ട്രോളന്‍മാരോട് പോവാന്‍ പറ! മെയ്ബാക്കിന് പിന്നാലെ മസെരാട്ടി വാങ്ങി ഖാന്‍ കുടുംബത്തിലെ ദത്തുപുത്രി ഭര്‍ത്താവ്

ബോളിവുഡ് നടന്‍ ആയുഷ് ശര്‍മയെ അറിയുന്ന കുറച്ച് പേരെങ്കിലും കാണും. ലവ്‌യാത്രി, ആന്റിം: ദി ഫൈനല്‍ ട്രൂത്ത് എന്നീ സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ആയുഷ് ശര്‍മ. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരീ ഭര്‍ത്താവ് എന്ന് പറഞ്ഞാല്‍ ഇദ്ദേഹത്തെ എളുപ്പം മനസ്സിലാകും. സല്ലു ഭായ്‌യുടെ പിതാവ് സലീം ഖാന്‍ ദത്തെടുത്ത് വളര്‍ത്തിയ അര്‍പ്പിത ഖാനെയാണ് ആയുഷ് ശര്‍മ വിവാഹം ചെയ്തിരിക്കുന്നത്. 2014-ലായിരുന്നു ആയുഷ്-അര്‍പ്പിത വിവാഹം. ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട്. അർപ്പിതയെ വിവാഹം ചെയ്തതിന് ട്രോളന്മാരുടെ കടുത്ത ആക്രമണത്തിന് ആയുഷ് വിധേയമായിരുന്നു.

ആയുഷിന് ഏകദേശം 91 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വിവരം. ഭാര്യ അര്‍പ്പിതയുടെ 166 കോടിയുടെ സ്വത്തുക്കള്‍ കൂടി ചേരുന്നതോടെ ദമ്പതികളുടെ ആസ്തി 257 കോടിയോളം വരും.ബോളിവുഡിലെ ഏറ്റവും വലിയ താര കുടുംബത്തിലെ മരുമകനായതിനാല്‍ തന്നെ ആഡംബര ജീവിതമാണ് ആയുഷ് നയിക്കുന്നത്. മറ്റ് യുവനടന്‍മാരെ പോലെ തന്നെ ഒരു വണ്ടിപ്രാന്തന്‍ കൂടിയാണ് ആയുഷ് ശര്‍മ.

aayush sharma maserati grecale

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അദ്ദേഹം മെര്‍സിഡീസ് മെയ്ബാക്ക് EQS ലക്ഷ്വറി എസ്‌യുവി വാങ്ങിയത്. ഇപ്പോള്‍ 1.5 കോടി രൂപ വില വരുന്ന മസെരാട്ടി കാര്‍ വാങ്ങി തന്റെ ഗരാജ് വലുതാക്കിയിരിക്കുകയാണ് താരം. മസെരാട്ടി ഗ്രെകാലെ സ്വന്തമാക്കുന്ന ആദ്യ ബോളിവുഡ് താരമാണ് ആയുഷ് ശര്‍മ. താരത്തിന്റെ വസതിയില്‍ വെച്ചായിരുന്നു കാര്‍ കൈമാറിയത്.

തന്റെ പുതിയ മസെരാട്ടി ഗ്രെകാലെക്കും മെര്‍സിഡീസ് മെയ്ബാക്ക് EQS ആഡംബര എസ്‌യുവിക്കും അരികെ നില്‍ക്കുന്ന ഫോട്ടോ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്രാന്‍ഡ് സമ്മാനമായി നല്‍കിയ മസെരാട്ടി ബാഡ്ജിന്റെ ചിത്രവും ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കറുപ്പ് നിറത്തലുള്ള മസെരാട്ടി ഗ്രെകാലെയാണ് ആയുഷ് ശര്‍മ തെരഞ്ഞെടുത്തിരിക്കുന്നത്.

aayush sharma maserati grecale

കറുപ്പ് നിറത്തില്‍ തന്നെയാണ് ഇന്റീരിയറും വരുന്നത്. തന്റെ പുത്തന്‍ മസെരാട്ടി കാറിന്റെ മനോഹരമായ ഇന്റീരിയര്‍ കാണിക്കുന്ന ഒരു വീഡിയോയും ആയുഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മസെരാട്ടി ഈ വര്‍ഷം ജൂലൈയിലാണ് തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവിയായ ഗ്രെകാലെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.

GT, മോഡേന, ട്രോഫിയോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ഈ കാര്‍ വാഗ്ദാനം ചെയ്യുന്നത്. യഥാക്രമം 1.31 കോടി, 1.53 കോടി, 2.05 കോടി രൂപയാണ് ഇവയുടെ വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഏത് ഏത് വേരിയന്റാണ് ആയുഷ് തിരഞ്ഞെടുത്തത് എന്ന കാര്യം വ്യക്തമല്ല. മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് മസെരാട്ടി ഗ്രീക്കല്‍ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നത്.

aayush sharma maserati grecale

മൈല്‍ഡ്-ഹൈബ്രിഡ് അസിസ്റ്റുള്ള 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് GT വേരിയന്റിന് കരുത്തേകുന്നത്. 300 bhp പവറും 450 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. മോഡേന വേരിയന്റ് മൈല്‍ഡ്-ഹൈബ്രിഡ് അസിസ്റ്റുള്ള 2.0-ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ എഞ്ചിനില്‍ നിന്നാണ് പവര്‍ എടുക്കുന്നത്.

ഈ എഞ്ചിന്‍ 330 bhp പവര്‍ നല്‍കുന്നു. 3.0 ലിറ്റര്‍ V6 ടര്‍ബോ-പെട്രോള്‍ യൂണിറ്റാണ് ട്രോഫിയോ വേരിയന്റിന്റെ ഹൃദയം. 530 bhp പവറും 620 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എല്ലാ വേരിയന്റിലും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു.

ഡിജിറ്റല്‍ ക്ലോക്ക്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മസെരാട്ടി ഇന്റലിജന്റ് അസിസ്റ്റന്റ് (എംഐഎ) മള്‍ട്ടിമീഡിയ സിസ്റ്റം, കംഫര്‍ട്ട് ഡിസ്പ്ലേ, മെമ്മറി ഫംഗ്ഷനോടുകൂടിയ 10-വേ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റിനുമായി ഇരട്ട 12 ഇഞ്ച് സ്‌ക്രീനുകള്‍, 14-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, അലുമിനിയം പാഡില്‍ ഷിഫ്റ്ററുകള്‍, ലെവല്‍ 1 ADAS എന്നിവയും ഇതിന് ലഭിക്കുന്നു.

21 ഇഞ്ച് അലോയ് വീലുകള്‍, വ്യത്യസ്ത ബമ്പറുകള്‍, കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ എന്നിവയുമായാണ് ടോപ്-ഓഫ്-ലൈന്‍ ട്രോഫിയോ വേരിയന്റ് വരുന്നത്. പോര്‍ഷ മകാന്‍, ബിഎംഡബ്ല്യു X4 എന്നീ മോഡലുകളുമായാണ് മസെരാട്ടി ഗ്രീക്കല്‍ കൊമ്പുകാര്‍ക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് GLE, ഔഡി Q5 എന്നീ ലക്ഷ്വറി എസ്‌യുവികള്‍ക്കുള്ള പ്രീമിയം ബദല്‍ കൂടിയാണ് ഈ ഒരു മോഡല്‍.

More from DriveSpark

Article Published On: Friday, December 6, 2024, 11:22 [IST]
English summary
Salman khans brother in law ayush sharma becomes bollywoods first maserati grecale owner
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X