സിനിമയിലേക്ക് കൊണ്ടുവന്നത് സൽമാൻ ഖാൻ; ഹോട്ട് നായിക ഉപയോഗിക്കുന്നത് ടൊയോട്ടയുടെ ഹൈബ്രിഡ് കാർ

ബോളിവുഡിൽ ഇപ്പോൾ വലിയ നായികാ പദവിയിലിരിക്കുന്ന നായികമാരെ സിനിമയിലേക്ക് എത്തിച്ചത് തന്നെ സൂപ്പർസ്റ്റാർ സൽമാൻ ഖാനാണ്. തൻ്റെ നായികമാരായിട്ട് ആണ് പലരേയും സിനിമയിലേക്ക് എത്തിച്ചത്. എന്നാൽ ഇത് പലപ്പോഴും വലിയ വിവാദങ്ങൾക്ക് തിരി കൊളുത്താറുണ്ട്. നായികയും നായകനും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടെന്നും ഒക്കെയാണ് പാപ്പരാസികൾ പറഞ്ഞു പരത്തുന്നത്. അത്തരത്തിലൊരു വിവാദ നായികയാണ് സായ് മഞ്ചരേക്കർ. അഭിനേതാക്കളായ മഹേഷ് മഞ്ജരേക്കറിൻ്റെയും മേധാ മഞ്ജരേക്കറിൻ്റെയും മകൾ ദബാംഗ് 3 എന്ന ചിത്രത്തിലൂടെ സൽമാൻ്റെ നായികയായിട്ടാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. 17-ാം വയസിലായിരുന്നു ആദ്യം ചിത്രത്തിൽ അഭിനയിക്കുന്നത്. താരത്തിൻ്റെ പക്കൽ ഒരു ഹൈബ്രിഡ് കാറാണുളളത്.

താരത്തിൻ്റെ പക്കലുളളത് പഴയ തലമുറ കാമ്രിയാണ്. താരത്തിൻ്റെ യാത്രകൾ കൂടുതൽ ഇതിൽ തന്നെയാണ്. ഹൈറൈഡറിനും ഹൈക്രോസിനും മുമ്പേ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറായിരുന്നു കാമ്രി. ആഡംബര വാഹനമായി മുദ്ര കുത്തപ്പെട്ട സെഡാന് നല്ല വിലയായതിനാൽ സാധാരണക്കാരിലേക്ക് എത്തിയില്ലെന്ന് മാത്രം.

sai manjrekar spotted in toyota hybrid car

പക്ഷേ കാശുള്ളവരിൽ പലരും കണ്ണുവെച്ചിരുന്ന ഉഗ്രൻ കാറായിരുന്നു കാമ്രി. പുതിയ മോഡൽ അവതരിപ്പിച്ചപ്പോഴേക്കും വാഹനത്തിൻ്റെ ഡിമാൻ്റ് വർധിച്ചിരിക്കുകയാണ്. പുതിയ മോഡലിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 48 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഏറ്റവും പുതിയ ടൊയോട്ട കാമ്രി ലഭിക്കുന്നത്. പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് കാമ്രിയുടെ വജ്രായുധം.

ഒമ്പതാം തലമുറ ആവർത്തനത്തിലുള്ള സെഡാൻ ടൊയോട്ടയുടെ TNGA-K പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അതായത് അന്യായ യാത്രാ സുഖവും ഡ്രൈവിംഗ് ഡൈനാമിക്‌സുമാണ് കാമ്രി തരികയെന്ന് സാരം. ഡിസൈനിലേക്ക് നോക്കിയാൽ ഹാമർഹെഡ് സ്റ്റൈലിംഗാണ് ജാപ്പനീസ് ബ്രാൻഡ് ഇതിൽ പിന്തുടർന്നിരിക്കുന്നത്. ചെറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, U-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഇടുങ്ങിയ ഗ്രില്ല് എന്നിവയെല്ലാമാണ് മുൻവശത്തെ അഴക്.

ബമ്പറുകൾക്ക് ഏതാണ്ട് ലെക്സസ് പോലെയുള്ള ആൻവിൽ ആകൃതി കൊടുത്തിരിക്കുന്നതും ശ്രദ്ധേയമാണ്. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ ബോൾഡായിട്ടുള്ള പുതിയ ക്യാരക്‌ടർ ലൈൻ, പുനർരൂപകൽപ്പന ചെയ്‌ത 18 ഇഞ്ച് അലോയ്‌ വീലുകൾ, പുതിയ C ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് ടൊയോട്ട കാമ്രിയെ കളറാക്കുന്നത്. ഇനി ഇന്റീരിയറിലേക്ക് കയറിയാലും കിടിലമാണ് സംഗതി.

വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്ന 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററോട് കൂടിയ നവീകരിച്ച ഡാഷ്‌ബോർഡ് ഡിസൈൻ എന്നിവയാണ് പുതിയ കാമ്രിക്കുള്ളിൽ തീർത്തിരിക്കുന്നത്. ഒമ്പത് സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ കീ ഫംഗ്‌ഷണാലിറ്റി എന്നിവയും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും.

sai manjrekar spotted in toyota hybrid car

പിൻ സീറ്റിലിരിക്കുന്നവർക്ക് റിയർ സെൻ്റർ കൺസോളിൽ റിക്ലൈൻ വെൻ്റിലേഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ സുഖസൗകര്യങ്ങൾക്കായി ടൊയോട്ട ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിട്രാക്‌ടബിൾ സൺഷെയ്ഡുള്ള പനോരമിക് സൺറൂഫ് എന്നിവയും കാമ്രി സെഡാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിലും കമ്പനി പ്രത്യേകം ശ്രദ്ധകൊടുത്തിട്ടുണ്ട്.

പുതിയ കാമ്രിയിലും 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് നിലനിർത്തിയേക്കുന്നത്. ഇത് ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റവുമായിട്ടാണ് (THS 5) വരുന്നതും. eCVT ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 230 bhp കരുത്തോളം ഉത്പാദിപ്പിക്കാനുമാവും. CKD റൂട്ട് വഴിയാണ് ടൊയോട്ട കാമ്രി ഇറക്കുമതി ചെയ്യുന്നത്. തുടർന്ന് പുതിയ മോഡൽ ബ്രാൻഡിൻ്റെ കർണാടകയിലെ ബിഡാദി പ്ലാൻ്റിൽ അസംബിൾ ചെയ്യും.

sai manjrekar spotted in toyota hybrid car

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 8, 2025, 11:16 [IST]
English summary
Saiee manjrekar spotted in toyota camry checkout the viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X