ മനോഹരമായ സ്ഥലങ്ങളിലൂടെ ഹോട്ടലിലെ അതിഥികളെ കൊണ്ടുപോകാനാണ് ഈ വാഹനം ഉപയോഗിക്കുന്നത് എന്നും വ്യക്തമായിട്ടുണ്ട്.

ഇന്നലെ, സച്ചിൻ തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ വിമാനത്തിനുള്ളിൽ നിന്ന് മഞ്ഞുമൂടിയ മലനിരകൾ കാണിക്കുന്നു ഒരു ഹ്രസ്വ വീഡിയോ പങ്കിട്ടിരുന്നു . വീഡിയോയിൽ, താൻ എവിടേക്കാണ് പോകുന്നത് എന്ന് ഊഹിക്കാൻ കഴിയുമോ എന്ന് അദ്ദേഹം ആദ്യം ഫോളോവേഴ്സിനോട് ചോദിക്കുകയും തുടർന്ന് അവർ കശ്മീരിലേക്ക് പോകുകയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കശ്മീർ ട്രിപ്പിനിടയിൽ വഴിയിൽ കുടുങ്ങി ക്രിക്കറ്റ് ഇതിഹാസം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സച്ചിൻ തെൻഡുൽക്കർ രാജ്യത്തുടനീളമുള്ള യാത്രകൾ ആസ്വദിക്കുന്നതിൻ്റെ നിരവധി വീഡിയോകൾ പങ്കിട്ടിട്ടുണ്ട്. 2022 നവംബറിൽ, ക്രിക്കറ്റ് ഇതിഹാസം തൻ്റെ യൂട്യൂബ് ചാനലിൽ ഒരു കിയ ക്യാരെൻസ് എംപിവിയിൽ മുംബൈയിൽ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

ഈ കിയ കാരൻസ് അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണോ അല്ലയോ എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നിരുന്നാലും, ടെകാർട്ട് ബോഡി കിറ്റുള്ള പോർഷെ 911 ടർബോ S, ടെകാർട്ട് ബോഡി കിറ്റുള്ള പോർഷെ കയീൻ ടർബോ S എന്നിവയുൾപ്പെടെ നിരവധി ഹൈ എൻഡ് കാറുകൾ അദ്ദേഹത്തിനുണ്ട് എന്ന് നമുക്കറിയാം. നിസാൻ GT-R, ബിഎംഡബ്യു i8, ബിഎംഡബ്യു X5M, ബിഎംഡബ്യു 7 -സീരീസ് Li, ഒരു മെർസിഡീസ് C63 AMG എന്നിവയാണ് അദ്ദേഹത്തിൻ്റെ കളക്ഷനിലുള്ള മറ്റ് കാറുകൾ.

More from DriveSpark

Article Published On: Thursday, February 22, 2024, 15:48 [IST]
English summary
Sachin tendulkar stuck in snow in a toyota fortuner during kashmir visit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X