64-ാം വയസിലും മനം മയക്കുന്ന സൗന്ദര്യം! ഇന്ത്യൻ ടീം ക്യാപ്റ്റൻ്റെ മുൻ ഭാര്യയുടെ കറക്കം റേഞ്ച് റോവറിൽ

വാഷിങ്ങ് പൗഡർ നിർമ്മ,നിർമ്മ ബ്യൂട്ടി സോപ്പ് എന്നീ പരസ്യങ്ങൾ കാണാത്ത ഒരു 90സ് കിഡ്സും ഉണ്ടാവില്ല, കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കേട്ടിരുന്ന പരസ്യങ്ങളിലൊന്നായിരുന്നു ഇത്. അതിൽ അഭിനയിച്ചിരിക്കുന്ന സുന്ദിയായ നടിയെ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഒരു കാലത്ത് പരസ്യ ചിത്രങ്ങളിലൂടേയും മോഡലിങ്ങിലൂടേയും ചെറുപ്പക്കാരുടെ പ്രിയപ്പെട്ട താരമായിരുന്ന സംഗീത ബിജ്‌ലാനിയാണ് അത്. വർഷങ്ങൾ കടന്ന് പോയി പ്രായം ഇപ്പോൾ 64 -ൽ എത്തിനിൽക്കുമ്പോഴും താരത്തിൻ്റെ സൗന്ദര്യം പഴകുന്ന വീഞ്ഞു പോലെ വീര്യം കൂടിയിട്ടേയുളളു. താരം തൻ്റെ റേഞ്ച് റോവറിൽ വന്നിറങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതീവ സുന്ദരിയായി തൻറെ കാറിൽ നിന്ന് ഇറങ്ങുന്ന സംഗീതയുടെ വീഡിയോയുടെ ക്യാപ്ഷൻ തന്നെ ഈ പ്രായത്തിലും സംഗീത ഒരു വീഞ്ഞ് പോലെ സുന്ദരിയായിരിക്കുന്നു എന്നാണ്. താരത്തിൻ്റെ വാഹനം നോക്കിയാൽ ജനപ്രിയ ബ്രിട്ടീഷ് എസ്‌യുവിയുടെ മുൻതലമുറ മോഡലും ശരിക്കും ആഡംബരത്തം തുളുമ്പുന്ന വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. സ്‌പോർട് സാറ്റിൻ ബ്ലാക്ക് കളർ ഓപ്ഷനിലുള്ള റേഞ്ച് റോവർ കാഴ്ച്ചയിലും മനോഹരമാണ്. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഗ്രേ ലെതർ അപ്ഹോൾസ്റ്ററിയിലുള്ള പതിപ്പാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

sangeeta bijlani spotted in range rover

പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഫ്രണ്ട് ഗ്രില്ലുകൾ, പുതിയ ബോണറ്റ് ഡിസൈനുകൾ എന്നിവയ്‌ക്കൊപ്പം പുതുക്കിയ ഫ്രണ്ട്-എൻഡ് സ്‌റ്റൈലിങ് എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്ന കാര്യങ്ങൾ. സംഗീത ബിജ്‌ലാനിയുടെ റേഞ്ച് റോവർ സ്പോർട് പഴയ വാഹനമാണെങ്കിലും അകത്തളം എല്ലാം ഫീച്ചറുകളാൽ സമ്പന്നമാണ്.

പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓപ്‌ഷണൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓപ്ഷണൽ എക്സിക്യൂട്ടീവ് ക്ലാസ് സീറ്റിംഗ്, ജെസ്ചർ കൺട്രോൾഡ് സൺ ബ്ലൈൻഡ്സ്, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു മെറിഡിയൻ സ്റ്റീരിയോ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളാണ് തൃപ്തിയുടെ റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവിയിൽ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്.

എഞ്ചിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം റേഞ്ച് റോവർ സ്‌പോർട്ടും സ്റ്റാൻഡേർഡ് റേഞ്ച് റോവറും നാല് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ ഏതാവും ബോളിവുഡ് ഗ്ലാമർ റാണിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത് എന്നത് ഇപ്പോൾ വ്യക്തമല്ല. എസ്‌യുവിയുടെ എൻട്രി ലെവൽ മോഡലുകളിൽ 255 bhp പവറിൽ 600 Nm torque നൽകുന്ന 3.0 ലിറ്റർ, V6 ഡീസൽ എഞ്ചിനാണ് ലഭ്യമായിരുന്നത്.

അതേസമയം റേഞ്ച് റോവർ സ്പോർട്ടിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 4.4 ലിറ്റർ, V8 ഡീസലാണ് തുടിപ്പേകിയിരുന്നത്. ഇതി 335 bhp കരുത്തിൽ 740 Nm torque വരെ നൽകിയിരുന്നു. എസ്‌യുവിയുടെ പെട്രോൾ ശ്രേണിയിൽ 3.0 ലിറ്റർ, സൂപ്പർചാർജ്ഡ് V6 എഞ്ചിനാണ് കിട്ടുക. ഇത് 335 bhp പവറിൽ 450 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

sangeeta bijlani spotted in range rover

റേഞ്ച് റോവറിൻ്റെ ഹൈ-പെർഫോമൻസ് ടോപ്പ് എൻഡ് വേരിയൻ്റുകൾക്ക് 518 bhp പവറിൽ പരമാവധി 625 Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള 5.0 ലിറ്റർ, സൂപ്പർചാർജ്ഡ് V8 പെട്രോൾ എഞ്ചിനായിരുന്നു ലഭിച്ചിരുന്നത്. താരം ഇപ്പോൾ വിവാഹമോചിതയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപറ്റനും മികച്ച സ്ലിപ് ഫീൽഡർമാരിലൊരാളായിരുന്ന മൊഹമ്മദ് അസ്‌ഹറുദ്ദീൻ ആയിരുന്നു സംഗീതയുടെ മുൻ ഭർത്താവ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 13, 2025, 14:00 [IST]
English summary
Sangeeta bijlani spotted in range rover stunning look video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X