ആദ്യ സിനിമ ഇറങ്ങും മുമ്പേ 1.6 കോടിയുടെ ബെന്‍സ് വാങ്ങി! രാജകുടുംബാംഗമായ താരപുത്രന്‍ ആരെന്ന് പറയാമോ?

ജര്‍മന്‍ കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാന്‍ ഈ വര്‍ഷം ഇലക്ട്രിക് കാറുകള്‍ അടക്കം ഒരു ഡസനിലേറെ മോഡലുകള്‍ കമ്പനി പുറത്തിറക്കി. ലോകം ഇവികളിലേക്ക് മാറുമ്പോള്‍ അതിന്റെ മുമ്പില്‍ തന്നെയാണ് ജര്‍മന്‍ ബ്രാന്‍ഡ് ഉള്ളത്. മെര്‍സിഡീസ് ബെന്‍സിന്റെ ലക്ഷ്വറി ഇവികളും ഇതിനോടകം ഇന്ത്യയില സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കുമിടയില്‍ ജനപ്രിയമായിട്ടുണ്ട്. മെര്‍സിഡീസിന്റെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് EQS . ബ്രാന്‍ഡിന്റെ ഇന്ത്യയിലെ മുന്‍നിര മോഡലിന്റെ വില 1.62 കോടി രൂപയാണ്. EQS നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും മുടക്കണം.

EQS 580 4Matic എന്ന ഫുള്ളി ലോഡഡ് വേരിയന്റില്‍ മാത്രമാണ് ഈ കാര്‍ രാജ്യത്ത് വില്‍പ്പനക്കെത്തുന്നത്. 107.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്കില്‍ നിന്നാണ് ഈ ലക്ഷ്വറി ഇവി പവര്‍ എടുക്കുന്നത്. ഫുള്‍ചാര്‍ജില്‍ EQS 857 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് കണക്കാണിത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഇതിന് മാറ്റങ്ങള്‍ വന്നേക്കാം.

ibrahim ali khan mercedes eqs 580

200 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്റററി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 30 മിനിറ്റ് മതി. ബെന്‍സിന്റെ ആഡംബര കാര്‍ ആയതിനാല്‍ ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിന്‍ ഇവിക്ക് ലഭിക്കുന്നു. 56 ഇഞ്ച് MBUX ഹൈപ്പര്‍സ്‌ക്രീന്‍, ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മസാജ് സീറ്റുകള്‍ എന്നിവയെല്ലാം ശ്രദ്ധേയ ഫീച്ചറുകളാണ്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) , 9 എയര്‍ബാഗുകള്‍ എന്നിവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. ഇലക്ട്രിക് കാര്‍ ആണെങ്കില്‍ കൂടി രാജ്യത്തെ സെലിബ്രിറ്റികള്‍ ഇപ്പോള്‍ മെര്‍സിഡീസ് EQS വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതുതായി EQS ഇലക്ട്രിക് കാര്‍ വാങ്ങിയത് ഇബ്രാഹിം അലി ഖാന്‍ ആണ്. പേര് വായിച്ചപ്പോള്‍ തന്നെ ആരാണെന്ന് മനസ്സിലായിക്കാണും. അതെ പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ മൂത്ത മകനാണ് ഇബ്രാഹീം.

ibrahim ali khan mercedes eqs 580

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും നടി ശര്‍മിള ടാഗോളിന്റെയും കൊച്ചുമകന്‍. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി രാജകുടുംബത്തിലെ അവസാനത്തെ നവാബായിരുന്നു.സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയുടെ മകനാണ് ഇബ്രാഹിം അലി ഖാന്‍. സെയ്ഫ് അലി ഖാന് അമൃത സിംഗില്‍ ജനിച്ച മകനാണ് ഇബ്രാഹിം അലി ഖാന്‍. 1991-ലായിരുന്നു ഇവരുടെ വിവാഹം. 1980കളിലും 1990കളിലും ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളായിരുന്നു അമൃത സിംഗ്.

ബോളിവുഡ് നടി സാറാ അലി ഖാന്‍ ദമ്പതികളുടെ മകളാണ്. 2004-ല്‍ അമൃതയുമായി വേര്‍പിരിഞ്ഞ ശേഷം 2012-ല്‍ സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ആസ്തി ഏകദേശം 1600 കോടി രൂപയാണ്.പൗട്ടൗഡി പവര്‍ ഇരട്ടിയാക്കാനായി ഉടന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ് ഇബ്രാഹിം. കാജോള്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം 'സര്‍സമീന്‍' എന്ന ചിത്രത്തിലൂടെയാണ് എന്‍ട്രി.

ibrahim ali khan mercedes eqs 580

യുവതാരത്തിന്റെ ലൈനപ്പില്‍ ഒന്നിലേറെ പ്രെജക്ടുകളുമുണ്ട്. ഒരു സിനിമ പോലും പുറത്തിറങ്ങുന്നതിന് മുമ്പേ പാപ്പരാസികളുടെ പ്രിയപ്പെട്ടവനായ ഇബ്രാഹിം പുത്തന്‍ കാര്‍ വാങ്ങിയ വീഡിയോയും വൈറലായി. 23 വയസ് മാത്രം പ്രായമുള്ള ഇബ്രാഹിം അഭിനയത്തിലേക്ക് കാലെടുത്ത് വെക്കുന്നതിന് മുമ്പ് റോക്കി ഓര്‍ റാണി കി പ്രേംകഹാനിയില്‍ അസിസ്റ്റന്റ് ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഏതായാലും ഇബ്രാഹിമിനെ പോലുള്ള സെലിബ്രിറ്റികള്‍ ഇവികള്‍ തെരഞ്ഞെടുക്കുന്നത് ഏതായാലും ഇലക്ട്രിക് മൊബിലിറ്റിയുടെ വളര്‍ച്ചക്ക് ഗുണമാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, December 15, 2024, 17:00 [IST]
English summary
Saif ali khans son ibrahim ali khan seen in mercedes benz eqs viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X