അങ്ങനെ സഞ്ജുവിൻ്റെ കാര്യത്തിൽ ഒരു തീരുമാനമായിട്ടുണ്ട്, ലൈസൻസിന് ആജീവനാന്ത വിലക്ക് ലഭിക്കാൻ സാധ്യത
കാറിനുളളിൽ സ്വിമ്മിങ്ങ് പൂൾ സംവിധാനമൊരുക്കി നീന്തിത്തുടിച്ചപ്പോൾ വിചാരിച്ചിരുന്നോ, എംവിഡിയുടെ വക പട്ടും വളയും കിട്ടുമെന്ന്. ഓരോ ദിവസം ചെല്ലുംന്തോറും സഞ്ജുവിനുളള കുരുക്ക് മുറുകി കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് കൊടുക്കുകയും വെളളിയാഴ്ച്ചയ്ക്കുളളിൽ വിശദീകരണം നൽകണമെന്നുമാണ് നിർദേശം. സഞ്ജുവിൻ്റെ ലൈസൻസിന് ആജീവനാന്ത വിലക്ക് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. കാരണം തുടർച്ചയായ നിയമലംഘനങ്ങളും, മോട്ടോർ വാഹന വകുപ്പിനെ പരിഹസിച്ച് കൊണ്ട് വീഡിയോ ഇറക്കുക, അങ്ങനെ കാരണങ്ങൾ ഒരുപാടുണ്ടല്ലോ. 17 വയസുളള പയ്യനെ കൊണ്ട് വാഹനമോടിപ്പിച്ചതും ലിസ്റ്റിലുണ്ട്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപാകെ ഹാജരായ ശേഷം സജു ടി എസും മറ്റ് രണ്ട് സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനം ആരംഭിച്ചിരുന്നു.
160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് അതോടൊപ്പം തന്നെ ആഡംബര വാഹനങ്ങളിൽ രൂപമാറ്റം വരുത്തി നിരത്തിലിറക്കുക എന്നീ കുറ്റങ്ങളും സഞ്ജുവിനെതിരെയുണ്ട്. യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. സഞ്ജുവിൻ്റെ ലൈസൻസിന് ആജീവനാന്ത വിലക്ക് ലഭിച്ചാൽ അദ്ദേഹത്തിന് ഡപ്യൂട്ടി കമ്മീഷണറിനെ സമീപിക്കാവുന്നതാണ്, എന്നാൽ അവിടെ നിന്ന് അനുകൂല നടപടി അല്ലെങ്കിൽ അപ്പീലിനായി ഹൈകോടതിയെ സമീപിക്കാൻ സാധിക്കും.

ഹൈകോടതി ആജീവനാന്ത വിലക്കിൽ ഇളവ് നൽകിയേക്കാം. വിലക്ക് ഒന്ന് മുതൽ രണ്ട് വർഷത്തേക്കായി കുറച്ചേക്കാം. വിലക്ക് ലഭിച്ചാൽ ഇതൊക്കെയാണ് സഞ്ജുവിൻ്റെ മുന്നിലുളള മറ്റ് മാർഗങ്ങൾ. എന്ത് കോപ്രായം കാണിച്ചിട്ടാണെങ്കിലും പ്രശസ്തിയും വരുമാനവും ലഭിക്കുക എന്നതാണ് ഇപ്പോഴത്തെ യുവതലമുറയുടെ ലക്ഷ്യം. കാറിൻ്റെ എയർബാഗ് ഓപ്പൺ ആയപ്പോൾ ഡ്രൈവറുടെ ശ്രദ്ധ തെറ്റി വലിയ അപകടങ്ങൾ സംഭവിക്കാത്തത് ഭാഗ്യം.
ടാറ്റയുടെ നിലവിലെ മുൻനിര മോഡലായ സഫാരിയുടെ പ്രീ ഫെയ്സ്‌ലിഫ്റ്റ് മോഡലാണ് ഇവര്‍ വെള്ളം നിറച്ച് പൂൾ ഒരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്നിലെ പാസഞ്ചര്‍ സീറ്റിന്റെ ഭാഗത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് പ്ലാസ്റ്റിക് കയറുകൊണ്ട് ഫ്രണ്ട് സീറ്റിലും പിന്നിലുമെല്ലാം കെട്ടിയ ശേഷമാണ് പൈപ്പ് ഉപയോഗിച്ച് ഇതിൽ വെള്ളം നിറക്കുന്നത്.

ഈ വെള്ളത്തില്‍ ഡ്രൈവര്‍ ഒഴികെയുള്ള ബാക്കിയുള്ളവര്‍ ഇരുന്നും കിടന്നുമൊക്കെയാണ് വാഹനത്തിൽ സഞ്ചരിക്കുന്നത് എന്ന് വിഡിയോയിൽ കാണാം. പൊതു നിരത്തിലൂടെ ഈ കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. പകല്‍ സമയം നല്ല ഗതാഗത തിരിക്കുള്ളപ്പോഴാണ് ഇവര്‍ സ്വിമ്മിംഗ് പൂള്‍ കാറുമായി പുറത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
വഴിയിലുള്ള യാത്രക്കാര്‍ പല തരത്തില്‍ കാറിനുള്ളിലേക്കു നോക്കുന്നതും കാണാം. ഇതിനിടെ കയർ ലൂസായി വെള്ളം ചോര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്ക് പോവുകയും സൈഡ് എയര്‍ബാഗ് പുറത്തേക്കു വരികയും ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതായി കാണാം. എയർബാഗ് ഓപ്പൺ ആയതോടെ പിന്നിലെ ഡോര്‍ തുറന്ന് ഇവർ വെള്ളം പൊതു നിരത്തിലേയ്ക്കാണ് ഒഴുക്കി വിടുന്നതും.

പണമുള്ളവന്‍ കാറിലല്ല സ്വിമ്മിങ് പൂള്‍ പണിയേണ്ടത്, പകരം വീട്ടില്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് നമ്മളായി റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട, പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. കാറിന്റെ മാത്രമല്ല കാറിനുള്ളിലും പുറത്തുമുള്ളവരുടെ വരെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലുളള യുട്യൂബറിൻ്റെ ഈ പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലിരുന്ന് വീഡിയോ റെക്കോർഡ് ചെയ്യുകയോ വ്ളോഗിങ്ങ് ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ നിയമനടപടി എടുക്കാനാണ് കേരള ഹൈകോടതിയുടെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ വാഹനങ്ങളില്‍ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതി വാഹന പരിശോധന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications








