ബച്ചനെ വരെ താരമാക്കിയ എഴുത്തുകാരൻ 1.57 കോടിയുടെ ബെൻസ് വാങ്ങി! മകന്റെ പേര് പറഞ്ഞാല്‍ എല്ലാവരും അറിയും

മെര്‍സിഡീസ് നിരയിലെ ഏറ്റവും വലിയ എസ്‌യുവിയാണ് GLS. ഇതിന്റെ ആഡംബരപൂര്‍ണമായ മെയ്ബാക്ക് പതിപ്പും വിപണിയില്‍ ലഭ്യമാണ്. ആഡംബര പൂര്‍ണമായ ക്യാബിനുമായി വരുന്ന മെര്‍സിഡീസ് ബെന്‍സ് GLS ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ്. അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, അജയ് ദേവ്ഗണ്‍ തുടങ്ങി നിരവധി താരങ്ങളുടെ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ദീപാവലി, ധന്‍തേരസ് ആഘോഷങ്ങളുടെ ഭാഗമായി ബോളിവുഡിലെ സിനിമാക്കാര്‍ പുത്തന്‍ കാറുകള്‍ വാങ്ങുന്നുണ്ട്. ഇപ്പോള്‍ ബോളിവുഡിലെ തലമുതിര്‍ന്ന എഴുത്തുകാരില്‍ ഒരാള്‍ ഈ കാര്‍ ഗരാജിലെത്തിച്ചിട്ടുണ്ട്. അത് ആരാണെന്ന് ചുവടെ വിശദമായി വായിക്കാം.

ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് GLS ഹിറ്റാകാന്‍ നിരവധി കാരണങ്ങളുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുകളോട് കൂടിയ ഉയര്‍ന്ന ബോണറ്റും ശ്രദ്ധേയമായ സില്‍വര്‍ റേഡിയേറ്റര്‍ ഗ്രില്ലുമടങ്ങിയ കാറിന്റെ ഡിസൈന്‍ ആരെയും ആകര്‍ഷിക്കും. കവന്‍സൈറ്റ് ബ്ലൂ, പോളാര്‍ വൈറ്റ്, സോഡലൈറ്റ് ബ്ലൂ തുടങ്ങിയ സ്റ്റൈലിഷ് ഷേഡുകളില്‍ എസ്‌യുവി ലഭ്യമാണ്.

salim khan buys mercedes

പ്രീമിയം ഡ്യുവല്‍ ടോണ്‍ ഇന്റീരിയറുകള്‍, ഏറ്റവും പുതിയ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ശക്തമായ 13 സ്പീക്കര്‍ ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, 5 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, പവേഡ് ടെയില്‍ ഗെയിറ്റ്, പനോരമിക് സണ്‍റൂഫ് എന്നിവയാണ് കാറിലെ പ്രധാനപ്പെട്ട ഫീച്ചറുകള്‍.

സുരക്ഷയുടെ കാര്യത്തില്‍, 9 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍വ്യൂ ക്യാമറ, 360-ഡിഗ്രി ക്യാമറ, ഒരു കൂട്ടം ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) ഫീച്ചറുകള്‍ എന്നിവ ലക്ഷ്വറി എസ്‌യുവിയില്‍ ഒരുക്കിയിട്ടുണ്ട്.

ഹുഡിന് കീഴില്‍ മെര്‍സിഡീസ് ബെന്‍സ് GLS രണ്ട് ശക്തമായ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു. 375 bhp പവര്‍ നല്‍കുന്ന 3.0-ലിറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 361 bhp ഡീസല്‍ എഞ്ചിനുമാണവ. രണ്ട് മോട്ടോറുകളും സുഗമമായ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. ഇന്ത്യന്‍ സിനിമ ലോകത്ത് നിന്ന് ഏറ്റവും പുതുതായി ഈ കാര്‍ വാങ്ങിയ വ്യക്തിയാണ് സലീം ഖാന്‍.

ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കളുടെ അത്ര തന്നെ സ്റ്റാര്‍ വാല്യൂവുള്ള എഴുത്തുകാരും അണിയറപ്രവര്‍ത്തകരുമുണ്ട്. ഹിന്ദി സിനിമയില്‍ താരപരിവേഷമുള്ള ജോടിയായിരുന്നു സലീം-ജാവേദ്. നമ്മുടെ മലയാളത്തില്‍ സിദ്ദിഖ്ലാല്‍, സച്ചി-സേതു എന്നിവര്‍ക്കും വര്‍ഷങ്ങള്‍ക്ക് മുമ്പേ ബോളിവുഡില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച ഇരട്ടകളായിരുന്നു സലീം ഖാനും ജാവേദ് അക്തറും. 1970-കളില്‍ ഇന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിക്കുകയും മൊത്തം ഫോര്‍മുല തന്നെ മാറ്റി എഴുതുകയും ചെയ്ത കൂട്ടുകെട്ടായിരുന്നു ഇവരുടേത്.

salim khan buys mercedes

അമിതാഭ് ബച്ചന്റെ കരിയറിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായ 'ഷോലെ' എഴുതിയത് സലീം ഖാന്‍ ആയിരുന്നു. ബോളിവുഡ് സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്റെ പിതാവ് കൂടിയാണ് സലീം. ഇദ്ദേഹത്തിന്റെ മറ്റ് രണ്ട് മക്കളായ സൊഹൈല്‍ ഖാനും അര്‍ബാസ് ഖാനും അഭിനേതാക്കളാണ്. എന്‍സിപി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്‍ ഖാന് നേരെ അധോലോക നായകന്‍മാരില്‍ നിന്ന് വധഭീഷണി ഉയര്‍ന്നിരുന്നു.

പിന്നാലെ താരം വിദേശത്ത് നിന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്തത് നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. ദുബായ്യില്‍ നിന്ന് ഇറക്കുമതി ചെയ്ത കാറിന് 2 കോടി രൂപയാണ് വില. ധന്‍തേരസ് പ്രമാണിച്ചാണ് സലീം ഖാന്‍ പുതിയ കാര്‍ വാങ്ങിയത്. പുതുതായി വാങ്ങിയ മെര്‍സിഡീസ് ബെന്‍സ് GLS കാറിന് പൂജ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

salim khan

വെറ്ററന്‍ എഴുത്തുകാരനാണ് കാര്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ അദ്ദേഹത്തെയോ മക്കളെയോ കാണുന്നില്ല. വെള്ള നിറത്തിലുള്ള മെര്‍സിഡീസ് ബെന്‍സ് GLS ആഡംബര കാറാണ് സലീം ഖാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് GLS കാറിന്റെ വില 1.57 കോടി രൂപയാണ്.

More from DriveSpark

Article Published On: Wednesday, October 30, 2024, 18:24 [IST]
English summary
Salman khans father salim khan buys new mercedes benz gls suv worth rs 1 57 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X