89-ാം വയസിലും ചുറുചുറുക്കൻ; മസിൽ ഖാൻ്റെ പിതാവ് വാങ്ങിയ ബെൻസ് കണ്ടോ

മെർസിഡീസ് ബെൻസ് ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാൻഡാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ബെൻസിൻ്റെ ഏത് വേരിയൻ്റിനും സെലിബ്രിറ്റികളുടെ ഇടയിൽ ആവശ്യക്കാരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ബോളിവുഡിൻ്റെ മസിൽമാനായ സൽമാൻ ഖാൻ്റെ പിതാവ് സലിം ഖാൻ പുതിയ മെർസിഡീസ് ബെൻസ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic. ഇത് ഒരു ആഡംബര സെഡാന്‍ കാറാണ്. മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാര്‍ നിലവില്‍ 1.86 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് എക്സ് ഷോറൂം വിലയാണ്. ഈ ആഡംബര കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 2.10 കോടി രൂപ പൊടിക്കണം.

മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാറിന് 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. പരമാവധി 362 bhp പവറും 500 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. ഈ കാറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, നാപ്പാ ലെതര്‍ ഉള്ള മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന കാര്‍ മോഡല്‍ തേടുന്നവര്‍ക്കുള്ള ഉത്തരമായി ഇത് മാറുന്നു.

മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 7 സീരീസ് 740i M സ്പോര്‍ട്ടുമായി മത്സരിക്കുന്നു. ഈ രണ്ട് കാറുകളും ബിസിനസുകാര്‍ക്കും സിനിമ രംഗത്തുള്ള സെലിബ്രിറ്റികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കളുടെ അത്ര തന്നെ സ്റ്റാര്‍ വാല്യൂവുള്ള എഴുത്തുകാരും അണിയറപ്രവര്‍ത്തകരുമുണ്ട്. ഹിന്ദി സിനിമയില്‍ താരപരിവേഷമുള്ള ജോടിയായിരുന്നു സലീം-ജാവേദ്.

നമ്മുടെ മലയാളത്തില്‍ സിദ്ദിഖ്ലാല്‍, സച്ചി-സേതു എന്നിവര്‍ക്കും വര്‍ഷങ്ങള്‍ക്ക് മുമ്പേ ബോളിവുഡില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച ഇരട്ടകളായിരുന്നു സലീം ഖാനും ജാവേദ് അക്തറും. 1970-കളില്‍ ഇന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിക്കുകയും മൊത്തം ഫോര്‍മുല തന്നെ മാറ്റി എഴുതുകയും ചെയ്ത കൂട്ടുകെട്ടായിരുന്നു ഇവരുടേത്. അമിതാഭ് ബച്ചന്റെ കരിയറിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായ 'ഷോലെ' എഴുതിയത് സലീം ഖാന്‍ ആയിരുന്നു.

ബോളിവുഡ് സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്റെ പിതാവ് കൂടിയാണ് സലീം. ഇദ്ദേഹത്തിന്റെ മറ്റ് രണ്ട് മക്കളായ സൊഹൈല്‍ ഖാനും അര്‍ബാസ് ഖാനും അഭിനേതാക്കളാണ്. എന്‍സിപി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്‍ ഖാന് നേരെ അധോലോക നായകന്‍മാരില്‍ നിന്ന് വധഭീഷണി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വർഷമാണ് സലീം ഖാൻ മെർസിഡീസ് ജിഎൽഎസ് സ്വന്തമാക്കിയത്.

ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് GLS ഹിറ്റാകാന്‍ നിരവധി കാരണങ്ങളുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുകളോട് കൂടിയ ഉയര്‍ന്ന ബോണറ്റും ശ്രദ്ധേയമായ സില്‍വര്‍ റേഡിയേറ്റര്‍ ഗ്രില്ലുമടങ്ങിയ കാറിന്റെ ഡിസൈന്‍ ആരെയും ആകര്‍ഷിക്കും. കവന്‍സൈറ്റ് ബ്ലൂ, പോളാര്‍ വൈറ്റ്, സോഡലൈറ്റ് ബ്ലൂ തുടങ്ങിയ സ്റ്റൈലിഷ് ഷേഡുകളില്‍ എസ്‌യുവി ലഭ്യമാണ്.

സുരക്ഷയുടെ കാര്യത്തില്‍, 9 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍വ്യൂ ക്യാമറ, 360-ഡിഗ്രി ക്യാമറ, ഒരു കൂട്ടം ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) ഫീച്ചറുകള്‍ എന്നിവ ലക്ഷ്വറി എസ്‌യുവിയില്‍ ഒരുക്കിയിട്ടുണ്ട്.

ഹുഡിന് കീഴില്‍ മെര്‍സിഡീസ് ബെന്‍സ് GLS രണ്ട് ശക്തമായ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു. 375 bhp പവര്‍ നല്‍കുന്ന 3.0-ലിറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 361 bhp ഡീസല്‍ എഞ്ചിനുമാണവ. രണ്ട് മോട്ടോറുകളും സുഗമമായ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 7, 2025, 21:59 [IST]
English summary
Salman khans father salim khan brings home new new mercedes s450 checkout the video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X