ശ്രദ്ധ കപൂർ ഒക്കെ ഔട്ട്! പട്ടൗടി രാജാവായ സൂപ്പർസ്റ്റാറിൻ്റെ എളിമ കണ്ടോ, വന്നിറങ്ങിയത് സ്കൂട്ടിയിൽ
ബോളിവുഡിലെ സെലിബ്രിറ്റി താരങ്ങൾക്ക് എല്ലാം കോടികൾ വില വരുന്ന വാഹനങ്ങൾ സ്വന്തമായിട്ടുളളവരാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ കോടികൾ വില വരുന്ന വാഹനങ്ങളേക്കാൾ അവർക്ക് ഉപകാരപ്പെടുന്നത് സാധാരണ വാഹനങ്ങളായിരിക്കും. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കൊടൂര വൈറലായിക്കൊണ്ടിരിക്കുന്ന സെയ്ഫ് അലി ഖാൻ്റെ വീഡിയോ. കോടികൾ വിലയുള്ള വാഹനങ്ങൾ വീട്ടിലെ പോർച്ചിൽ ഇട്ടിട്ട് ഇരുചക്ര വാഹനങ്ങളിൽ വന്നിറങ്ങുന്ന നടിമാരെ കണ്ടിട്ടുണ്ടാവാം. ശ്രദ്ധ കപൂറാണ് ബോളിവുഡിൽ എളിമയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ ഇനി ഒന്നാം സ്ഥാനം പട്ടൗടി രാജാവും മൻസൂർ അലി ഖാൻ്റെ മകനുമായ സെയ്ഫ് അലി ഖാൻ കൊണ്ടുപോയെന്ന് പറഞ്ഞേക്ക്.
സംഭവം എന്താണെന്ന് വച്ചാൽ മുംബൈയിലെ വാഹനത്തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ഹോണ്ട ആക്ടിവയിൽ താരം പുറത്തിറങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും നടി ശര്‍മിള ടാഗോളിന്റെയും മകന്‍ ആണ് സെയ്ഫെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി രാജകുടുംബത്തിലെ അവസാനത്തെ നവാബായിരുന്നു. പട്ടൗഡി കുടുംബത്തിൽ നിരവധി ആഡംബര കാറുകളുണ്ട്.

2012-ല്‍ സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ആസ്തി ഏകദേശം 1600 കോടി രൂപയാണ്. അപ്പോൾ പിന്നെ എന്തിന് ആക്ടിവയിൽ വന്നു എന്നതിനുള്ള ഉത്തരമാണ് ഞാൻ ആദ്യം പറഞ്ഞ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുക എന്നത്. മകൾ സാറാ അലി ഖാനും വളരെ സിംപിളായി യാത്ര ചെയ്യാൻ താൽപ്പര്യമുളള നടിയാണ്. മാരുതി സുസുക്കി ആൾട്ടോ താരം സ്വന്തമാക്കിയിരുന്നു.
ഇബ്രാഹിം അലി ഖാൻ സെയ്ഫ് അലി ഖാൻ്റെ മകനാണ്. നടനും സഹസംവിധായകനുമായ അദ്ദേഹത്തിൻ്റെ ഗാരേജിൽ നിറയെ ആഡംബര വാഹനങ്ങൾ ആണ്. ബിഎംഡബ്ല്യു എക്സ് 5 ആണ് അദ്ദേഹം സ്വന്തമാക്കിയ ആദ്യത്തെ ആഡംബര എസ്‌യുവി. ബിഎംഡബ്ല്യുവിൻ്റെ പോർട്ട്‌ഫോളിയോയിലെ ഒരു പ്രമുഖ എസ്‌യുവിയാണിത്. പെട്രോൾ, ഡീസൽ പതിപ്പുകളിൽ ഇത് ലഭ്യമാണ്.

അത് കൂടാതെ ബിഎംഡബ്ല്യു ഐഎക്‌സും താരത്തിൻ്റെ പക്കലുണ്ട്. ജർമ്മൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ആഡംബര ഇലക്ട്രിക് എസ്‌യുവിയാണിത്. അടുത്തിടെ നിരവധി ബോളിവുഡ് താരങ്ങൾ ഇലക്ട്രിക് എസ്‌യുവി തിരഞ്ഞെടുക്കുന്നതായി കാണുന്നുണ്ട്. ഒരു ഫുൾ ചാർജ്ജിൽ 575 കിലോമീറ്ററിനും 635 കിലോമീറ്ററിനും ഇടയിൽ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 111.5 kWh ബാറ്ററി പാക്കിലാണ് EV വരുന്നത്. ഡ്യുവൽ-മോട്ടോർ സജ്ജീകരണം 523 hp യും 765 Nm പീക്ക് പവറും ടോർക്കും ഉത്പാദിപ്പിക്കുന്നു.
സെയ്ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും വാഹന ഗാരേജ് ഒരു ആഡംബര ഗാരേജ് തന്നെയാണ്. സെയ്ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും ഏറ്റവും ആഡംബര വാഹനങ്ങളിൽ 2009 മോഡൽ റേഞ്ച് റോവർ, ജീപ്പ് വ്റാഗ്ലർ അൺലിമിറ്റഡ്, ഫോർഡ് മുസ്താങ് ഷെൽബി ജിടി, ലാൻഡ് റോവർ ഡിഫൻഡർ, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം അതത് വിഭാഗങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ചില വാഹനങ്ങളാണ്. വാസ്തവത്തിൽ, മസ്താങ് തീർച്ചയായും രാജ്യത്തെ അപൂർവ വാഹനങ്ങളിൽ ഒന്നാണ്.

മുംബൈയില്‍ ഓണ്‍റോഡ് വില ഏകദേശം 1.95 കോടി രൂപ വരുന്ന മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S350d ആണ് ദമ്പതികളുടെ പ്രിയപ്പെട്ട വാഹനം. 3.0 ലിറ്റര്‍ ഇന്‍ലൈന്‍ സിക്‌സ് സിലിണ്ടര്‍ എഞ്ചിനുമായെത്തുന്ന S-ക്ലാസ് S350d ആണിത്. ഇത് പരമാവധി 282 bhp കരുത്തും 600 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് കാറിന് ലഭിക്കുന്നത്. വേഗത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. S-ക്ലാസ് S350d-ക്ക് വെറും 6 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








