കരള് പങ്കിടുന്ന കൈഫിന് സല്ലുവിന്‍റെ ഓഡി ക്യൂ...?

സൗഹൃദം എന്നാല്‍ എന്തെന്നറിയണമെങ്കില്‍ സല്‍മാന്‍ ഖാനുമായി സുഹൃദ്ബന്ധം സ്ഥാപിക്കണം. സ്നേഹിച്ചാല്‍ കരള് പറിച്ചുകൊടുക്കുന്നത് സല്‍മാന് ഒരു ശീലമാണ്. ഇങ്ങനെ സല്‍മാന്‍റെ കരള്‍ സ്വന്തമാക്കിയിട്ടുള്ള ബോളിവുഡ് നടിമാരുടെ എണ്ണമെടുക്കാന്‍ ഇവിടെ സ്ഥലപരിമിതിയുണ്ട്. ഐശ്വര്യാ റായ് മുതല്‍ കത്രിന കൈഫ് വരെ എന്ന് സല്‍മാന്‍റെ കരള്‍ബന്ധങ്ങളെ അവിദഗ്ധമായി ചുരുക്കിവിവരിക്കാം. (ഐശ്വര്യക്ക് മുന്‍പും കത്രിനക്ക് ശേഷവും ഉള്ള സംഗതികളെക്കുറിച്ച് അറിവുള്ളവര്‍ക്ക് അത് താഴെ വിവരിക്കാം).

സംഗതിയെന്താണെന്നുവെച്ചാല്‍, തന്‍റെ ഇപ്പോഴത്തെ കരള് പങ്കിടുന്ന കൂട്ടുകാരിയായ കത്രിന കൈഫിന് സല്ലുമോന്‍ ഒരു പിറന്നാള്‍ സമ്മാനം നല്‍കി. വല്ല ചോക്ലേറ്റോ ഐസ്ക്രീമോ വാങ്ങിക്കൊടുത്ത് ഒഴിവാക്കേണ്ട കേസല്ല കത്രീനയുടേതെന്ന് സല്ലുവിനെ അറിയിന്നവര്‍ക്കെല്ലാം അറിയാം. അത്രയ്ക്ക് ഗാഢമായ സുഹൃദ്ബന്ധമാണ്.

സല്‍മാന്‍ ഖാന്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത് ഒരു ഓഡി എസ്‍യുവിയാണ്. എന്നാല്‍ ഇത് ഏത് എസ്‍യുവിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നില്ല. പ്രസ്തുത കാറുമായി രാജേഷ് ഖന്നയുടെ സംസ്കാരച്ചടങ്ങില്‍ കത്രിന എത്തിയത് ശവംതീനികളായ ചില ഗോസ്സിപ്പ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ അവന്മാര്‍ക്ക് അത് ഏത് വേരിയന്‍റാണെന്നുകൂടി നോക്കാമായിരുന്നില്ലേ? ചെയ്തില്ല! ചെയ്യില്ല!!

ഇനി പറഞ്ഞിട്ടെന്തുകാര്യം. നമുക്കതൊന്ന് ഊഹിച്ചു കണ്ടുപിടിക്കാന്‍ ശ്രമിക്കാം. ഇന്ത്യന്‍ വിപണിയില്‍ മൂന്ന് ഓഡി എസ്‍യുവികളാണുള്ളത്. ഓഡി ക്യൂ3, ക്യൂ5, ക്യൂ7 എന്നിവ. ഇവയില്‍ ക്യൂ7 എസ്‍യുവി ഇതിനകം തന്നെ കത്രീന സ്വന്തമാക്കിയിട്ടുണ്ട് (ഇത് കാശുകൊടുത്ത് മേടിച്ചതാണ്!). പിന്നെയുള്ള രണ്ട് വാഹനങ്ങളില്‍ ക്യൂ3 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തിട്ടോയുള്ളൂ. ഇതിന്‍റെ ഡെലിവെറി തുടങ്ങിയിട്ടില്ല. സെലിബ്രിറ്റികള്‍ ആവശ്യമാണെങ്കില്‍ ഡെലിവെറിയും മറ്റും പ്രശ്നമാകില്ല എന്നുതന്നെ മനസ്സിലാക്കുക. എന്നിരിക്കിലും ക്യൂ3യെക്കാള്‍ കുറെക്കൂടി മികച്ച സ്പെസിഫിക്കേഷനുകളുള്ള ക്യൂ5 ആയിരിക്കില്ലേ തന്‍റെ പ്രിയസുഹൃത്തിനായി സല്‍മാന്‍ ഖാന്‍ നല്‍കിയിരിക്കുക? അതോ ഓഡിയുടെ പുതിയ വാഹനം എന്ന നിലയില്‍ ഓഡി ക്യൂ3 തന്നെ നല്‍കിയിരിക്കുമോ?

സല്ലു സമ്മാനിച്ച കാര്‍ ഇവിടെ കാണാം

സല്ലുവിന്‍റെ സമ്മാനം
സല്ലുവിന്‍റെ സമ്മാനം
സല്ലുവിന്‍റെ സമ്മാനം
സല്ലുവിന്‍റെ സമ്മാനം
സല്ലുവിന്‍റെ സമ്മാനം

More from DriveSpark

Article Published On: Thursday, July 19, 2012, 18:27 [IST]
English summary
Reports say that Salman Khan gifted an Audi SUV to his best friend Katrina Kaif.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X