ചന്ദ്രനും സൂര്യനും ശേഷം ഇനി കടലിൻ്റെ അടിത്തട്ടിലേക്ക്; ടൈറ്റനെ വെല്ലാൻ മത്സ്യ 6000
ആകാശം കീഴടക്കി ചന്ദ്രനെ പിടിച്ചു കെട്ടിയതിന് ശേഷം ഇനി ഇന്ത്യയുടെ ലക്ഷ്യം സമുദ്രത്തിൻ്റെ അടിത്തട്ടാണ്. ആഴക്കടലിലെ വിഭവങ്ങളും അതോടൊപ്പം തന്നെ ജൈവവൈവിധ്യവും പഠിക്കുന്നതിനായി കടലിനടിയിലേക്ക് ആറ് കിലോമീറ്റർ ആഴത്തിൽ മൂന്ന് പേരെ അയക്കാനാണ് ഇന്ത്യയുടെ ആദ്യത്തെ ഡീപ് ഓഷ്യൻ മിഷനായ സമുദ്രയാനിലൂടെ ഗവേഷകർ ലക്ഷ്യമിടുന്നത്.
മനുഷ്യരെ ഉൾക്കൊള്ളുന്ന ആഴക്കടൽ ദൗത്യത്തിന് വേണ്ടി രാജ്യമൊരുങ്ങുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിൽ വികസിപ്പിക്കുന്ന മത്സ്യ 6000 എന്ന് പേര നൽകിയിരിക്കുന്ന പ്രത്യേക അന്തർവാഹിനിയിലാണ് യാത്ര തിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വേർതിരിച്ചെടുക്കലിലൂടെ സമുദ്ര ആവാസവ്യവസ്ഥയുടെ അവസരം ഇതിലൂടെ തെളിയിക്കാനാകും.

രണ്ടാഴ്ച മുമ്പ്, ഐഎസ്ആർഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാജ്യത്തിന്റെ പ്രഥമ സൗരോർജ്ജ ദൗത്യമായ ആദിത്യ-എൽ 1 വിക്ഷേപിച്ചിരുന്നു. ചന്ദ്രയാൻ-3 ബഹിരാകാശ പേടകവും ചന്ദ്രനിൽ പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപത്താൻ പേടകം നിലയുറപ്പിച്ചിടരിക്കുന്നത്.
ബഹിരാകാശ ഗവേഷണത്തിലും സമുദ്ര ഗവേഷണത്തിലും ഇന്ത്യയുടെ പെട്ടെന്നുളള മുന്നേറ്റമാണ് ഈ പരീക്ഷണങ്ങളിലൂടെ ലോകം മുഴുവൻ അറിയുന്നത്. ചന്ദ്രനിൽ വിജയകരമായ സോഫ്റ്റ് ലാൻഡിംഗിലൂടെ, നാല് വർഷം മുമ്പ് ചന്ദ്രയാൻ -2 ദൗത്യത്തിന്റെ ക്രാഷ് ലാൻഡിംഗിന്റെ നിരാശയിൽ നിന്ന് കരകയറാൻ ഇന്ത്യയെ വളരെയധികം സഹായിച്ചു. ഇപ്പോൾ സമുദ്രയാൻ ഉപയോഗിച്ച്, രാജ്യം മറ്റൊരു ചരിത്ര മുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാണ് പേടകം യാത്ര തിരിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല.

എന്നാൽ 2024 ജനുവരിയിൽ പദ്ധതിക്ക് തുടക്കാമാകുമെന്നാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്ന വിവരം. 2026 ഓടെ പേടകം സമുദ്രത്തിൻ്റെ അടിത്തട്ടിലേക്കുളള യാത്ര ആരംഭിക്കുമെന്നുമാണ് അറിയാൻ സാധിക്കുന്നത്. ഓഗസ്റ്റ് 21നാണ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയത്. ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 21 -ന് വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട സ്വപ്നം അഭിമാനപുരസ്സരം കീഴടക്കി ഐഎസ്ആര്‍ഒ ഭാരതത്തിന് അഭിമാനമായി. വൈകിട്ട് 5.45 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ടായിരുന്നു ലാന്‍ഡിംഗ്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് C, സിംപിലിയസ് N ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയത്. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്. ഇന്ത്യയ്‌ക്കൊപ്പം ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് പോയ റഷ്യയുടെ ലൂണ 23 പാതിവഴിയില്‍ തകര്‍ന്ന് വീണിടത്താണ് ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി രാഷ്ട്രം ലോകത്തിന് മുന്നില്‍ ഗമയോടെ നില്‍ക്കുന്നത്.
'വിക്രം' എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകിട്ട് 5.45-ന് ആരംഭിച്ചിരുന്നു. 19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ഐഎസ്ആര്‍ഒ ലാന്‍ഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. ബെംഗളൂരുവിലെ പീനിയയിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ആന്‍ഡ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് വഴിയാണ് പേടകവുമായി ആശയവിനിമയം നടത്തുകയും ലാന്‍ഡിംഗ് നിരീക്ഷിക്കുകയും ചെയ്തത്.
ഐഎസ്ആര്‍ഒക്ക് പിന്തുണയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും നാസയുമുണ്ടായിരുന്നു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞ ശേഷം ലാന്‍ഡറിന്റെ ഒരുവശത്തെ പാനല്‍ തുറന്ന് പ്രഗ്യാന്‍ റോവറിന് പുറത്തേക്കിറങ്ങാനുള്ള റാമ്പ് വിടരും. ആറുചക്രമുള്ള പ്രഗ്യാന്‍ റോവര്‍ ചന്ദ്രയാന്‍ ദൗത്യത്തിലെ നിര്‍ണായക വാഹനമാണ്. വിക്രം ലാന്‍ഡര്‍ ഇറങ്ങി നാലു മണിക്കൂറിനു ശേഷമായിരിക്കും പ്രഗ്യാന്‍ റോവര്‍ ചന്ദ്രനെ തൊടുക. പ്രഗ്യാന്‍ റോവറാണ് ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് വിവരങ്ങള്‍ നമുക്ക് കൈമാറുക.


Click it and Unblock the Notifications








