ഒറ്റക്ക് വഴിവെട്ടി വന്നവള്‍, 200+ കോടിയുടെ സമ്പത്ത്! വിവാഹമോഹചന ശേഷം ടെന്നിസ് സുന്ദരിക്ക് ഇഷ്ടം കാറുകള്‍...
ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. ഹോക്കിയാണ് ദേശീയ കായിക വിനോദമെങ്കിലും ക്രിക്കറ്റിനുള്ള പ്രചാരം മറ്റൊരു ഗെയിമിനും ഇന്ത്യയിലില്ല. എന്നാല്‍ ഇന്ത്യക്കാരെ ഒരുകാലത്ത് ടെന്നിസ് കളി കാണാന്‍ പ്രേരിപ്പിച്ച ഒരു കളിക്കാരിയാണ് സാനിയ മിര്‍സ (Sania Mirza). 6 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സാനിയ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായിരുന്നു. നാല് തവണ ഒളിമ്പിക്സില്‍ ഇന്ത്യക്കായി റാക്കറ്റേന്തിയ സാനിയ ഒരു തലമുറയുടെ പ്രചോദനമായിരുന്നു. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷവും മടങ്ങി വരവ് നടത്തിയ ഹൈദരാബാദുകാരി ടെന്നിസ് കോര്‍ട്ടില്‍ നിന്ന് വിരമിച്ച ശേഷവും മാധ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
അതിന് കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷോയിബ് മാലിക്കുമായുള്ള വിവാഹ മോചനത്തിന്റെ അലയൊലികള്‍ ഇതുവരെയും അവസാനിച്ചിട്ടില്ലാത്തതിനാലാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായി 15 വര്‍ഷം മുമ്പ് ഇസ്ലാമിക ആചാരപ്രകാരമാണ് സാനിയ വിവാഹിതയായത്. അവര്‍ക്ക് ഒരു മകനുണ്ട്. ഇസ്ലാമില്‍ ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാന്‍ സാധിക്കുന്ന 'ഖുല്‍അ്' വഴിയാണ് സാനിയ ഷൊയിബില്‍ നിന്ന് വേര്‍പിരിഞ്ഞതെന്ന് വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

സാനിയയുമായി പരിഞ്ഞ ശേഷം ക്രിക്കറ്റര്‍ പാക് നടി സന ജാവേദിനെ ജീവിതപങ്കാളിയാക്കിയിരുന്നു. ഡിവേഴ്സായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരത്തിന്റെ സഹോദരി ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. കുടുംബത്തിലെ ആരും ഷോയിബിന്റെ മൂന്നാമത്തെ നിക്കാഹില്‍ പങ്കെടുത്തിരുന്നില്ലെന്ന് സഹോദരിമാര്‍ പറഞ്ഞു. മാത്രമല്ല ക്രിക്കറ്റ് താരത്തിന്റെ വിവാഹേതര ബന്ധങ്ങളാണ് ദാമ്പത്യജീവിതത്തില്‍ ഉലച്ചില്‍ തട്ടാന്‍ കാരണമായതെന്നും സഹോദരിമാരെ ഉദ്ധരിച്ച് പാകിസ്താന്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു.
ഷോയിബ് മാലിക്കുമായുള്ള വേര്‍പിരിയലിന് ശേഷം സാനിയ മിര്‍സ ദുബായിലാണ് ജീവിക്കുന്നത്. രണ്ട് മാസത്തിലൊരിക്കല്‍ ഷേയിബ് മകനെ ദുബായില്‍ വെച്ച് കാണാറുണ്ട്. സാനിയ മിര്‍സയുടെ വ്യക്തി ജീവിതം വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിക്കുമ്പോള്‍ അവരുടെ ലൈഫ്്സ്റ്റൈലും വാഹന ശേഖരവും ചര്‍ച്ചയാകുകയാണ്. വിവിധ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാനിയ മിര്‍സയുടെ ആസ്തി 200 കോടിക്ക് മുകളിലാണ്. അതുകൊണ്ട് തന്നെ ചില ഹൈ-എന്‍ഡ് കാറുകളും താരം വാങ്ങിക്കൂട്ടിയിട്ടുണ്ട്.

സാനിയ മിര്‍സയ്ക്ക് ലാന്‍ഡ് റോവര്‍, റേഞ്ച് റോവര്‍, മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു എന്നീ കമ്പനികളുടെ കാറുകള്‍ സ്വന്തമായുണ്ട്. ബിഎംഡബ്ല്യു 7 സീരീസ്, ജാഗ്വാര്‍ XF, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക്, പോര്‍ഷ കയെന്‍ എന്നിവയാണ് സാനിയയുടെ ഗരാജിലെ പ്രധാന കാറുകള്‍. ഓരോ ആവശ്യത്തിനും അവര്‍ വ്യത്യസ്ത തരം കാറുകളാണ് ഉപയോഗിക്കുന്നത്.
താരത്തിന്റെ കാറുകളുടെ മാത്രം മൂല്യം 3 കോടി രൂപയില്‍ കൂടുതലാണെന്ന് പറയപ്പെടുന്നു. സെലിബ്രിറ്റികള്‍ സാധാരണയായി ഒന്നിലധികം കാറുകള്‍ സ്വന്തമാക്കാറുണ്ട്. ഒന്ന് നാട്ടിലെ ഉപയോഗത്തിന്, ഒന്ന് ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക്, മറ്റൊന്ന് കുടുംബത്തോടൊന്നിച്ചുള്ള യാത്രകള്‍ക്ക് എന്നിങ്ങനെ പട്ടിക നീളും. ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ടെന്നിസ് താരവും കാറുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും കായിക താരങ്ങളും വിലകൂടിയ കാറുകള്‍ സ്വന്തമാക്കാറുണ്ട്. അവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ അവരുടെ ജീവിതശൈലിയും കാറുകളും സമ്പത്തുമെല്ലാം ചര്‍ച്ചയാകും. ടെന്നിസില്‍ നിന്ന് വിരമിക്കുകയും വിവാഹ മോചനം നേടുകയും ചെയ്തിട്ടും ഫാന്‍ബേസിന് ഒട്ടും കുറവില്ലാത്ത സാനിയയുടെ കാര്യത്തില്‍ പ്രത്യേകിച്ചും ഇത് സത്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








