അമ്മാവൻ്റെ ആസ്തി 41 മില്യൺ ഡോളർ! അനന്തരവൾ സമാരയുടെ കറക്കം 4.5 കോടിയുടെ ബെൻസിൽ

സമാര സാഹ്നി എന്ന പേര് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എങ്ങും സമാര മയം എന്ന് തന്നെ പറയാം. ഏതെങ്കിലും സൂപ്പർസ്റ്റാറോ, മറ്റെന്തെങ്കിലും ആണോ എന്നൊക്കെ വിചാരിച്ച് ഗൂഗിളിൽ തപ്പി ചെല്ലുമ്പോഴാണ് ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു സുന്ദരി കുട്ടിയുടെ ചിത്രം കാണാൻ സാധിക്കുന്നത്. സമാര ആരാണെന്ന് അറിയുമ്പോഴാണ് ശരിക്കും ഞെട്ടാൻ പോകുന്നത്. ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൂപ്പർസ്റ്റാറായ രൺബീർ കപൂറിൻ്റെ അനന്തരവളാണ് കക്ഷി, അതായത് രൺബീറിൻ്റെ മൂത്ത സഹോദരിയായ റിധിമ കപൂർ സാഹ്നിയുടെ മകളാണ് സമാര.

അമ്മയ്ക്കും, അമ്മൂമ നീതു സിങ്ങിനുമൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ സമാര ബോളിവുഡ് പാപ്പരാസികളോടു കുശലാന്വേഷണം നടത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അതിന് ശേഷം മൂവരും മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS -ലേക്ക് ആണ് കയറുന്നത്. സെലിബ്രിറ്റികളുടെ ഗാരേജിലെ സ്ഥിര സാന്നിധ്യമാണ് ഈ ആഡംബര എസ്‌യുവി.ഉപഭോക്താക്കളുടെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പേഴ്‌സണലൈസ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ് എന്ന പ്രത്യേകതയും ഉണ്ട്.

samara sahni spotted in Maybach gls

അത്യാഡംബരങ്ങള്‍ നിറഞ്ഞ ഒരു മോഡലാണ് മെര്‍സിഡീസ്-ബെന്‍സ് മെയ്ബാക്ക് GLS. അത് കൊണ്ട് തന്നെ കമ്പനിയുടെ എസ്‌യുവി നിരയിലെ അത്യാഡംബര മോഡലാണിതെന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ. മെയ്ബാക്കിന്റെ സിഗ്‌നേച്ചര്‍ അലങ്കാരമുള്ള എക്സ്റ്റീരിയറും അത്യാഡംബര തുളുമ്പുന്ന ഇന്റീരിയറുമാണ് സമാരയുടെ പക്കലുളള മോഡലിന്റെ ആകര്‍ഷണം.2022 ജൂണിലാണ് മെയ്ബാക്കിന്റെ ആദ്യ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

ജിഎല്‍എസില്‍ നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത വാഹനമാണ് മെയ്ബാക്ക് GLS 600. S ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബാക്ക് വാഹനമാണ് GLS. ആകെ 2 വേരിയന്റുകളിലാണ് മെര്‍സിഡീസ് മെയ്ബാക്ക് GLS വില്‍പ്പനക്കെത്തുന്നത്. 600 4Matic, നൈറ്റ് സീരീസ് എന്നീ വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. യഥാക്രമം 3.90 കോടി രൂപയ്ക്കും 4.27 കോടി രൂപയ്ക്കുമാണ് ഇത് വില്‍ക്കുന്നത്.

എഞ്ചിൻ പവർട്രെയിനിലേക്ക് നോക്കിയാൽ 4.0 ലീറ്റര്‍ ട്വീന്‍ ടര്‍ബോ V8 എഞ്ചിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. 550 bhp പവറും 770 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 Nm അധിക ടോര്‍ക്കും 21 bhp പവറും നല്‍കും.

വാഹനത്തില്‍ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. വെറും 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. ലിറ്ററിന് 10 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു.4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ മെയ്ബാക്ക് ലഭ്യമാണ്. 43.5 ഡിഗ്രിവരെ റിക്ലൈന്‍ ചെയ്യാവുന്ന സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതും അതിനൊപ്പം തന്നെ മെമ്മറി ഫംഗ്ഷനുള്ളതുമാണ്.

samara sahni spotted in Maybach gls

വാഹനത്തിലെ മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍-പിന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു.

samara sahni spotted in Maybach gls

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, June 18, 2025, 21:25 [IST]
English summary
Samara sahni niece of ranbir kapoor spotted in mercedes benz maybach gls video goes viral
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X