റേഞ്ച് റോവര്‍ വാങ്ങിയതിന് പിന്നാലെ മകന് ഥാര്‍ റോക്‌സ് സമ്മാനം! സല്ലു ഭായിയുടെ ബോഡിഗാര്‍ഡിന് ഇത്രയും വരുമാനമോ?
സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കും സുരക്ഷയൊരുക്കാനായി സദാസമയം അംഗരക്ഷകര്‍ ഉണ്ടായിരിക്കും. ഇന്ത്യയിലെ ചില സെലിബ്രിറ്റികളുടെ അംഗരക്ഷകരും ഏറെ പ്രശസ്തരാണ്. കാരണം വേറൊന്നുമല്ല അവരുടെ ഗ്ലാമറും പ്രതിഫലവും തന്നെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സെലിബ്രിറ്റി ബോഡിഗാര്‍ഡുകളില്‍ ഒരാളാണ് ഗുര്‍മീത് സിംഗ് ജോളി. ഇങ്ങനെ പറഞ്ഞാല്‍ ആര്‍ക്കും അത്ര പെട്ടെന്ന് മനസ്സിലായിക്കൊള്ളണമെന്നില്ല. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ നിഴലായി എപ്പോഴും കൂടെ കാണുന്ന ഇദ്ദേഹം 'ഷേര' എന്നാണ് അറിയപ്പെടുന്നത്. 1995 മുതല്‍ ഷേര സല്ലു ഭായിയുടെ കൂടെയുണ്ട്. ഒരു ബോഡിഗാര്‍ഡിന് എന്തിനാണിത്ര ബില്‍ഡപ്പ് കൊടുക്കുന്നത് എന്ന് ചിന്തിക്കാന്‍ വരട്ടെ.
കാരണം ഒരു സാധാരണക്കാരന്‍ ഒരു കൊല്ലം മൊത്തം എല്ലുമുറിയെ പണിയെടുത്താല്‍ കിട്ടുന്ന ശമ്പളമാണ് ഷേര ഒരുമാസം കൊണ്ട് വാങ്ങുന്നത്. ഓരോ വര്‍ഷവും രണ്ട് കോടി രൂപക്ക് മുകളിലാണ് ഷേരയുടെ ശമ്പളം. ഇത് കൂടാതെ ടൈഗര്‍ സെക്യൂരിറ്റി എന്ന പേരില്‍ ഷേര ഒരു സ്ഥാപനവും നടത്തുന്നു. 2017ല്‍ മുംബൈയില്‍ സംഗീത നിശക്കെത്തിയ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിനും ഷേര സുരക്ഷയൊരുക്കിയിരുന്നു. സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് ആയതിനാല്‍ തന്നെ ഷേരയും അതിനൊത്ത ജീവിതശൈലി തന്നെയാണ് പിന്തുടരുന്നത്.

ഏതാനും ദിവസങ്ങള്‍ക്കു് മുമ്പാണ് ഷേര സ്വന്തമായി ഒരു റേഞ്ച് റോവര്‍ എസ്‌യുവി വാങ്ങിയത്. ഏകദേശം 1.7 കോടി രൂപയായിരുന്നു ഈ ആഡംബര കാറിന്റെ എക്‌സ്‌ഷോറൂം വില. ബ്രിട്ടീഷ് ആഡംബര എസ്‌യുവി വാങ്ങി ആഴ്ചകള്‍ പിന്നിടുന്നതിന് മുമ്പേ മകന് മഹീന്ദ്ര ഥാര്‍ റോക്‌സ് എസ്‌യുവി സമ്മാനിച്ചിരിക്കുകയാണ് ഷേര. ഷേരയും മകന്‍ അബിറും ചേര്‍ന്ന് പുതിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ഡെലിവറിയെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
പിതാവിന് നന്ദി പറഞ്ഞ് കൊണ്ട് അബിറാണ് സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. എവറസ്റ്റ് വൈറ്റ് ഷെയ്ഡിലുള്ള ഥാര്‍ റോക്‌സ് ആണ് അബിര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കളര്‍ ഓപ്ഷനാണിത്. നിരവധി പ്രീമിയം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചെത്തുന്ന ഥാര്‍ റോക്‌സിന്റെ ടോപ് എന്‍ഡ് വേരിയന്റാണ് ഷേര മകന് സമ്മാനിച്ചതെന്നാണ് തോന്നുന്നത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഈ വര്‍ഷം ഓഗസ്റ്റിലാണ് മഹീന്ദ്ര ജനപ്രിയ മോഡലായ ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്‌സ് പുറത്തിറക്കിയത്. ബുക്കിംഗ് തുടങ്ങി 60 മിനിറ്റിനുള്ളില്‍ 1.7 ലക്ഷം ബുക്കിംഗുകള്‍ നേടി ഥാര്‍ റോക്‌സ് റെക്കോഡിട്ടിരുന്നു. ദസറ, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 12-നാണ് എസ്‌യുവിയുടെ വിതരണം തുടങ്ങിയത്.
ബോക്സി ഡിസൈനും പ്രീമിയം സവിശേഷതകളും ഉള്ള ഒരു പരുക്കന്‍ എസ്‌യുവിയാണ് ഥാര്‍ റോക്‌സ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്. എന്നാല്‍ 4×4 ഓപ്ഷന്‍ ഡീസല്‍ വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ. 172 bhp പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹോക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് എസ്‌യുവിയില്‍ ലഭ്യമാകുന്നത്. പെട്രോള്‍ പതിപ്പില്‍ 174 bhp പവറും 380 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന 2.0-ലിറ്റര്‍ എംസ്റ്റാലിയണ്‍ സീരീസ് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ വാങ്ങാം.

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ ആകര്‍ഷകമായ ഫീച്ചറുകള്‍ കാറിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് എന്നിവയും മറ്റും ഉള്‍പ്പെടുന്ന ലെവല്‍ 2 ADAS ആണ് റോക്സിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്.
ഇടുങ്ങിയ ഇടങ്ങളിലൂടെ വാഹനമോടിക്കുമ്പോള്‍ സഹായകരമാകുന്ന 360 ഡിഗ്രി ക്യാമറയും ഇതില്‍ വരുന്നു. ഓഫ്-റോഡിംഗ് നടത്തുമ്പോള്‍ ഉപയോഗപ്രദമാകുന്ന സ്മാര്‍ട്ട് ക്രാള്‍ അസിസ്റ്റ്, ഇന്റലി-ടേണ്‍ വിത്ത് ദി റോക്സ് തുടങ്ങിയ ഫീച്ചറുകളും മഹീന്ദ്ര ഥാറിന്റെ പ്രത്യേകതകളാണ്. ഥാര്‍ റോക്‌സിന്റെ ബേസ് വേരിയന്റിന് 12.99 ലക്ഷം രൂപയാണ് വില. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 22.49 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയായി നല്‍കണം. മാരുതി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവ കൂടാതെ വിപണിയിലുള്ള മിഡ്‌സൈസ് എസ്‌യുവികളോടും റോക്‌സ് മത്സരിക്കുന്നു.


Click it and Unblock the Notifications








