സേഫ് കേരള പദ്ധതിയിൽ അനിശ്ചിതാവസ്ഥ, സംഭവം എന്താണെന്ന് അറിയാമോ

സേഫ് കേരള പദ്ധതി എന്നാൽ എന്താണ് എന്ന് പലർക്കും സംശയങ്ങലും ഉണ്ടായേക്കും, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ റോഡ് അപകടങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാംസ്ഥാനത്തും ദേശീയപാതയിലെ അപകടങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുമാണ്. സേഫ് കേരള പദ്ധതി എന്നാൽ കേരളത്തിലെ അപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ഉദ്ദേശം.

എന്നാൽ ഈ പദ്ധതിക്ക് വേണ്ട ആവശ്യമുളള ഉദ്യോഗസ്ഥരുടെ എണ്ണം ഇല്ല എന്നതാണ് പ്രധാനം പ്രശ്നം. സേഫ് കേരള പദ്ധതി കാര്യക്ഷമമാക്കാനായി 14 എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ആര്‍.ടി.ഒ.മാരുടെയും 198 എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും തസ്തിക സൃഷ്ടിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നതാണ്. സർക്കാരിൻ്റെ അംഗീകാരം കിട്ടാൻ സാധിച്ചില്ല.

സേഫ് കേരള പദ്ധതിയിൽ അനിശ്ചിതാവസ്ഥ, സംഭവം ഇതാണ്

സേഫ് കേരളയിലെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ സംസ്ഥാനത്തെ റോഡുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ആള്‍ക്ഷാമം ഉള്ളതിനാല്‍, എട്ട് മണിക്കൂര്‍ മാത്രമേ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുള്ളൂ. ശബരിമലപാതയില്‍ അപകടം കുറയ്ക്കാന്‍ നടപ്പാക്കിയ 'സേഫ് സോണ്‍' പദ്ധതിയുടെ ചുവടുപിടിച്ചാണ് 'സേഫ് കേരള' കൊണ്ടുവന്നത്.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

സേഫ് കേരള പദ്ധതിയിൽ അനിശ്ചിതാവസ്ഥ, സംഭവം ഇതാണ്

232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു. ഒരു ചലാൻ നൽകുന്നതിന് മുമ്പ് ചിത്രങ്ങൾ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഇപ്പോൾ ജില്ലാ കൺട്രോൾ റൂമുകളിൽ എഎംവിഐമാരെ നിയോഗിച്ചിട്ടുണ്ട്. ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾ തിരുവനന്തപുരത്തുള്ള ഒരു പ്രധാന ഡേറ്റാ സെന്ററിലേക്കാണ് അയക്കുന്നത്.

എല്ലാ ജില്ലകളിലും സബ് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഡാറ്റാ സെന്റർ ഹബ്ബിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നു. ഡാറ്റ ലഭിച്ച ശേഷം, ചിത്രങ്ങൾ കൃത്യമായി അടുക്കി ലൊക്കേഷൻ അനുസരിച്ച്, അവ അതാത് പ്രദേശങ്ങളിലേക്ക് കൈമാറുകയാണ് പതിവ്.
കെൽട്രോൺ ആയിരുന്നു കേരളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ പരിപാലനചുമതലകളെല്ലാം. പക്ഷേ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം നിരവധി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.

സേഫ് കേരള പദ്ധതിയിൽ അനിശ്ചിതാവസ്ഥ, സംഭവം ഇതാണ്

വലിയ ഭാരവാഹനങ്ങൾ തട്ടുകയും എല്ലാം കാരണം ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പക്ഷേ എന്നാൽ വാഹനങ്ങൾ ഇടിച്ച് ക്യാമറകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് വാഹനത്തിൻ്റെ ഉടമസ്ഥനിൽ നിന്ന് ഈടാക്കാനാണ് എംവിഡി ഉദ്യോഗസ്ഥൻമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. എന്നാൽ മാറ്റി സ്ഥാപിക്കുന്ന ക്യാമറകൾ എന്തുചെയ്യണമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്.

വണ്ടി ഇടിച്ചും മറ്റും ജില്ലകളില്‍ രണ്ടുമുതല്‍ നാലുവരെ ക്യാമറകള്‍ തകരാറിലാണ്. കണ്ണൂര്‍ ജില്ലയില്‍ 50 എ.ഐ. ക്യാമറകളുളളതിൽ 46 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. വണ്ടി ഇടിച്ച് തകരാറിലായത് ഉള്‍പ്പെടെ നാല് ക്യാമറകള്‍ പ്രവൃത്തിക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം.

അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.

More from DriveSpark

Article Published On: Sunday, January 28, 2024, 20:07 [IST]
English summary
Safe kerala motor vehicle department details inside explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X