ബോളിവുഡിലെ ഈ കുടുംബത്തിൻ്റെ കാർ കളക്ഷൻ കണ്ടാൽ അന്തം വിടും, ആൾട്ടോ മുതൽ എസ് ക്ലാസ് ബെൻസ് വരെ

ബോളിവുഡിലെ എല്ലാ ഒട്ടുമിക്ക് നടൻമാരും വാഹനകമ്പമുളളവരാണ് എന്ന് അറിയാമല്ലോ. അതിൽ പ്രമുഖനാണ് സെയ്ഫ് അലി ഖാൻ. അതോടൊപ്പം തന്നെ കുടുംബത്തിലെ എല്ലാവരും തന്നെ വാഹനങ്ങളോട് കമ്പമുളളവരാണ് എന്നതാണ് പ്രത്യേകത. സാറാ അലി ഖാൻ്റെ വാഹനങ്ങളിൽ നിന്ന് തുടങ്ങിയാൽ വളരെ സിംപിൾ വാഹനങ്ങൾ ഉപയോഗിക്കാനാണ് സാറയ്ക്ക് താൽപ്പര്യം. മാരുതി സുസുക്കി ആൾട്ടോ താരംം സ്വന്തമാക്കിയിരുന്നു. ഒന്നിലധികം തവണ ജിമ്മിൽ നിന്ന് മടങ്ങിയതിന് ശേഷം താരം യാത്ര ചെയ്യുന്നതിൻ്റെ വീഡിയോകൾ വൈറലായിരുന്നു. ആൾട്ടോ 800-സിസി എഞ്ചിനിലാണ് വരുന്നത്.നിലവില്‍, ആള്‍ട്ടോയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് 3.39 ലക്ഷം രൂപയാണ് വില.

കോടീശ്വരിയായ സാറ ഇത്രയും വിലയിലുള്ള വാഹനമാണ് ഉപയോഗിക്കുന്നതെന്നതാണ് നെറ്റിസണ്‍സിനെ അത്ഭുതപ്പെടുത്തുന്നത്. ഈ വാഹനം വളരെ ലളിതമാണെങ്കിലും, ഒരു പാട് ഫീച്ചേഴ്‌സ് ഉള്‍ക്കൊള്ളുന്നുണ്ട്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ എയര്‍ബാഗ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, എബിഎസ് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയവ ഈ കാറിലുണ്ട്. ഇത് കൂടാതെ മറ്റ് ചില പ്രത്യേകതകളും ഈ ആള്‍ട്ടോയില്‍ മാരുതി സുസുക്കി നല്‍കിയിട്ടുണ്ട്. അതുകൂടാതെ സാറയ്ക്ക് ഒരു ഹോണ്ട സിആർ-വിയും ഉണ്ട്.

2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ആണ് അതിൻ്റെ കരുത്ത്, ഇത് മാന്യമായ 120 PS ഉം 300 Nm പീക്ക് പവറും ടോർക്കും സൃഷ്ടിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ് ലഭിക്കുന്നത്. താരത്തിന് ഒരു ജീപ്പ് കോമ്പസും ഉപയോഗിക്കുന്നുണ്ട്. 170 PSകരുത്തും 350 Nm പരമാവധി കരുത്തും ടോർക്കും നൽകുന്ന 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനിലാണ് ഇത് വരുന്നത്. സാറയുടെ വാഹന ഗാരേജ് തീർച്ചയായും ബോളിവുഡ് താരങ്ങളുടെ ഇടയിലെ ഏറ്റവും എളിമയുള്ള ഒന്നാണ്.

ഇബ്രാഹിം അലി ഖാൻ സെയ്ഫ് അലി ഖാൻ്റെ മകനാണ്. നടനും സഹസംവിധായകനുമായ അദ്ദേഹത്തിൻ്റെ ഗാരേജിൽ നിറയെ ആഡംബര വാഹനങ്ങൾ ആണ്. ബിഎംഡബ്ല്യു എക്സ് 5 ആണ് അദ്ദേഹം സ്വന്തമാക്കിയ ആദ്യത്തെ ആഡംബര എസ്‌യുവി. ബിഎംഡബ്ല്യുവിൻ്റെ പോർട്ട്‌ഫോളിയോയിലെ ഒരു പ്രമുഖ എസ്‌യുവിയാണിത്. പെട്രോൾ, ഡീസൽ പതിപ്പുകളിൽ ഇത് ലഭ്യമാണ്.

മുൻ പവർട്രെയിൻ 381 hp ഉം 520 Nm ഉം ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തേത് 286 hp ഉം 650 Nm ഉം പീക്ക് പവറും ടോർക്കും ഉണ്ടാക്കുന്നു. ഈ രണ്ട് എഞ്ചിനുകളിലും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷനുമുണ്ട്. അത് കൂടാതെ ബിഎംഡബ്ല്യു ഐഎക്‌സും താരത്തിൻ്റെ പക്കലുണ്ട്. ജർമ്മൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ആഡംബര ഇലക്ട്രിക് എസ്‌യുവിയാണിത്. അടുത്തിടെ നിരവധി ബോളിവുഡ് താരങ്ങൾ ഇലക്ട്രിക് എസ്‌യുവി തിരഞ്ഞെടുക്കുന്നതായി കാണുന്നുണ്ട്

ഒരു ഫുൾ ചാർജ്ജിൽ 575 കിലോമീറ്ററിനും 635 കിലോമീറ്ററിനും ഇടയിൽ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 111.5 kWh ബാറ്ററി പാക്കിലാണ് EV വരുന്നത്. ഡ്യുവൽ-മോട്ടോർ സജ്ജീകരണം 523 hp യും 765 Nm പീക്ക് പവറും ടോർക്കും ഉത്പാദിപ്പിക്കുന്നു. ഓൾ-വീൽ ഡ്രൈവ് ഇലക്ട്രിക് എസ്‌യുവിക്ക് മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.6 സെക്കൻഡ് മാത്രമേ കഴിയൂ. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ 145 കിലോമീറ്റർ ഓടാനുളള റേഞ്ച് ചാർജ് ചെയ്യാൻ സാധിക്കും.

സെയ്ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും വാഹന ഗാരേജ് ഒരു ആഡംബര ഗാരേജ് തന്നെയാണ്. സെയ്ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും ഏറ്റവും ആഡംബര വാഹനങ്ങളിൽ 2009 റേഞ്ച് റോവർ, ജീപ്പ് വ്റാഗ്ലർ അൺലിമിറ്റഡ്, ഫോർഡ് മുസ്താങ് ഷെൽബി ജിടി, ലാൻഡ് റോവർ ഡിഫൻഡർ, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം അതത് വിഭാഗങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ചില വാഹനങ്ങളാണ്. വാസ്തവത്തിൽ, മസ്താങ് തീർച്ചയായും രാജ്യത്തെ അപൂർവ വാഹനങ്ങളിൽ ഒന്നാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 21, 2024, 11:01 [IST]
English summary
Saif ali khan impressive car collection from alto to mercedes benz s class chekout the video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X