ഇതൊക്കെ മന്ത്രിക്ക് സിംപിൾ;സജി ചെറിയാൻ്റെ ഡ്രൈവിങ്ങ് സ്കിൽ വീഡിയോ വൈറൽ
ഡ്രൈവിങ്ങ് സ്കിൽ എന്ന് പറയുന്നത് അങ്ങനെ എളുപ്പം നേടിയെടുക്കാൻ കഴിയുന്നതല്ല. വാഹനം വെറുതേ ഓടിക്കുന്നതല്ല ഡ്രൈവിങ്ങ് സ്കിൽ എന്ന് എല്ലാവർക്കും അറിയാമല്ലോ. ഏത് പ്രതിസന്ധികൾ നിറഞ്ഞ വഴികളിലൂടേയും വളരെ മികച്ച ഡ്രൈവിങ്ങ് കാഴ്ച്ച വയ്ക്കുന്നവരാണ് യഥാർത്ഥ സൂപ്പർ ഡ്രൈവർമാർ. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് മന്ത്രി സജി ചെറിയാൻ്റെ ഡ്രൈവിങ്ങ് സ്കില്ലാണ്.
ബുധനാഴ്ച്ചയായിരുന്നു സംഭവം. ചിറയീൻകീഴിൽ തീരസദസ്സ് എന്ന പരിപാടി കഴിഞ്ഞ് തിരിച്ചു പോകുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷയായ ചിന്ത ജെറോമിൻ്റെ ഇന്നോവ കാർ ചെറിയ വെട്ടുകാടിൽ മണലിൽ താഴ്ന്ന് കിടക്കുന്നത് കാണുന്നത്. പൊലീസുകാരും, നാട്ടുകാരും വാഹനത്തിൻ്റെ ഡ്രൈവറും എല്ലാം പലകുറി ശ്രമിച്ചിട്ടും വാഹനം മണലിൽ നിന്ന് കയറിയില്ല.

വാഹനത്തിൻ്റെ മുൻവശത്തെ ടയർ മണലിൽ കിടന്ന് കറങ്ങുകയായിരുന്നു. തൻ്റെ പഴയ ഡ്രൈവിങ്ങ് സ്കിൽ ഒന്ന് പരീക്ഷിച്ചു കളയാം എന്ന് പറഞ്ഞ് മന്ത്രി ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്നപ്പോൾ എല്ലാവർക്കും കൗതുകമായി. എല്ലാവരു കൂടെ വാഹനത്തിൻ്റെ മുൻവശത്ത് നിന്ന് പിന്നിലേക്ക് തളളിയെങ്കിലും കാർ കൂടുതൽ മണലിലേക്ക് ഇറങ്ങി പോയി. വാഹനത്തിൻ്റെ മുൻവശത്തെ ടയറിൻ്റെ അടിയിൽ കല്ലും, മണ്ണുമെല്ലാം ഇടാൻ മന്ത്രിയുടെ നിർദേശം.
അതിന് ശേഷം മന്ത്രി മുന്നിലേക്ക് വാഹനം എടുത്ത് നിഷ്പ്രയാസം മണലിൽ നിന്ന് പുറത്തിറക്കി. എല്ലാവരും മന്ത്രിയുടെ ഡ്രൈവിങ്ങ് സ്കില്ലിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഇത്തരം പ്രതിസന്ധികളെല്ലാം ഒരു ഡ്രൈവറിന് നേരിടേണ്ടി വരും. എന്നാൽ അത് വളരെ സമചിത്തതയോടെ നേരിടുകയും ധൈര്യമായി വാഹനം ഓടിക്കുകയും ചെയ്യണം.ഏത് വാഹനമായാലും അത് വളരെ മിടുക്കോടെ ഓടിക്കുക എന്നതിലാണ് കാര്യം.

ഇന്നോവ ക്രിസ്റ്റ ഇപ്പോള്‍ ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 7 സീറ്റര്‍, 8 സീറ്റര്‍ രണ്ട് സീറ്റിംഗ് ലേഔട്ടില്‍ ഇത് വാങ്ങാം. ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്‌ജെസ്റ്റ്‌മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്‌നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവയുണ്ട്.
കൂടാതെ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗുകള്‍, മുന്‍ പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ ഫീച്ചറുകളും ക്രിസ്റ്റയില്‍ കാണാം. ഫ്‌ലീറ്റ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് ഇന്നോവ ക്രിസ്റ്റ ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നതെന്ന് മുകളില്‍ പറഞ്ഞുവല്ലോ. എങ്കിലും വ്യക്തിഗത ഉപഭോക്താക്കളും ഇന്നോവ ക്രിസ്റ്റ തേടി ധാരാളമായി എത്തുന്നുണ്ടെന്നാണ് ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കുന്നത്.
ഡ്രൈവിംഗ് ക്രേസ് ഉള്ളവര്‍ക്കാണ് ഇന്നോവ ക്രിസ്റ്റ ഡീസലിനോട് താല്‍പര്യം കാണിച്ചെത്തുന്നത്. 2022 നവംബറിലാണ് ഇന്നോവ ഹൈക്രോസ് വിപണിയില്‍ എത്തിയത്. ഇന്നോവയുടെ പേര് മോശമാക്കാതെ ഹൈക്രോസും മികച്ച ബുക്കിംഗുകള്‍ നേടിയെടുത്തു. ഇപ്പോള്‍ ഹൈക്രോസിന്റെ ഡെലിവറികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ടോപ് സ്‌പെക് വേരിയന്റുകള്‍ക്ക് മാരക ഡിമാന്‍ഡ് അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തായി ബുക്കിംഗ് നിര്‍ത്തിവെക്കേണ്ട സാഹചര്യം വരെ വന്നു.
ബുക്കിംഗുകള്‍ സുഗമമായി തീര്‍പ്പാക്കാനായി ടൊയോട്ട ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇന്നോവ മോഡലുകള്‍ക്കുള്ള ഓര്‍ഡര്‍ ബാക്ക്ലോഗ് തടയുന്നതിനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനുമായി ടൊയോട്ട അതിന്റെ കാര്‍ നിര്‍മാണ ശാലയില്‍ ഒരു ഷിഫ്റ്റ് കൂടി ചേര്‍ത്തിരിക്കുകയാണ്. ചിപ്പ് ക്ഷാമം കുറവില്ലായിരുന്നുവെങ്കില്‍ ഡെലിവറി വേഗത്തിലാക്കാന്‍ ടൊയോട്ട അധിക ഷിഫ്റ്റുകള്‍ നേരത്തെ തന്നെ ഏര്‍പ്പെടുത്തുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നോവ ക്രിസ്റ്റയുടെ ഉത്പാദനം നിര്‍ത്താന്‍ ടൊയോട്ട നേരത്തെ പദ്ധതിയിട്ടിരുന്നു.


Click it and Unblock the Notifications








