ബോളിവുഡിൻ്റെ 'കിം കർദാഷിയാൻ' വരുന്നത് കണ്ടോ; ടോളിവുഡിൻ്റെ പ്രിയങ്കരി, യാത്ര ആഡംബര എസ്‌യുവിയിൽ

ബോളിവുഡിൽ കളം നിറഞ്ഞാൽ പിന്നെ അന്യഭാഷയിലും കൂടെ വരവറിയിക്കുന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. ബോളിവുഡിൽ തൻ്റെ കഴിവ് തെളിയിച്ചതിന് ശേഷം തമിഴ്, തെലുങ്ക്,മറാത്തി എന്നീ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. ടോളിവുഡിൻ്റെ പ്രിയങ്കരിയായി മാറിയ സുന്ദരി മറ്റാരുമല്ല അത് സായ് മഞ്ചരേക്കറാണ്. സർൽമാൻ ഖാനാണ് താരത്തിനെ ബോളിവുഡിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. അത് കൊണ്ട് തന്നെ നടിക്ക് മികച്ച ആരംഭം തന്നെയായിരുന്നു ലഭിച്ചത്. താരത്തിൻ്റെ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ താരം ജിമ്മിൽ നിന്ന് ഇറങ്ങി വരുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

23 വയസ് മാത്രം പ്രായമുളളു എങ്കിലും താരത്തിന് വാഹനങ്ങളോട് പ്രിയം കൂടുതലാണ്. താരത്തിൻ്റെ പക്കൽ ഒരു ടൊയോട്ട കാമ്രി ഹൈബ്രിഡ് ഉണ്ട്. താരത്തിൻ്റെ പക്കലുളളത് പഴയ തലമുറ കാമ്രിയാണ്. താരത്തിൻ്റെ യാത്രകൾ കൂടുതൽ ഇതിൽ തന്നെയാണ്. ഹൈറൈഡറിനും ഹൈക്രോസിനും മുമ്പേ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറായിരുന്നു കാമ്രി.

sai Manjrekar spotted in skoda kodiaq

എന്നാൽ ഇപ്പോൾ താരം സ്കോഡ കൊഡിയാക്കിലേക്ക് കയറുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം കയറുന്ന മോഡൽ 2022 ആണ്.താരത്തിൻ്റെ പിതാവ് മഹേഷ് വാമൻ മഞ്ചരേക്കറിൻ്റെ ഉടമസ്ഥതയിലുളള വാഹനമാണ് ഇതെന്ന് പരിശോധിച്ചപ്പോൾ വ്യക്തമായി. 2025-ൽ സ്കോഡ തങ്ങളുടെ പുതിയ മോഡൽ കൊഡിയാക് അവതരിപ്പിച്ചിരുന്നു.

സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ രണ്ടാമത്തെ മോഡലിന് 48.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മുമ്പത്തെപ്പോലെ പുതിയ കൊഡിയാക് ഇന്ത്യയിൽ തന്നെയാണ് പ്രാദേശികമായി അസംബിൾ ചെയ്യുന്നത് എന്നതും വലിയൊരു നേട്ടമാണ്. നിസാൻ X-ട്രെയിൽ, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികളോടാണ് മോഡലിന്റെ മത്സരവും.

sai Manjrekar spotted in skoda kodiaq

രണ്ടാം തലമുറ ആവർത്തനത്തിലേക്ക് എത്തിയപ്പോൾ സ്കോഡ കൊഡിയാക്കിനെ പൂർണമായും റീഡിസൈൻ ചെയ്തിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാവും. കൂടാതെ സ്കോഡയുടെ മോഡേൺ സോളിഡ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് എസ്യുവി പണികഴിപ്പിച്ചിരിക്കുന്നതും. ബട്ടർഫ്ലൈ ഗ്രിൽ, ആംഗുലർ ഹെഡ്‌ലാമ്പുകൾ, ടെയിൽഗേറ്റിന് കുറുകെയോടുന്ന കണക്റ്റഡ് ലൈറ്റ് സ്ട്രിപ്പ് എന്നിവയെല്ലാം കൊഡിയാക്കിനെ കൂടുതൽ മസ്ക്കുലറാക്കുന്നുണ്ട്.

കൊഡിയാക് സ്പോർട്‌ലൈൻ വേരിയന്റിൽ ഗ്രിൽ, വിംഗ് മിററുകൾ, D-പില്ലർ ഗാർണിഷ്, പിൻ ബമ്പർ എന്നിവയ്ക്ക് കറുപ്പ് നിറമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളിലാണ് സ്കോഡ കൊഡിയാക് ഇത്തവണ നിരത്തിലേക്ക് ഇറങ്ങുന്നത്. മൊത്തത്തിൽ 4,758 മില്ലിമീറ്റർ നീളമുള്ള പുത്തൻ സ്കോഡ കൊഡിയാക്കിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് 61 മില്ലിമീറ്റർ നീളം അധികമായുണ്ട്.

sai Manjrekar spotted in skoda kodiaq

ഇതുകൂടാതെ 1,864 മില്ലിമീറ്റർ വീതി, 1,659 മില്ലീമീറ്റർ ഉയരം, 2,971 മില്ലീമീറ്റർ വീൽബേസ് എന്നിവയും കൂടിയാവുമ്പോൾ വാഹനം അതിന്റെ പാരമ്യത്തിൽ എത്തുന്നു. എക്സ്റ്റീരിയറിലേത് പോലെ തന്നെ ഇന്റീരിയറും ആഡംബര പൂർണമായാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം പുതിയ കാലഘട്ടത്തിന് അനുസരിച്ചുള്ള മോഡേൺ ഫീച്ചറുകളും വാഹനത്തിൽ ചേർത്തതോടെ ജനപ്രിയമായി വാഹനം മാറിയെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, June 20, 2025, 13:31 [IST]
English summary
Saiee manjrekar spotted in skoda kodiaq video goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X