സല്‍മാന് സമ്മാനമായി കിട്ടിയ 'സാധാരണക്കാരുടെ കാര്‍'
ഓഡിക്ക് ബോളിവുഡിനോടുള്ള താല്‍പര്യം വളരെ പ്രശസ്തമാണ്. താരങ്ങള്‍ക്ക് സൗജന്യമായി കാറുകള്‍ നല്‍കുക എന്നതാണ് ഓഡിയുടെ പ്രധാന പരസ്യതന്ത്രം. മാധ്യമങ്ങളിലും മറ്റും പരസ്യം ചെയ്യുന്നതിനെക്കാള്‍ വലിയ പബ്ലിസിറ്റി ഇതുവഴി ഓഡി നേടിയെടുക്കുന്നു. നിരവധി താരങ്ങള്‍ക്ക് ഇങ്ങനെ കാറുകള്‍ ലഭിച്ചിട്ടുണ്ട്.
ഇത്തവണ ഓഡി തങ്ങളുടെ പരസ്യത്തിനായി തെരഞ്ഞെടുത്തത് സല്‍മാന്‍ ഖാനെയാണ്. ഓഡി ആര്‍എസ്7 ഉദ്ഘാടനത്തിനെത്തിയ താരം തിരിച്ചുപോയത് താനവതരിപ്പിച്ച കാറുംകൊണ്ടാണ്. സല്‍മാനെയും അദ്ദേഹത്തിന്റെ ഓഡി ആര്‍എസ്7-നെയും താഴെ കാണാം.

ഓഡികള്‍ 'സാധാരണക്കാരുടെ കാറുകളാ'ണെന്ന സല്‍മാന്റെ പ്രഖ്യാപനം ആരെയും ഞെട്ടിച്ചില്ല. ഇങ്ങനെയൊന്നും പറഞ്ഞില്ലെങ്കില്‍ സല്ലു സല്ലുവല്ലാതായിപ്പോവും എന്ന് എല്ലാവര്‍ക്കുമറിയാം.

ഓഡി ഇന്ത്യയുടെ വാഹനങ്ങളില്‍ ഏറ്റവും കരുത്തുറ്റതാണ് ഓഡി ആര്‍എസ്7 സ്‌പോര്‍ട്‌സ്ബാക്ക്.

ഓഡി എ7 സെഡാനിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ് ആര്‍എസ്7. മുംബൈ എക്‌സ്‌ഷോറൂം നിരത്ത് പ്രകാരം 1,28,56000 രൂപ വിലവരും വാഹനത്തിന്.

4 ലിറ്റര്‍ ടിഎഫ്എസ്‌ഐ ട്വിന്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ആര്‍എസ്7-ല്‍ ഉള്ളത്. 6700 ആര്‍പിഎമ്മില്‍ 560 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 1750-5500 ആര്‍പിഎമ്മില്‍ 700 എന്‍എം ചക്രവീര്യമുല്‍പാദിപ്പിക്കും ഇവന്‍.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ 3.9 സെക്കന്‍ഡ് നേരമാണ് ആര്‍എസ്7 എടുക്കുക. പരമാവധി വേഗത, മണിക്കൂറില്‍ 250 കിലോമീറ്റര്‍.

ഇത് ഇന്ത്യയുടെ വേഗതാപരിധിയ്ക്കനുസൃതമായി എന്‍ജിന്‍ കരുത്തിനെ ഇലക്ട്രികമായി തടഞ്ഞുനിറുത്തിയതാണ്. മറിച്ചായിരുന്നു കാര്യങ്ങളെങ്കില്‍ മണിക്കൂറില്‍ 305 കിലോമീറ്റര്‍ വരെ വേഗത പിടിക്കാന്‍ വാഹനത്തിന് സാധിക്കും.


Click it and Unblock the Notifications








