കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ

വാഹന വിപണിയിൽ ഇപ്പോൾ സേഫ്റ്റിക്കാണ് മുൻഗണന എന്ന് എല്ലാവർക്കുമറിയാവുന്ന കാര്യം തന്നെയാണ്, പക്ഷേ വാഹനങ്ങൾ എന്ന് പറയുമ്പോൾ എല്ലാവരും പാസഞ്ചർ വാഹനങ്ങളുടെ കാര്യം മാത്രമാണ് വിചാരിക്കുന്നത്. വാണിജ്യ വാഹനങ്ങൾക്കും ഇപ്പോൾ സേഫ്റ്റി ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുക എന്നതല്ല ഇപ്പോൾ വാഹനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനങ്ങൾ പോലും ഇപ്പോൾ ഒരു ഡാറ്റ സെൻ്ററാണ്.

സുരക്ഷ വർദ്ധിപ്പിക്കുന്നതിലും പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കുന്നതിലുമാണ് വ്യവസായം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിൻ്റെ 2023 -ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 34.3 ശതമാനം വർധിച്ചതോടെ, സുരക്ഷ ഒരു അനിവാര്യമായ സവിശേഷതയായി മാറിയിരിക്കുകയാണ്.

ഓട്ടോമോട്ടീവ് നിർമ്മാതാക്കളും ഡീലറുമാരും പുത്തൻ സാങ്കേതികവിദ്യയിൽ വളരെയധികം ഊന്നൽ നൽകുന്നു, അത് അപകടസാധ്യത ഒരു പരിധിവരെ കുറയ്ക്കും എന്നതാണ് ഗുണം. വാണിജ്യ വാഹനങ്ങളുടെ മേഖലയിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുരക്ഷാ രൂപകൽപ്പന ശ്രദ്ധേയമായ ഒരു മാറ്റത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. 1970-കളിൽ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റങ്ങളുടെ (എബിഎസ്) പ്രയോഗം വലിയ കുതിച്ചു ചാട്ടമാണ് സൃഷ്ടിച്ചത്.

ഇത് ഡ്രൈവർമാർക്ക് വാഹനത്തിൽ മെച്ചപ്പെട്ട നിയന്ത്രണം നൽകാനും അപകടങ്ങൾ വലിയ തോതിൽ കുറയ്ക്കാനും സഹായിച്ചു. ഇന്ന്, ലോകമെമ്പാടുമുള്ള വാണിജ്യ വാഹനങ്ങളുടെ സുരക്ഷയിൽ വിപ്ലവം സൃഷ്ടിക്കാൻ എഞ്ചിനീയർമാർ അവിശ്രാന്തം പ്രവർത്തിക്കുന്നു, ഇതിൻ്റെ പ്രാധാന്യം അമിതമായി പറയാനാവില്ല. ആഗോളതലത്തിൽ, സജീവമായ ബ്രേക്ക് അസിസ്റ്റ് (എബിഎ), ലെയ്ൻ ചേഞ്ച് അസിസ്റ്റ്, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള സൈഡ്ഗാർഡ് അസിസ്റ്റ്, സ്റ്റെബിലിറ്റി ആൻഡ് റോൾ കൺട്രോൾ അസിസ്റ്റ്, ട്രാഫിക് സൈൻ അസിസ്റ്റ് എന്നിവയും സമാനമായ സാങ്കേതിക വിദ്യകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

വാഹനത്തിൻ്റെ ചുറ്റുപാടുകളെക്കുറിച്ചുള്ള തത്സമയ ഡാറ്റ നൽകുന്നതിന് റഡാറുകൾ, ക്യാമറകൾ, റഡാറുകൾ തുടങ്ങിയ സെൻസറുകളാണ് അഡാസ് ഫീച്ചറിൽ ലഭിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയും വലിയ അപകടങ്ങൾ പോലും മാറ്റി വിടാൻ സഹായിക്കുന്നവയാണ്.

പരമ്പരാഗത ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകൾക്കും (ഇസിയു) സെൻസറുകൾക്കും അപ്പുറം സിസ്റ്റങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നു. ഉയർന്ന കമ്പ്യൂട്ടിംഗ് ശേഷിയുള്ള സംവിധാനങ്ങൾ വരു കാലങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് തന്നെയാണ് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്. വൈവിധ്യമാർന്ന സെൻസറുകളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിക്കുകയും അതിന് ശേഷം അത്യാധുനിക മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന ഡൊമെയ്ൻ കമ്പ്യൂട്ടറുകളിലോ വാഹന കമ്പ്യൂട്ടറുകളിലോ ആണ് ഇപ്പോൾ വാഹന ശാസ്ത്രജ്ഞർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇന്ത്യയിൽ വാണിജ്യവാഹനങ്ങൾ എന്ന് പറയുമ്പോൾ ടാറ്റയുടെ വാഹനങ്ങളാണ് ആദ്യം മനസിലേക്ക് ഓടിയെത്തുക, ബ്രാൻഡിൻ്റെ വാണിജ്യ വാഹനങ്ങളിലേക്ക് നോക്കിയാൽ മീഡിയം, ഹെവി വാണിജ്യ വാഹന വിഭാഗത്തിൽ ഉയർന്ന ഇന്ധനക്ഷമതയുള്ള കൺസ്ട്രക്ക്, ട്രാക്ടർ ട്രെയിലർ, റിജിഡ് ട്രക്ക് ശ്രേണിയിലുടനീളം ഏഴ് പുതിയ വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കിയവ.

അതേസമയം ഇന്റർമീഡിയറ്റ്, ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിൽ സിഎൻജി പവർട്രെയിനുകൾ, വർധിപ്പിച്ച ഡെക്ക് നീളം, അൾട്രാ സ്ലീക്ക് ക്യാബിനുകൾ എന്നിവയുള്ള 4-18 ടൺ GVW ശ്രേണിയിലുള്ള അഞ്ച് പുതിയ വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സ്മോൾ കൊമേഴ്‌സ്യൽ വെഹിക്കിൾസ്, പിക്ക് അപ്പ് സെഗ്മെന്റിൽ ലാസ്റ്റ് മൈൽ ഡെലിവറിയിൽ കൂടുതൽ ചടുലത നൽകുന്ന നാല് മൾട്ടി-യൂസ് വാഹനങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, April 23, 2024, 16:56 [IST]
English summary
Safety features in commercial vehicles gone through a noticeable evolution details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X