ശുഭ്മാൻ ഗില്ലിൻ്റെ മുൻ കാമുകി, പഠിച്ചത് ലണ്ടനിലെ അംബാനി സ്കൂളിൽ, 'ദൈവപുത്രി'യുടെ യാത്ര ബിഎംഡബ്ല്യുവിൽ

സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമായ ഒരു നടിയും ഫാഷൻ ഡിസൈനറുമാണ് സാക്ഷാൽ ക്രിക്കറ്റ് ദൈവമെന്ന അറിയപ്പെടുന്ന സച്ചിൻ തെൻഡിൽക്കറിൻ്റെ മകളായ സാറ. താരം എപ്പോഴൊക്കെ പുറത്തേക്ക് ഇറങ്ങിയാലും ക്യാമറക്കണ്ണുകൾ സാറയുടെ പിന്നാലെ കൂടാറുണ്ട്. താരത്തിൻ്റെ യാത്ര കൂടുതലും ബിഎംഡബ്ല്യു 5 സീരിസിലാണ്. സാറയുടെ പഠനമെല്ലാം ലണ്ടനിലെ അംബാനി ഇൻ്റർനാഷണൽ സ്കൂളിലായിരുന്നു. ശുഭ്മാൻ ഗില്ലുമായി ഡേറ്റിങ്ങിലായിരുന്ന താരം അതിന് ശേഷം ബ്രേക്ക് അപ്പ് ആകുകയായിരുന്നു. 530Li, 530Li M സ്പോർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിട്ടാണ് കാർ ലഭ്യമാകുന്നത്. ഇരുമോഡലുകളുടേയും പുതിയ എക്സ്ഷോറൂം വില 72.90 ലക്ഷം രൂപയാണ്.

അതേസമയം ടാക്‌സും ഇൻഷുറൻസുമെല്ലാമായി 93 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് വിവരം. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന രൂപം തന്നെയാണ് ജർമൻ ആഡംബര കാറിനുള്ളത്. ബിഎംഡബ്ല്യുവിൻ്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലും സ്‌ലിക്ക് എൽഇഡി ഹെഡ്‌ലാമ്പുകളുമാണ് പുതിയ 5 സീരീസിന്റെ മുൻവശത്തെ ആകർഷണം. അതേസമയം വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ വലിയ 18 ഇഞ്ച്, 19 ഇഞ്ച് അലോയ് വീലുകളിലാണ് ലക്ഷ്വറി സെഡാൻ വാഗ്‌ദാനം ചെയ്യുന്നത്. സിഗ്നേച്ചർ റാപ്-എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളാണ് പിൻവശത്തിന് മോടിയേകുന്നത്.

sara Tendulkar in bmw 5 series

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിപൊളിയാണ്. 12.3 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെവന്റ് ക്ലസ്റ്റർ, ഡ്രൈവർ ഓറിയൻ്റഡ് 14.9 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡയമണ്ട് പാറ്റേൺ ക്വിൽറ്റിങ്ങോട് കൂടിയ ലെതർ അപ്‌ഹോൾസ്റ്ററി, ഫ്രണ്ട്-സീറ്റ് വെൻ്റിലേഷൻ, മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 18-സ്പീക്കർ, 655W ബോവേഴ്‌സ് ആൻഡ് വിൽകിൻസ് സൗണ്ട് സിസ്റ്റം, 6 USB-C പോർട്ടുകൾ എന്നിവയും കാറിന്റെ അഴകേകുന്ന ഫീച്ചറുകളാണ്.

പനോരമിക് സൺറൂഫ്, ഇൻ്റീരിയർ ക്യാമറ, വയർലെസ് ചാർജറും ഫോൺ മിററിംഗും, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാർക്കിംഗ് ഉൾപ്പെടെയുള്ള ഡ്രൈവർ സഹായ സംവിധാനങ്ങളും ബിഎംഡബ്ല്യു 5 സീരീസ സെഡാന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. 48V മൈൽഡ്-ഹൈബ്രിഡ് അസിസ്റ്റ് സംവിധാനമുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

sara Tendulkar in bmw 5 series

8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 258 bhp പവറിൽ 400 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. ഇതൊു റിയർ-വീൽഡ്രൈവ് കാറായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. പവർഫുൾ എഞ്ചിനും വലിപ്പവുമുണ്ടെങ്കിലും 5 സീരീസ് ആഡംബര സെഡാന് ലിറ്ററിന് 15.7 കിലോമീറ്റർ മൈലേജ് വരെ നൽകാനാവുമെന്നാണ് ജർമൻ കമ്പനി പറയുന്നത്.

സാറയുടെ അച്ഛനും ക്രിക്കറ്റ് ദൈവവുമായ സച്ചിൻ തെൻഡുൽക്കറിനും ഒരു മികച്ച കാർ കളക്ഷൻ തന്നെയുണ്ട്. 1989-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 2013-ലാണ് ഇന്ത്യൻ കുപ്പായം അഴിച്ചുവെക്കുന്നത്. രാഹുൽ ദ്രാവിഡും സൌരവ് ഗാംഗുലിയുമെല്ലാം പരിശീലക വേഷത്തിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച കളിക്കാരൻ എന്നായിരിക്കും ആ കുപ്പായത്തിലെത്തുകയെന്ന് ചോദിക്കുന്നവരും അധികമാണ്.

sara Tendulkar in bmw 5 series

അസൂയപ്പെടുത്തുന്ന അവിശ്വസനീയമായ ആഡംബര കാർ ശേഖരമാണ് സച്ചിൻ ടെണ്ടുൽക്കറിന്റെ പക്കലുള്ളത്. ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു i8, ലംബോർഗിനി ഉറൂസ് S, മെർസിഡീസ് ബെൻസ് CLA എഎംജി, പോർഷ കയീൻ ടർബോ ജിടി, ഫെറാറി 360 മൊഡേണ, ടൊയോട്ട ഫോർച്യൂണർ, നിസാൻ GT-R എന്നീ കിടിലൻ കാറുകളുടെ മുതലാളിയാണ് ക്രിക്കറ്റ് ദൈവം.

sara Tendulkar in bmw 5 series

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, May 9, 2025, 11:15 [IST]
English summary
Sara tendulkar spotted in bmw 5 series video goes viral
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X