സംവിധായകനുമായി പ്രണയത്തിലെന്ന് കിംവദന്തി; ജിം സ്യൂട്ടിൽ റേഞ്ച് റോവറിൽ വന്നിറങ്ങിയ ഹോട്ട് ഗേൾ

സിനിമ രംഗത്ത് കിംവദന്തികൾക്ക് ഒരു കുറവും ഇല്ല, സിനിമ ലോകം ആഘോഷിച്ച കല്ല്യാണമായിരുന്നു സാമന്തയുടേയും നാഗാർജുനയുടേയും, ഇരുവരും പിരിഞ്ഞതിന് ശേഷം ജീവനാംശം വേണ്ട എന്ന് വച്ച് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റി. അതിന് ശേഷം സാമന്ത തൻ്റെ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്തു മുന്നേറുകയായിരുന്നു. വിവാഹമോചനം കൊണ്ട് തളർന്ന് പോകാതെ മുന്നോട്ട് പോയി. പുഷ്പയിലെ ഒറ്റ ഡാൻസ് കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തു. താരത്തിൻ്റെ ഏത് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പേൾ താരം ജിമ്മിൽ റേഞ്ച് റോവറിൽ വന്നിറങ്ങുന്നതും തിരിച്ചു പോകുന്നതുമായ വീഡിയോകൾ ആണ് വൈറലായിരിക്കുന്നത്. ജിം സ്യുട്ടിൽ താരം വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് കമൻ്റുകൾ കാണുന്നത്.

താരത്തിന് സ്വന്തമായി പോർഷെ 718 കേമാൻ ജിടിഎസ്, മെർസിഡീസ്-എഎംജി ജി63 എന്നീ വാഹനങ്ങളുണ്ടെങ്കിലും താരം സ്ഥിരമായി ഉപയോഗിക്കുന്നത് റേഞ്ച് റോവർ വോഗ് ആണ്. 3.0 വോഗ് എന്ന് വിളിക്കപ്പെടുന്ന എസ്‌യുവിയുടെ ലോംഗ് വീൽബേസ് പതിപ്പിന് 3 ലിറ്റർ, വി6 ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 258 bhp പവറും 600 nm പീക്ക് ടോർക്കും നൽകുന്നു.

ഒരു ഓൾ വീൽ ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിലുളളത് അത് കൊണ്ട് തന്നെ വാഹനം സഞ്ചരിക്കുന്ന ഭൂപ്രദേശത്തെ ആശ്രയിച്ച് ചക്രങ്ങൾക്ക് ടോർക്ക് വ്യത്യാസപ്പെടുന്ന ടെറൈൻ റെസ്‌പോൺസും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. റേഞ്ച് റോവർ വോഗിന് എട്ട് സ്പീഡ്, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ലഭിക്കുന്നത്, ഇത് വളരെ എളുപ്പവും വേഗത്തിലുള്ളതുമായ ഗിയർ ഷിഫ്റ്റിംഗിന് പേരുകേട്ട ZF ൽ നിന്ന് കടം കൊണ്ടതാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും എസ്‌യുവി ലഭ്യമാണ്.

4.4 ലിറ്റർ V8 രൂപത്തിൽ കൂടുതൽ ശക്തമായ ടർബോ ഡീസൽ എഞ്ചിനാണ് ലഭിക്കുന്നത്, ഇത് 440 Bhp പീക്ക് പവറും 700 Nm പീക്ക് ടോർക്കും നൽകുന്നു. എസ്‌യുവിയുടെ പെട്രോൾ എഞ്ചിനുകളിൽ 335 ബിഎച്ച്പി-450 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 3 ലിറ്റർ-വി6 സൂപ്പർചാർജ്ഡ് യൂണിറ്റും 543 ബിഎച്ച്പി-625 എൻഎം ഉള്ള 5 ലിറ്റർ-വി8 സൂപ്പർചാർജ്ഡ് യൂണിറ്റും ഉൾപ്പെടുന്നു. ഡീസൽ എഞ്ചിനുകളിലെ പോലെ, പെട്രോൾ മോഡലിനും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളും ഓൾ വീൽ ഡ്രൈവ് സിസ്റ്റങ്ങളും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

3 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്ന വോഗ്, വോഗ് എസ്ഇ ട്രിമ്മുകൾക്കൊപ്പം ലഭ്യമാണെങ്കിലും വില 2.45 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. താരത്തിന് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S 450 4Matic സ്വന്തമായിട്ടുണ്ട്. പരമാവധി 362 bhp പവറും 500 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. ഈ കാറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

Take a Poll

വളരെ വില കൂടിയ ആഡംബര കാറായതിനാല്‍ തന്നെ മെര്‍സിഡീസ് ബെന്‍സ് S-ക്ലാസില്‍ ജര്‍മന്‍ ബ്രാന്‍ഡ് നിരവധി പ്രീമിയം ഫീച്ചറുകള്‍ കുത്തിനറച്ചിരിക്കുന്നു. പനോരമിക് സണ്‍റൂഫ്, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 20 ഇഞ്ച് അലോയ് വീലുകള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജറുകള്‍, 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 എയര്‍ബാഗുകള്‍ എന്നിവയാണ് ഈ കാറിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍.

സൗത്തിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികമാരില്‍ ഒരാളായ സാമന്ത പ്രധാനമായും തെലുഗു, തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്. എന്നാല്‍ സാമന്തയുടെ ആദ്യത്തെ സിനിമയാകേണ്ടിയിരുന്നത് ഒരു മലയാള സിനിമയായിരുന്നുവെന്ന് അടുത്തിടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. സാമന്തയുടെ അമ്മ മലയാളിയായിരുന്നു. ദിലീപ് നായകനായി എത്തിയ കോമഡി ചിത്രം ക്രേസി ഗോപാലിനിലേക്ക് (2008) നായികയായി എത്തേണ്ടിയിരുന്നത് സാമന്തയെന്നായിരുന്നു 2023-ല്‍ വന്ന വാര്‍ത്തകള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 14, 2025, 18:23 [IST]
English summary
Samantha ruth prabhu spotted in range rover evoque going for gym video goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X