താനൂർ ദുരന്തം ആവർത്തിക്കാതിരിക്കട്ടെ; ബോട്ടിങ്ങിൽ വേണം ഈ സുരക്ഷാ നടപടികൾ

ബോട്ട് യാത്ര എല്ലാവർക്കും ഇഷ്ടമുളള ഒന്നായിരിക്കും. അത് ഇപ്പോൾ കടലിൽ ആയാലും കായലിൽ ആയാലും കാറ്റ് ഏറ്റ് ബോട്ടിൽ കുടുംബസമേതമോ ഓറഅറയ്ക്കോ സമയം ചിലവഴിക്കുന്നത് പ്രത്യേക ആനന്ദമാണ്. പക്ഷേ സന്തോഷം കണ്ണീരായി മാറാൻ അധികസമയം ഒന്നും വേണ്ട. ഇന്നലെ താനൂരിൽ നടന്ന അപകടം അതിന് ഉദാഹരമാണ്.

35 പേരടങ്ങുന്ന സംഘം സഞ്ചരിച്ച വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേരാണ് മരിച്ചത്. മരിച്ചവരിൽ എട്ടോളം കുഞ്ഞുങ്ങളും ഉൾപ്പെടുന്നു എന്നതാണ് ദുരന്തത്തിൻ്റെ ആഴം കൂട്ടുന്നത്. ഒരു കുടുംബത്തിലെ തന്നെ 11 പേർ അപകടത്തിൽ മരിച്ചു. ഒരു ലൈഫ് ജാക്കറ്റ് പോലും യാത്രക്കാർക്ക് നൽകിയിരുന്നില്ല എന്നത് നടുക്കത്തോടെയാണ് ജനങ്ങൾ അറിയുന്നത്. ഇത്രയും നിരുത്തരവാദിത്വ പരവും യാത്രക്കാരുടെ ജീവന് പുല്ലു വിലയുമാണ് ബോട്ട് ഉടമ നൽകിയിരിക്കുന്നത്.

താനൂർ ദുരന്തം ആവർത്തിക്കാതിരിക്കട്ടെ; ബോട്ടിങ്ങിൽ വേണം ഈ സുരക്ഷാ നടപടികൾ

ഇനിയും ഇത് പോലെയുളള അപകടങ്ങൾ സംഭവിക്കാതിരിക്കട്ടെ. നിങ്ങൾ ഒരു ബോട്ടിങ്ങിന് പോയാൽ എന്തൊക്കെ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ഇനിയെങ്കിലും അറിഞ്ഞിരിക്കണം. അതിനായി തുടർന്ന വായിച്ച് ഓർമയിൽ വയ്ക്കാൻ ശ്രമിക്കുക. ആദ്യമായി തന്നെ ബോട്ടിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ലൈഫ് ജാക്കറ്റ് നൽകുന്നുണ്ട് എന്ന് ഉറപ്പാക്കുക. വെള്ളത്തിൽ കൂടെ സഞ്ചരിക്കുന്നത് കൊണ്ട് തന്നെ അഥവാ ഒന്ന് മറിഞ്ഞാൽ പോലും രക്ഷപ്പെടാൻ ലൈഫ് ജാക്കറ്റ് നിങ്ങളെ സഹായിക്കും.

ബോട്ട് മറിയില്ല പേടിക്കേണ്ട എന്ന് ചിലപ്പോൾ ബോട്ടിലെ ജോലിക്കാർ പറയുമായിരിക്കും. പക്ഷേ ടൈറ്റാനിക് എന്ന ലോകത്തിലെ ഏറ്റവും വലിയ ആഢംബര കപ്പൽ നീറ്റിലിറക്കിയപ്പോൾ അതിൻ്റെ ക്യാപ്റ്റൻ എഡ്‌വാർഡ് ജോൺ സ്മിത്ത് പറഞ്ഞ വാക്കുകളുണ്ട്. ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും ഇത് മുക്കാനാവില്ല എന്ന്. പക്ഷേ ബാക്കി എന്താണ് സംഭവിച്ചതെന്നുളള ചരിത്രം എല്ലാവർക്കും അറിയാം. അത് കൊണ്ട് അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിന് മുൻകരുതൽ എടുക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.

താനൂർ ദുരന്തം ആവർത്തിക്കാതിരിക്കട്ടെ; ബോട്ടിങ്ങിൽ വേണം ഈ സുരക്ഷാ നടപടികൾ

ലൈഫ് ജാക്കറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വെള്ളത്തിൽ പൊങ്ങി കിടക്കുവാനും രക്ഷാ പ്രവർത്തകർ വരുമ്പോൾ കൈ വീശി കാണിക്കുവാനും ഒക്കെ സാധിക്കും. മറ്റൊരു കാര്യം എന്ന് പറയുന്നത് മദ്യപിച്ച് കൊണ്ട് ഒരിക്കലും ബോട്ടിൽ യാത്ര ചെയ്യരുത്. മദ്യത്തിൻ്റെ ലഹരിയിൽ നിങ്ങൾക്ക് ഒരു അപകടം സംഭവിച്ചാൽ നിങ്ങളുടെ പ്രതികരണശേഷി കുറയും. വെള്ളത്തിൽ വീണാൽ നിങ്ങൾക്ക് നീന്തൽ നല്ല വശമുണ്ടെങ്കിൽ പോലും നീന്താൻ സാധിച്ചു എന്ന് വരില്ല.

അമിത വേഗതയിലല്ല ബോട്ട് പോകുന്നത് എന്ന് ഉറപ്പാക്കാൻ മറക്കരുത്. ഏത് ബോട്ടിനാണെങ്കിലും ഒരു നിശ്ചിത വേഗതയുണ്ട്. അത് മാത്രമല്ല ചിലപ്പോൾ കായലിൽ പോളകളോ മറ്റും നിറഞ്ഞ സ്ഥലത്ത് കൂടി പോകുമ്പോൾ ബോട്ടിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയാൻ സാധ്യതയുണ്ട്. അത് കൊണ്ട് ബോട്ടിൻ്റെ വേഗത കൂട്ടിയാൽ നിങ്ങൾ അത് ബോട്ടിലെ ജീവനക്കാരുമായി സംസാരിക്കുകയും വേണം. അപകടമുണ്ടായതിന് ശേഷം എനിക്ക് പറയാമായിരുന്നു എന്ന് തോന്നിയിട്ട് കാര്യമില്ലല്ലോ.

താനൂർ ദുരന്തം ആവർത്തിക്കാതിരിക്കട്ടെ; ബോട്ടിങ്ങിൽ വേണം ഈ സുരക്ഷാ നടപടികൾ

കനത്ത മഴയും കാറ്റും ഉളളപ്പോൾ ബോട്ടിലുളള യാത്ര പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കാരണം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ മഴയും കാറ്റും വരില്ല. എപ്പോൾ വേണമെങ്കിലും കാലാവസ്ഥയുടെ മട്ടും ഭാവവും മാറാം. അത് കൊണ്ട് തന്നെ കാലാവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയിട്ട് വേണം ഇത്തരത്തിലുളള യാത്രകൾ പ്ലാൻ ചെയ്യുവാനും പോകുവാനും.

ഈ കാര്യങ്ങൾ എല്ലാം മനസിൽ വച്ചു കൊണ്ട വേണം ഒരു ബോട്ട് യാത്ര പ്ലാൻ ചെയ്യാൻ, എന്നാൽ മറ്റൊരു കാര്യം എന്ന് പറയുന്നത് ബോട്ടുടമകളും ജോലിക്കാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് ബോട്ടിൻ്റെ ഫിറ്റ്നെസ്. താനൂരിൽ നടന്ന അപകടത്തിൻ്റെ പ്രധാന കാരണം എന്ന് പറയുന്നത് ബോട്ടിൻ്റെ ഫിറ്റ്നെസിലുളള അപാകതയാണ്. നിങ്ങൾ സഞ്ചരിക്കുന്ന ബോട്ടിന് ഫിറ്റ്നെസുണ്ടോ എന്ന് അന്വേഷിക്കുവാനുളള അധികാരവും അവകാശവും നിങ്ങൾക്ക് ഉണ്ട്, അത് കൊണ്ട് തന്നെ അതിൽ ഒരു മടിയും കാണിക്കേണ്ട.

More from DriveSpark

Article Published On: Monday, May 8, 2023, 14:01 [IST]
English summary
Safety measures which should taken while boating dont forget
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X