ഓട്ടത്തിനിടെ കാര്‍ കത്തി; പ്രമുഖ കമ്പനി പുത്തന്‍ കാറും 1.4 ലക്ഷം രൂപയും നല്‍കാന്‍ വിധി
പ്രമുഖ വാഹന നിര്‍മാതാക്കളും അവരുടെ ഡീലര്‍മാരും കാരണം ഉപഭോക്താക്കള്‍ക്ക് നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായാലും അവ പലപ്പോഴും വെളിച്ചം കാണാറില്ല. വാഹനം നശിച്ച കേസ് ഉണ്ടായാല്‍ വരെ ചിലര്‍ മുന്നോട്ട് പോയാലുള്ള നൂലമാലകള്‍ ചിന്തിച്ച് പിന്തിരിയും.
എത്ര വലിയ കമ്പനിയായാലും നമ്മുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ അതിനുള്ള കോടതിയില്‍ നീതി ലഭിക്കുമെന്ന് തെളിയിക്കുന്ന ഒരു ഉദാഹരണം കൂടി കഴിഞ്ഞ ദിവസം നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലുണ്ടായി. ഓട്ടത്തിനിടെ കാര്‍ കത്തിനശിച്ച സംഭവത്തില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഹ്യുണ്ടായി ഇന്ത്യയോടും അതിന്റെ ഡീലര്‍റോടും ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ഹാസന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍േറതാണ് വിധി.

തകരാറുള്ള കാര്‍ വിറ്റ ശേഷം കാര്‍ നിര്‍മ്മാതാവും ഡീലറും അപര്യാപ്തമായ സര്‍വീസും അന്യായമായ വ്യാപാര രീതികളും നടത്തിയെന്ന് ചുണ്ടിക്കാണിച്ചാണ് കോടതി നടപടിയെടുത്തത്. പരാതിക്കാരന് ഒരു പുത്തന്‍ സാന്‍ട്രോ കാര്‍ നല്‍കുന്നതിന് പുറമെ 1.4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. 75 വയസുകാരനായ വ്യക്തിയാണ് ഇവിടെ പരാതിക്കാരന്‍.
ഇദ്ദേഹം 2019 ജൂണ്‍ 11-നാണ് അദ്വതി മോട്ടോര്‍സില്‍ നിന്ന് പുതിയ ഹ്യുണ്ടായി സാന്‍ട്രോ കാര്‍ വാങ്ങിയത്. 6.25 ലക്ഷം രൂപയടച്ചാണ് അദ്ദേഹം കാര്‍ സ്വന്തമാക്കിയത്. പുത്തന്‍ കാര്‍ നന്നായി പരിപാലിച്ച ഉടമ രണ്ടുതവണ സര്‍വീസിംഗിന് വിധേയമാക്കി. സര്‍വീസുകള്‍ക്ക് ശേഷം കാര്‍ നല്ല കണ്ടീഷനിലായിരുന്നു ഇരുന്നത്.എന്നിട്ടും 2020 ഒക്ടോബര്‍ 17-ന് പരാതിക്കാരന്‍ ബാണാവരയില്‍ നിന്ന് അരസിക്കെരെയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കാറിന് തീപിടിക്കുകയായിരുന്നു.

കാറില്‍ നിന്ന് രക്ഷപ്പെട്ട ഉടമയും ഡ്രൈവറും നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ഭാഗ്യം കൊണ്ട് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് അത്യാഹിതമൊന്നും സംഭവിച്ചില്ല. സംഭവത്തെ തുടര്‍ന്ന് ഉപഭോക്താവ് ഉടന്‍ തന്നെ ഷോറൂമില്‍ വിവരം അറിയിക്കുകയും ബാണാവര പൊലീസ് സ്റ്റേഷനിലെത്തി എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു. താമസിയാതെ ഷോറൂം അധികൃതര്‍ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യാമെന്നും കാര്‍ റീപ്ലേസ് ചെയ്ത് നല്‍കാമെന്നും ഉറപ്പ് നല്‍കി.
കുറേ ദിവസം ക്ഷമയോടെ കാത്തിരുന്നെങ്കിലും ഷോറൂം ഉടമ പ്രശ്‌നത്തിന് പരിഹാരം കാണാത്ത സാഹചര്യത്തിലാണ് അദ്ദേഹം നിയമത്തിന്റെ പാത സ്വീകരിച്ചത്. ഷോറൂം അധികൃതരുടെ നിരുത്തരവാദപരമായ നടപടിയില്‍ നിരാശനായ സാന്‍ട്രോ കാര്‍ ഉടമ കമ്പനിക്കും ഡീലര്‍ഷിപ്പിനുമെതിരെ വക്കീല്‍ നോട്ടീസയച്ചു. ഇരുകക്ഷികളും അത് അവഗണിച്ചതോടെ ഹാസനിലുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കാറിന് നിര്‍മാണത്തകരാറുള്ളതിനാലാണ് തീപിടിത്തമുണ്ടായതെന്നാണ് പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചു. കാര്‍ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത് നിര്‍മാണ അപാകതയാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു സര്‍വേ റിപ്പോര്‍ട്ടും വാദിഭാഗം കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഒരു ബദല്‍ വാഹനം നല്‍കാമെന്ന് നല്‍കിയ വാഗ്ദാനം ഷോറൂം അധികൃതര്‍ ലംഘിച്ചതായും അത് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പുറമെ ശാരീരികവും മാനസികവുമായ വിഷമതകള്‍ക്കും കാരണമായതായും പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.
ഉപഭോക്താവിന്റെ വാദങ്ങളെ തോല്‍പ്പിക്കാല്‍ തക്ക തെളിവുകളൊന്നും ഹാജരാക്കുന്നതില്‍ കമ്പനിയും ഷോറൂമുടമയും പരാജയപ്പെട്ടു. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ വാങ്ങുന്ന ഉല്‍പ്പന്നത്തിന് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ മിണ്ടാതിരിക്കുകയാണ് പലരും ചെയ്യുക. ഇത്തരം സാഹചര്യങ്ങളില്‍ നീതി ലഭിക്കുന്നതിനാണ് ഉപഭോക്തൃ കോടതികള്‍. ചിലര്‍ അതിനായി ഏതറ്റം വരെയും പോകുകയും വിജയം നേടുകയും ചെയ്ത ചരിത്രം നമ്മുടെ മുന്നിലുണ്ട്. പ്രമുഖ വാഹന നിര്‍മാതാവിനെതിരെ വന്ന ഈ കോടതി വിധിയെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








