സല്‍മാന്‍ ഖാന്‍ സഹോദരിക്ക് നല്‍കിയത് റോള്‍സ് റോയ്‌സ് ഫാന്റം
സല്‍മാന്‍ ഖാന്‍ തന്റെ പെങ്ങള്‍ അര്‍പിതയ്ക്ക് വിവാഹസമ്മാനമായി എന്തു നല്‍കി എന്നതൊരു വലിയ പ്രശ്‌നം തന്നെയാണല്ലോ. സംഗതി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. സല്‍മാന്‍ അര്‍പിതയ്ക്കു നല്‍കിയത് ഒരു റോള്‍സ് റോയ്‌സ് ഫാന്റം കാറാണ്!
16 കോടിയുടെ ഒരു ഫ്‌ലാറ്റ് സമ്മാനമായി നല്‍കിയതിനു പുറമെയാണിത്. അര്‍പിതയുടെ ഫാന്റം കാര്‍ കാണാം താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4 കോടി രൂപ മുതല്‍ 5.1 കോടി രൂപവരെ വിലമതിപ്പുണ്ട് ഈ കാറിന്.

6749 സിസി ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. 453 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍.

ചക്രവീര്യം 3500 ആര്‍പിഎമ്മില്‍ 720 എന്‍എം.

പറയുന്നത് അല്‍പത്തരമായി കണക്കാക്കപ്പെടുമെങ്കിലും ഒരു ടിപ്പിക്കല്‍ ഇന്ത്യാക്കാരന് ഒഴിവാക്കാനാവാത്ത ഒന്നാണ് മൈലേജ്. ലിറ്ററിന് 9.8 കിലോമീറ്ററാണ് ഫാന്റത്തിന്റെ മൈലേജ്. വന്‍തോതിലുള്ള കസ്റ്റമൈസേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ് ഫാന്റം മോഡലുകളില്‍. സിറ്റിയില്‍ 4.34 കിലോമീറ്റര്‍ മൈലേജ് കിട്ടും.

വിലകള്‍
- ഫാന്റം കൂപെ - 4 കോടി രൂപ
- ഡ്രോപ്‌ഹെഡ് കൂപെ - 4 കോടി രൂപ
- ഫാന്റം - 4.1 കോടി രൂപ
- എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പ് - 5.1 കോടി രൂപ

മണിക്കൂറില്‍ പരമാവധി 240 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ കഴിയും റോള്‍സ് റോയ്‌സ് ഫാന്റത്തിന്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 5.9 സെക്കന്‍ഡാണ് ഈ ഭാരമേറിയ വാഹനം എടുക്കുക.

16 എക്സ്റ്റീരിയര്‍ നിറങ്ങളില്‍ റോള്‍സ് റോയ്‌സ് ഫാന്റം ലഭിക്കുന്നു.

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, പാര്‍ക്കിങ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡ്രൈവര്‍-പാസഞ്ചര്‍-ഫ്രണ്ട് സൈഡ്-റിയര്‍ സൈഡ് എയര്‍ബാഗുകള്‍ തുടങ്ങിയ എല്ലാവിധ സുരക്ഷാസന്നാഹങ്ങളോടും കൂടിയാണ് ഈ വാഹനം വിപണിയിലെത്തുന്നത്.


Click it and Unblock the Notifications








