രാഷ്ട്രീയക്കാരുടെ വാഹനവ്യൂഹത്തില്‍ ഇനി പാട്രോളും! സ്വന്തമാക്കിയത് 38ാം വയസ്സില്‍ മുഖ്യമന്ത്രിയായ നേതാവ്
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയം എന്നാല്‍ ജനസേവനം ആയിരുന്നു. എന്നാല്‍ അധികാരത്തിന്റെ ലഹരി മനസ്സിലാക്കി സമ്പന്നരും സെലിബ്രിറ്റികളും ബ്യൂറോക്രാറ്റുകളും വരെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണ്. അതിന്റെ മാറ്റം രാഷ്ട്രീയക്കാരുടെ വാഹനങ്ങളിലും പ്രകടമാണ്. പണ്ട് കാലത്ത് അംബാസഡറിലും മറ്റും സഞ്ചരിച്ചിരുന്ന രാഷ്ട്രീയക്കാര്‍ ഇന്ന് ആഡംബര വാഹനങ്ങളിലേക്ക് ചുവട് മാറി. അതില്‍ തന്നെ വലിയ എസ്‌യുവികളോടാണ് ഇന്ന് രാഷ്ട്രീയക്കാര്‍ക്ക് പ്രിയം. ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വാഹനങ്ങളോടാണ് നേതാക്കള്‍ക്ക് കൂടുതല്‍ പ്രിയം. അതിനൊപ്പം ചിലര്‍ ഇറക്കുമതി ചെയ്ത ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നു.
കാറുകള്‍ സ്റ്റാറ്റസ് സിംബലും അധികാരത്തെ സൂചിപ്പിക്കുന്ന സംഗതി കൂടിയായി മാറിയതിനാല്‍ ആഡംബര കാറുകള്‍ അണിനിരക്കുന്ന വാഹനവ്യൂഹം സജ്ജമാക്കാന്‍ പ്രബല നേതാക്കള്‍ ശ്രമിക്കുന്നു. അത്തരത്തില്‍ ഒരാളാണ് സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. എസ്പി നേതാവ് അടുത്തിടെ ഒരു പുതിയ നിസാന്‍ പാട്രോള്‍ എസ്‌യുവി തന്റെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന.

ഓട്ടോജേണല്‍ ഇന്ത്യ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇത് ഇതുസംബന്ധിച്ച വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി അണികള്‍ക്കിടയിലൂടെ വെള്ള നിറത്തിലുള്ള എസ്യുവികള്‍ നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇസുസു MU-X എസ്‌യുവിക്ക് പിന്നിലായാണ് നിസാന്‍ പാട്രോള്‍ കാണപ്പെടുന്നത്. പാട്രോളില്‍ പാര്‍ട്ടി പതാക ഘടിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ്‌നാടുകളില്‍ ഏറെ പ്രചാരത്തിലുള്ള പാട്രോള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുന്നില്ല.
എങ്കിലും ചിലര്‍ ഇത് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നു. അഖിലേഷിന്റെ വാഹനവ്യൂഹത്തിലുള്ള പാട്രോളും ഇത്തരത്തില്‍ ഇറക്കുമതി ചെയ്തതാണ്. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LM200, ഇസുസു MU-X എസ്‌യുവികളും അഖിലേഷ് ഉപയോഗിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടിയുടെ പേരിലാണ് പാട്രോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കാര്‍ അഖിലേഷ് വാങ്ങിയതല്ലെന്നും സമ്മാനമായി ലഭിച്ചതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സ്‌റ്റൈലിഷ്, ബോള്‍ഡ് ഡിസൈനും ക്രോം ഗ്രില്ലും നിസാന്‍ പാട്രോളിന്റെ റോഡ് പ്രസന്‍സ് ഉയര്‍ത്തുന്നു. ഈ വിഭാഗത്തിലെ മറ്റ് എസ്‌യുവികളെപ്പോലെ നിസാന്‍ പാട്രോളും പ്രീമിയം ഫീച്ചറുകളാല്‍ സമ്പന്നമാണ്. അഖിലേഷ് യാദവ് സ്വന്തമാക്കിയ നിസാന്‍ പാട്രോളിന് കരുത്ത് പകരുന്നത് 5.6 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനാണ്. 405 hp പവറും 560 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഇതിന്റെ ഫ്രണ്ട്, റിയര്‍ ഡിഫറന്‍ഷ്യല്‍ ലോക്കുകളും ഓഫ്-റോഡ് ഡ്രൈവിംഗ് മികച്ചതാക്കുന്നു. ഗള്‍ഫില്‍ നിന്ന് ഇറക്കുമതി ചെയ്ത ഈ എസ്‌യുവിയുടെ വില ഏകദേശം ഏകദേശം 20 മില്യണ്‍ ഡോളര്‍ ആണ്. ഇന്ത്യന്‍ കറന്‍സിയില്‍ ഇത് 2 കോടി രൂപ വരും. ഉറക്കുമതി തീരുവകള്‍ കൂടി ചേരുമ്പോള്‍ വില വീണ്ടും കൂടും.

ഇന്ത്യയില്‍ പുതിയ തലമുറ പാട്രോള്‍ സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തിയല്ല അഖിലേഷ് യാദവ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ഈ എസ്യുവി സ്വന്തമാക്കിയിരുന്നു. ജീവന് ഭീഷണിയുള്ളതിനാല്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ ആണ് സല്‍മാന്‍ ഇറക്കുമതി ചെയ്തത്. സല്‍മാന്‍ ഖാനിന്റെ ഗരാജില്‍ നിലവില്‍ രണ്ട് നിസാന്‍ പാട്രോളുകള്‍ ഉണ്ടെന്നാണ് വിവരം. നിസാന്‍ ഇന്ത്യന്‍ വിപണിക്കായി ഒരു ചെറിയ പാട്രോള്‍ എസ്‌യുവി വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








