പരിക്കേറ്റ് കിടക്കുന്ന അച്ഛനെ കാണാൻ മകളെത്തിയത് ഹോണ്ട CR-V യിൽ; വൈറൽ വീഡിയോ കാണാം
സാറാ അലി ഖാൻ എന്ന നടിയെ കുറിച്ച് വിശദമായി പറയേണ്ട കാര്യമില്ല എന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ നിർഭാഗ്യവശാൽ ആശുപത്രിയിൽ പരിക്കേറ്റ് കിടക്കുന്ന അച്ഛനായ സെയ്ഫ് അലി ഖാനെ കാണുന്നതിന് വേണ്ടി ലീലാവതി ഹോസ്പിറ്റലിൽ എത്തുന്നത് ഹോണ്ട സിആർവിയിലാണ്. അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ലക്ഷ്വറി വാഹനങ്ങൾ ഗാരേജിലുണ്ട് എങ്കിലും താരം പലപ്പോഴും മാരുതി 800 -ലും ഹോണ്ട സിആർവിയിലുമാണ് യാത്ര ചെയ്യുന്നത്.കോടികളുടെ ആസ്തിയുള്ള അച്ഛൻ്റെ മകളാണ് എന്നതിൻ്റെ താരജാഡയുമില്ലാത്ത നടി കൂടിയാണ് സാറാ അലി ഖാൻ. പ്രീമിയം ലക്ഷ്വറി മോഡലുകളിലെ മികച്ചൊരു വാഹനമായിരുന്നു ഹോണ്ട CR-V.
കരുത്തും സ്റ്റൈലും ഹോണ്ടയുടെ വിശ്വാസ്യതയും കോർത്തിണക്കിയ എസ്‌യുവിക്ക് കാര്യമായി ശോഭിക്കാനായില്ലെന്നതാണ് സത്യം. കാലത്തിനും മുമ്പേ വിപണിയിലെത്തിയ വാഹനം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല.എന്നാൽ ഇപ്പോൾ ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന CR-V എസ്‌യുവിയുടെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹൈഡ്രജൻ ഫ്യുവൽ സെല്ലും ബാറ്ററി പായ്ക്കും ഉപയോഗിച്ചാണ് ഈ പ്രൊട്ടോടൈപ്പിനെ പണികഴിപ്പിച്ചിരിക്കുന്നത്.

ഇത് ഹൈഡ്രജൻ ഇന്ധനത്തിലോ പൂർണമായും ഇലക്ട്രിക് മോഡിലോ പ്രവർത്തിക്കാൻ വാഹനത്തെ പ്രാപ്തമാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ഹോണ്ട കാർസ് ഈ വർഷാവസാനം ജപ്പാനിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതിക വിദ്യയോടെ CR-V അവതരിപ്പിക്കുമെന്നാണമ റിപ്പോർട്ടുകൾ. പിന്നീട് അമേരിക്കയിലും എസ്‌യുവി എത്താൻ സാധ്യതയുണ്ട്.
ഹോണ്ട CR-V ഫ്യുവൽ-സെൽ ഇലക്ട്രിക് വെഹിക്കിൾ അല്ലെങ്കിൽ FCEV പതിപ്പ് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്യുവൽ സെല്ലുള്ള ഇടത്തരം ശേഷിയുള്ള ബാറ്ററി പായ്ക്ക് കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററികൾ അതിൻ്റെ ഫ്യൂവൽ സെൽ പ്രവർത്തനക്ഷമമാക്കാതെ തന്നെ പൂർണമായും ഇലക്ട്രിക് വാഹനമായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യും. ഹൈഡ്രജൻ ഇന്ധനം നിറയ്ക്കാൻ സമീപത്ത് സ്ഥലങ്ങളൊന്നും ഇല്ലെങ്കിൽ ഒരു പരിധിവരെ റേഞ്ച് ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കുന്ന കാര്യമാണിത്.
ആഗോളതലത്തിൽ ഈ എസ്‌യുവിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് ഉപയോഗിക്കുന്ന ബാറ്ററിക്ക് 17.7 kWh ശേഷിയുണ്ടെന്നാണ് ഹോണ്ട പറയുന്നത്. ഇത് ഇലക്ട്രിക് മോഡിൽ 81 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ അനുവദിക്കുന്നു. എക്സ്റ്റേണൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് ചാർജ് നൽകാൻ ശേഷിയുള്ള വെഹിക്കിൾ ടു ലോഡിന് (V2L) ശേഷി ലഭിക്കാൻ ബാറ്ററി അനുവദിക്കുമെന്നും ഹോണ്ട വെളിപ്പെടുത്തിയിട്ടുണ്ട്.
CR-V എസ്‌യുവിയുടെ ഹൈഡ്രജൻ പ്രോട്ടോടൈപ്പ് പ്രവർത്തിപ്പിക്കുന്ന ബാറ്ററി ഉപയോഗിച്ച് ഒരു വ്യക്തി തൻ്റെ കോഫി മേക്കർ ഉപയോഗിക്കുന്നത് ടീസർ വീഡിയോയിൽ കമ്പനി കാണിക്കുന്നുമുണ്ട്. ഡിസൈനിൻ്റെ കാര്യത്തിൽ CR-V ഹൈഡ്രജൻ എസ്‌യുവി ആഗോള വിപണിയിൽ വിൽക്കുന്ന സ്റ്റാൻഡേർഡ് മോഡലിൽ നിന്നും അല്പം വ്യത്യസ്തമാണ്. പുതിയ സെറ്റ് ടെയിൽ ലൈറ്റുകളും ഇടതുവശത്തെ ഫ്രണ്ട് ഫെൻഡറിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് പോർട്ടുമാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ.

നിലവിൽ CR-V ഹൈബ്രജൻ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹോണ്ടയ്ക്ക് പദ്ധതികളൊന്നുമില്ല. ഹിറ്റായ എലിവേറ്റിന്റെ ഓൾ-ഇലക്ട്രിക് വകഭേദമായിരിക്കും ഇതിനു പകരമായി കമ്പനി ആഭ്യന്തര വിപണിക്കായി സമ്മാനിക്കുക. മിഡ്-സൈസ് എസ്‌യുവിയുടെ പിൻബലത്തോടെ കഴിഞ്ഞ മാസം ഇന്ത്യയില്‍ മൊത്തം 8,681 കാറുകളാണ് ഹോണ്ട വിറ്റഴിച്ചത്. പോയ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വളര്‍ച്ചയാണ് കമ്പനി 2024 ജനുവരിയില്‍ രേഖപ്പെടുത്തിയത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








