സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

By Praseetha

ആഡംബര കാറുകൾ നിരവധിയുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ ഗ്യാരേജിലേക്ക് ഒരു പുത്തൻ അതിഥി എത്തിയിരിക്കുന്നു. സ്വന്തം ഇച്ഛാനുസരണം നിർമിച്ച പുതിയ ബിഎംഡബ്ല്യൂ 750 എൽഐ എം സ്പോർട്ട് 7 സീരീസാണ് സച്ചിന്റെ പുത്തൻ വാഹനം.

ഈ വർഷം താരം സ്വന്തമാക്കുന്ന രണ്ടാമത്തെ ബിഎംഡബ്ല്യൂ കാറാണിത്. ഇതിനിടെ കസ്റ്റം ചെയ്ത ബിഎംഡബ്ല്യൂ ഐ8 ആയിരുന്നു ഗ്യാരേജിലെത്തിയ മറ്റൊരു കാർ.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു പുത്തൻ തലമുറ സെവൻസീരീസിനെ അവതരിപ്പിച്ചത്. ബിഎംഡബ്ല്യൂ ബ്രാന്റ് അംബാസിഡറായ സച്ചിൻ തന്നെയായിരുന്നു കാറിനെ പ്രദർശിപ്പിച്ചതും.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

വലുപ്പമേറിയതും വീതി കൂടിയതുമായ കിഡ്നി ഷേപ്പിലുള്ള രണ്ട് ഗ്രില്ലുകൾ, ലേസർലൈറ്റ് ഹെഡ്‌ലാമ്പ്, ക്യരക്ടർ ലൈനോടുകൂടി പുറത്തേക്ക് അല്പം തള്ളിനിൽക്കുന്ന ഹുഡ്, എൽഇഡി ടെയിൽ ലാമ്പ് എന്നിവയ്ക്കൊയാണ് ഈ കാറിന്റെ പറയത്തക്ക സവിശേഷതകൾ.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

20 ഇഞ്ച് വി സ്പോക്ക് അലോയ് വീലുകൾ, ഇലുമിനേറ്റഡ് ഡോർ സിൽ, ടെയിൽ ലൈറ്റുമായി ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പുകൾ എന്നിവയ്ക്കൊയാണ് സച്ചിന്റെ അഭിരുചിക്കൊത്തുള്ള കസ്റ്റമൈസേഷൻ ഫീച്ചറുകൾ.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

കാറിനകവശവും നിരവധി മോഡിഫിക്കേഷനുകൾ നടത്തിയിട്ടുണ്ടെങ്കിലും അതെ കുറിച്ചൊന്നും വ്യക്തമാക്കിയിട്ടില്ല. വെള്ള നിറത്തിലുള്ള ലെതർ ഇന്റീരിയറിൽ സച്ചിൻ എന്നാലേഖനം ചെയ്തിട്ടുള്ള വെളുത്ത സീറ്റുകൾ മാത്രമാണ് പുറമെ നിന്നും വ്യക്തമാകുന്ന ഏക ഫീച്ചർ.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

5.0 ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിമോട്ട് കൺട്രോൾ പാർക്കിംഗ് അസിസ്റ്റന്റ്, ജസ്റ്റർ കൺട്രോൾ, ത്രീഡി ഗ്രാഫിക്സുകൾ ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആം റെസ്റ്റ്, 7 ഇഞ്ച് റിമൂവബിൾ ടാബ്‌ലെറ്റ് എന്നിവയാണ് ഈ കാറിന്റെ അകത്തളത്തിലെ മറ്റ് സവിശേഷതകൾ.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

4.4ലിറ്റർ ട്വിൻ പവർ ടർബോ വി8 എൻജിനാണ് ബിഎംഡബ്ല്യൂ 750 എൽഐ എം സ്പോർടിന് കരുത്തേകുന്നത്.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

450 ബിഎച്ച്പിയും 650എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

4.7 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കി.മി വേഗത കൈവരിക്കുന്ന കാറിന് മണിക്കൂറിൽ 250 കി.മിയാണ് പരമാവധി വേഗത.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

ഏതാണ്ട് 1.59 കോടി രൂപയാണ് 750 എൽഐ എം സ്പോർട്ടിന്റെ മുംബൈ എക്സ് ഷോറൂം വില.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

ബിഎംഡബ്ല്യുവിന്റെ ഹൈബ്രിഡ് വാഹനമായ ഐ8 സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ വ്യക്തി കൂടിയാണ് സച്ചിൻ.

സ്വന്തം അഭിരുചിക്കൊത്ത സച്ചിന്റെ പുത്തൻ ബിഎംഡബ്ല്യൂ കാർ!!!

ബിഎംഡബ്ല്യു ഐ8, ബിഎംഡബ്ല്യു എം6 ഗ്രാൻഡ് കൂപ്പേ, ബിഎംഡബ്യു 3 സീരീസ്, ബിഎംഡബ്ല്യു എക്സ് 5 എം, ബിഎംഡബ്ല്യു എം5 ലിമിറ്റ‍ഡ് എഡിഷൻ, സച്ചിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്ന ബിഎംഡബ്ല്യു 760 എൽഐ, ഔഡി ക്യൂ7, നിസാൻ ജിടി-ആർ, മേഴ്സിഡസ്‍ ബെൻസ് സി63 എഎംജി എന്നീ ആഡംബരക്കാറുകളാണ് സച്ചിന്റെ ഗ്യാരേജിലെ മറ്റ് താരങ്ങൾ.

കൂടുതൽ വായിക്കൂ

പിറന്നാൾ ദിനത്തിൽ വാപ്പച്ചിയെ ഞെട്ടിച്ച് ദുൽക്കർ

തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയ്ക്ക് പിറന്നാൾ സമ്മാനമായി ബീമ്മർ

More from DriveSpark

Article Published On: Thursday, September 22, 2016, 9:30 [IST]
English summary
Sachin Tendulkar Adds A New Customised BMW 750Li M Sport To His Garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X