ഈ സേഫ്റ്റി ഫീച്ചറുകൾ നിങ്ങളുടെ കാറിലുണ്ടോ; ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ ജീവന് ആപത്താണോ
ഏതൊരു വാഹനം വാങ്ങുമ്പോഴും ഇപ്പോൾ കസ്റ്റമേഴ്സ് ആദ്യം നോക്കുന്നത് വാഹനത്തിൻ്റെ സേഫ്റ്റിയാണ്. അത് കൊണ്ട് തന്നെ നിർമാതാക്കൾ സേഫ്റ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ച വരുത്തില്ല എന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പാണ്. വാഹനത്തിൽ ഉണ്ടായിരിക്കേണ്ട സേഫ്റ്റി ഫീച്ചറുകൾ ഇവയൊക്കെയാണ്.
ഒരു വാഹനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ടതും വളരെ ആവശ്യമുളളതുമായ ഒരു സേഫ്റ്റി ഫീച്ചറാണ് എയർബാഗുകൾ എന്നത്. പുതിയ മോഡേൺ വാഹനങ്ങളിൽ എയർബാഗുകൾ ഒഴിച്ചുകൂടാനാവാത്ത ഒരു സുരക്ഷാ ഫീച്ചർ തന്നെയാണ്. വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സമയത്ത് യാത്രക്കാരെ അപകടത്തിൻ്റെ ആഘാതത്തിൽ നിന്നും ഗുരുതരമായ പരിക്കുകളിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് എയർബാഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ന് വാഹനങ്ങളിൽ പല തരത്തിലുള്ള എയർബാഗുകൾ ഉപയോഗിക്കുന്നുണ്ട്. മുൻവശത്തെ എയർബാഗുകൾ, സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, കാൽമുട്ട് എയർബാഗുകൾ എന്നിവയാണ് സാധാരണയായി വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. വ്യത്യസ്‌ത അപകട സാഹചര്യങ്ങളിൽ പരമാവധി പരിരക്ഷ നൽകുന്നതിന് വ്യത്യസ്ത എയർബാഗുകളാണ് വാഹനങ്ങളിൽ നിർമാതാക്കൾ നൽകിയിരിക്കുന്നത്.
നല്ല വേഗത്തിൽ പോകുന്ന ഒരു വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ എല്ലാം വീലുകളും ഒന്നിച്ചല്ല സ്ലോ ആകുന്നത്. ചില വീലുകളിൽ ട്രാക്‌ഷൻ ഫോഴ്സിനെക്കാളും കൂടുതൽ ബ്രേക്കിങ് ഫോഴ്സ് വരും. അപ്പോൾ ആ വീൽ ലോക്കായി കറങ്ങാതാവുകയും സ്റ്റെബിലിറ്റി നഷ്ടപ്പെട്ട് വാഹനം ഏതെങ്കിലും ദിശയിലേക്കു തെന്നിമാറുകയും ചെയ്യുന്ന അവസ്ഥ വരാതിരിക്കാനാണ് ABS ബ്രേക്കിങ്ങ് സംവിധാനം വാഹനങ്ങളിൽ ഉൾപ്പെടുത്തുന്നത്. മഴക്കാലത്താണ് ഇത് കൂടുതൽ ഉപകാരപ്രദം.

പെട്ടെന്നുള്ള തിരിവുകളും വഴുവഴുപ്പുള്ള റോഡുകളും പോലുള്ള വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ വാഹന നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ അഥവാ ESC. എയർബാഗുകൾക്ക് ശേഷം ഇലക്ട്രോണിക് സംവിധാനമായ സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം (SCS) കൂടുതൽ പ്രചാരം നേടിയൊരു സവിശേഷതയാണ്. ഇന്ന് ഒട്ടുമിക്ക കാറുകളിലും ഇതൊരു സ്റ്റാൻഡേർഡ് ഫീച്ചറായി നൽകാനും വാഹന നിർമാതാക്കൾ തയാറായിട്ടുമുണ്ട്.
കാറിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ സെൻസറുകൾ ഉപയോഗിക്കുകയും നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ടെത്തിയാൽ വ്യക്തിഗത വീലുളിൽ യാന്ത്രികമായി ബ്രേക്ക് പ്രയോഗിച്ച് സ്വയം ഇടപെടുകയും ചെയ്യുന്നൊരു സവിശേഷതയാണ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ എന്ന് വളരെ ലളിതമായി പറയാം. ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇനിയും മനസിലാകാത്തവർക്കായി ഇതിലും ലളിതമായി പറഞ്ഞുതരാം. ട്രാക്ഷൻ ( സ്കിഡിംഗ് ) കണ്ടെത്തി വാഹനത്തിന്റെ സ്ഥിരത മെച്ചപ്പെടുത്തുന്നൊരു സംവിധാനമാണ് ESC.

കൃത്യമായ വായു ടയറുകളില്‍ പാലിക്കുന്നതിന് വേണ്ടിയാണ് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം കാറുകളില്‍ നൽകുന്നത്. ഒട്ടുമിക്ക പ്രീമിയം കാറുകളില്‍ ഈ സംവിധാനം നിര്‍മ്മാതാക്കള്‍ തന്നെ നല്‍കുന്നുണ്ട്. ഈ സംവിധാനം ഉളളത് കൊണ്ട് ഇടയ്ക്ക് ടയറുകളിലേക്ക് ഒരു ശ്രദ്ധ കൊടുക്കാൻ സഹായിക്കും. ടയറുകളിൽ വായു കുറവാണെങ്കിൽ അത് മോണിറ്ററിൽ അറിയാൻ സാധിക്കും.
നമ്മളുടെ വാഹനത്തിൻ്റെ വശങ്ങളും പിറകിലും കാണാൻ വേണ്ടിയാണ് വാഹനങ്ങളിൽ സൈഡ് മിററുകൾ ഒക്കെ നൽകിയിരിക്കുന്നത്. അത് ഉപയോഗിക്കാതെ ചുമ്മാ കണ്ണുമടച്ച് വഴിയിലേക്ക് ഇറങ്ങുന്നതാണ് കുഴപ്പം. ഈ റിയർ വ്യൂ മിററും സൈഡ് മിററും ഒന്നും എത്താത്ത സ്ഥലങ്ങൾക്കാണ് ബ്ലൈൻഡ് സ്പോട്ട് എന്ന് പറയുന്നത്. അവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.എപ്പോഴുമൊന്നും വാഹനങ്ങളുടെ കണ്ണാടികൾക്കും നിങ്ങളുടെ കണ്ണിനും കാണാൻ സാധിക്കുന്ന സ്ഥലം ഉണ്ടാവില്ല. അങ്ങനെയുളളപ്പോൾ കൂടുതൽ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാൻ.
നിങ്ങളുടെ മുന്നിൽ പോകുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ സാധിക്കുമല്ലോ. ഇരു വശങ്ങളിലൂടെ വാഹനം വരുന്നുണ്ടോ എന്നറിയാനാണല്ലോ സൈഡ് മിററുകൾ, അത് പോലെ തന്നെ പിൻവശത്ത് നിന്ന് പെട്ടെന്ന് വാഹനങ്ങൾ വരുന്നത് റിയർ വ്യു കണ്ണാടിയിലൂടെ കാണാനും സാധിക്കും, എന്നാൽ നിങ്ങൾ പെട്ടെന്ന് ലെയ്ൻ മാറ്റാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്കോ വാഹനത്തിൻ്റെ മിററിലൂടെയോ കാണാൻ സാധിക്കാത്ത വഴിയിലൂടെ ആയിരിക്കും അപകടം ഉണ്ടാവാൻ സാധ്യത, അതാണ് ബ്ലൈൻഡ് സ്പോട്ട്. അത് കൊണ്ട് ഹൈവേകളിലൂടെ സഞ്ചരിക്കുമ്പോൾ ഇടയ്ക്ക് ലെയ്ൻ മാറ്റുന്നത് ഒഴിവാക്കുക.
വാഹനത്തിൻ്റെ മിററുകൾ ക്രമീകരിക്കുക എന്നതാണ് പ്രധാന കാര്യം. ഞാൻ അദ്യമേ സൂചിപ്പിച്ചത് പോലെ നിങ്ങളുടെ വാഹനത്തിലെ മിററുകളാണ് നിങ്ങളെ ഏറ്റവും കൂടുതൽ സഹായിക്കാൻ പോകുന്നത്. അത് കൊണ്ട് തന്നെ പരമാവധി മിററർ നോക്കി വാഹനം ഓടിക്കാൻ ശ്രമിക്കുക. അതിന് ശേഷം നിങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ ഏതൊക്കെയെന്ന് നിങ്ങൾ തന്നെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം കണ്ണാടിയിലൂടെ കാണാൻ സാധിക്കാത്ത ഏരിയകൾ അറിഞ്ഞു വയ്ക്കുക.


Click it and Unblock the Notifications








