സല്ലൂ ഭായ് ഇനി ബുളളറ്റ് പ്രൂഫിൽ;കാവലായി നിസാൻ പട്രോൾ
ബോളിവുഡിലെ സല്ലു ഭായ് എന്ന സൽമാൻ ഖാൻ പുതിയ ബുളളറ്റ് പ്രൂഫ് നിസാൻ പട്രോൾ സ്വന്തമാക്കിയിരിക്കുകയാണ്. വെളള നിറത്തിലുളള നിസാൻ പട്രോളിൽ തൻ്റെ സുരക്ഷ ജീവനക്കാരുടെ കൂടെ പോകുന്ന സൽമാൻ ഖാൻ്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെക്യൂരിറ്റി വാഹനങ്ങൾ ഫോർച്യൂണറും മഹീന്ദ്ര ബൊലേറോയുമാണ്.
5.1 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള വലിപ്പമേറിയ എസ്‌യുവിയാണ് പട്രോൾ. നിസ്സാന്റെ എസ്‌യുവി ശ്രേണിയിലെ ഈ താരം ബോഡി-ഓൺ-ഫ്രെയിം അടിസ്ഥനമാക്കി നിർമിച്ചതാണ്. നിസ്സാൻ മോഡലുകളിലെ സ്ഥിരം സാന്നിധ്യമായ പരിഷ്കരിച്ച വി-മോഷൻ ഗ്രിൽ, ബൂമറാങ് ഷെയ്പ്പിലുള്ള ഹെഡ്‍ലൈറ്റ് എന്നിവയാണ് പുത്തൻ മോഡലിന്റെ എക്സ്റ്റീരിയറിലെ മാറ്റങ്ങൾ.

അതോടൊപ്പം തന്നെ ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഡ്യുവൽ ഡിസ്പ്ലേ ആണ് ഇന്റീരിയറിലെ പ്രധാന ആകർഷണം. ലെതർ സീറ്റുകൾ, ക്ലൈമറ്റ് കണ്ട്രോൾ, ലംബർ സപ്പോർട്ടുള്ള സീറ്റുകൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.
സൽമാൻ ഖാൻ സ്വന്തമാക്കിയ നിസാൻ പട്രോളിന് 405 bhp പവറും 560 nm ടോർക്കും നൽകുന്ന 5.6 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. എസ്‌യുവിയുടെ കൂറ്റൻ എഞ്ചിൻ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്, അത് മാത്രമല്ല സ്റ്റാൻഡേർഡായി ഫോർ-വീൽ ഡ്രൈവ് സിസ്റ്റമാണ് നിസാൻ പട്രോളിൽ വരുന്നത്. മോഡലിന് റിയർ ലോക്കിംഗ് ഡിഫറൻഷ്യലും ഉണ്ട്. ഇതിനെല്ലാം പുറമേ ഒരു ചെറിയ 4.0 ലിറ്റർ V6 പെട്രോൾ എഞ്ചിനും യുഎഇ വിപണിയിൽ മാത്രം ലഭ്യമാണ്.

സല്ലു ഭായിയുടെ കാർ കളക്ഷനുകളിലെ മറ്റ് വമ്പൻമാർ ആരൊക്കെയാണെന്ന് നോക്കാം. ലാൻഡ് റോവർ നിരയിലെ ഏറ്റവും വിലകൂടുതലുള്ള മോഡലായ റേഞ്ച് റോവർ വോഗ് ആണ് സൽമാന്റെ ഗാരേജിലെ കൊമ്പൻ. മൂന്ന് കോടി രൂപയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന്റെ വെള്ള നിറത്തിലുള്ള സ്‌പോർട്ടി വകഭേദമാണ് സൽമാൻ വാങ്ങിയിരിക്കുന്നത്. പൂർണമായും ഇറക്കുമതി ചെയ്ത റേഞ്ച് റോവർ വോഗിന് 258 bhp പവറും, 600 nm ഉയർന്ന ടോർക്കും നൽകുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എൻജിനാണ് ലഭിക്കുന്നത്.
8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുൻ തലമുറ റേഞ്ച് റോവർ വോഗിന്റെയും ഉടമയായിരുന്നു സൽമാൻ ഖാൻ. ജർമൻ ആഡംബര വാഹന നിർമാതാക്കളിൽ മെഴ്‌സിഡസ്-ബെൻസ് ആണ് സൽമാൻ ഖാൻ്റെ ഏറ്റവും ഇഷ്ട ബ്രാൻഡ്. ബെൻസിന്റെ മൂന്ന് കാറുകളാണ് സൽമാനുള്ളത്. ഇതിൽ പ്രധാനപ്പെട്ടത് എസ്-ക്ലാസ് തന്നെ. എന്നാൽ മെഴ്‌സിഡീസിന്റെ പ്രധാന എസ്‌യുവി മോഡലായ ജിഎൽഎസിലാണ് സൽമാൻ ഖാൻ കൂടുതലായി കാണപ്പെടാറുളളത്.
3.0 ലിറ്റർ വി 6 ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ കരുത്ത്. 258 bhp പവറും 260 nm ടോർക്കും ഉത്പാദിപ്പിക്കുന്ന ജിഎൽഎസ് ക്ലാസ്സിന് സൽമാൻ ഖാൻ വാങ്ങുമ്പോൾ 95 ലക്ഷം രൂപയായിരുന്നു വാഹനത്തിൻ്റെ വില. സൽമാൻ ഖാൻ തിരഞ്ഞെടുത്ത ചില പകിട്ടുള്ള നിറമുള്ള കാറുകളിൽ ഒന്നാണ് ചുവപ്പു നിറമുള്ള ആർഎസ് 7 സ്‌പോർട്‌ബാക്ക്. ഔഡി ശ്രേണിയിൽ A6-നും A8-നും സ്ഥാനം ഉറപ്പിച്ച സ്പോർട്സ് സെഡാനായ A7-ന്റെ സ്പോർട്ടി പതിപ്പാണ് ആർഎസ് 7. 555 bhp പവറും 700 nm ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോ വി8 എൻജിനാണ് ഓഡി കരുത്ത് പകരുന്നത്.
പുത്തൻ തലമുറ ടൊയോട്ട ലാൻഡ് ക്രൂയ്സറും സൽമാന്റെ വാഹന ശേഖരത്തിലുണ്ട്. 265 bhp പവറും 650 nm ടോർക്കും നൽകുന്ന 4.5 ലിറ്റർ, 32V DOHC V8 ഡീസൽ എൻജിനാണ് കരുത്ത് പകരുന്നത്. 1.35 കോടി രൂപ വില വരുന്ന ലാൻഡ് ക്രൂയ്സർ, ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ എസ്‌യുവിയാണ്.


Click it and Unblock the Notifications








