ട്രാഫിക്കില്‍ കുടുങ്ങാതെ പറന്നുപോകാം, അതും ഊബര്‍ നിരക്കില്‍! ഇന്ത്യയുടെ പറക്കും ടാക്സി യാഥാര്‍ത്ഥ്യമാകുന്നു

നഗരം ഏതായാലും അവിടെ വസിക്കുന്നവരെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്ന ഒന്നാണ് ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ബ്ലോക്കുകളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒന്നിലേറെ നഗരങ്ങള്‍ ഇന്ത്യയിലുണ്ട്. ഇനി ജീവിതത്തിലെ വിലപ്പെട്ട സമയം ഗതാഗതക്കുരുക്കില്‍ കളയുന്നതിനെ ഓര്‍ത്ത് ഇന്ത്യക്കാര്‍ക്ക് നിരാശരാകേണ്ടി വരില്ല. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന 'പറക്കും ടാക്സികള്‍' (Flying Taxis) ഇന്ത്യന്‍ ആകാശത്ത് ചിറകുവിരിക്കാന്‍ ഇനി അധികകാലം വേണ്ട. ഇതിന്റെ ഭാഗമായുള്ള നിര്‍ണായകമായ പരീക്ഷണങ്ങള്‍ക്ക് ബെംഗളൂരുവില്‍ വിജയകരമായി തുടക്കം കുറിച്ചു. കര്‍ണാടകയില്‍ നിന്നുള്ള സരള ഏവിയേഷന്റെ പറക്കും ടാക്സിയെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

പരീക്ഷണം വിജയകരം

ബെംഗളൂരു ആസ്ഥാനമായുള്ള ഏവിയേഷന്‍ സ്റ്റാര്‍ട്ടപ്പാണ് ഈ വിപ്ലവകരമായ മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പരീക്ഷണങ്ങളുടെ ഭാഗമായി ഈ വാഹനത്തിന്റെ ഗ്രൗണ്ട് ടെസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും വലിയ ഇലക്ട്രിക് ഫ്‌ലയിംഗ് മെഷീന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. വരും വര്‍ഷങ്ങളില്‍ പൂര്‍ണതോതിലുള്ള വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. പ്രമുഖ നിക്ഷേപകരുടെ വലിയ പിന്തുണയും ഈ പദ്ധതിക്കുണ്ട്.

sarla aviation flying taxi

'ശൂന്യ'

ബെംഗളൂരു ആസ്ഥാനമായുള്ള സരള ഏവിയേഷന്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക പറക്കും ടാക്സി മോഡലിന് 'ശൂന്യ' (Shunya) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (eVTOL) എയര്‍ക്രാഫ്റ്റ് പരിസ്ഥിതി സൗഹൃദമാണെന്ന് മാത്രമല്ല വലിയ രീതിയില്‍ ശബ്ദമലിനീകരണവുമുണ്ടാക്കുന്നില്ല. പൈലറ്റിനെ കൂടാതെ ആറ് യാത്രക്കാര്‍ക്ക് ഒരേസമയം ഇതില്‍ സുഖകരമായി സഞ്ചരിക്കാന്‍ സാധിക്കും.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ ശേഷിയുള്ള ഈ എയര്‍ ടാക്‌സിക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 160 കിലോമീറ്റര്‍ ദൂരം വരെ പറക്കാന്‍ കഴിയും. നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കിന് മുകളിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഈ പറക്കും ടാക്സി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയുടെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.

150 മിനിറ്റ് യാത്ര വെറും 19 മിനിറ്റില്‍

തിരക്കേറിയ നഗരങ്ങളിലെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് യാത്രാസമയം. ട്രാഫിക്കിന് കുപ്രസിദ്ധിയര്‍ജ്ജിച്ച ബെംഗളൂരു തന്നെ നമുക്ക് ഉദാഹരണമായി എടുക്കാം. നഗരഹൃദയത്തില്‍ നിന്ന് അല്‍പ്പം മാറിയുള്ള വിമാനത്താവളത്തില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് റോഡ് മാര്‍ഗം പോകാന്‍ സാധാരണയായി രണ്ടര മണിക്കൂറോളം സമയമെടുക്കും. എന്നാല്‍ പറക്കും ടാക്സി എത്തുന്നതോടെ വെറും 19 മിനിറ്റില്‍ ഈ ദൂരം കവര്‍ ചെയ്യാം. ട്രാഫിക് സിഗ്നലുകളോ ഇല്ലാതെ പറന്നെത്താമെന്നതാണ് ഇതിന്റെ പ്രത്യേകത

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക്?

പറക്കും ടാക്സി എന്നത് അതിസമ്പന്നര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള ഒന്നായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന പ്രീമിയം ടാക്സി നിരക്കിന് തുല്യമായ തുകയ്ക്ക് ആകാശയാത്രയും സാധ്യമാകുമെന്നാണ് പറയപ്പെടുന്നത്. ഒരു ട്രിപ്പിന് ഏകദേശം 2,000 രൂപ മുതല്‍ 5,000 രൂപ വരെ ആയിരിക്കും പ്രാരംഭ ഘട്ടത്തില്‍ ഈടാക്കുകയെന്നാണ് സൂചനകള്‍. ഹെലികോപ്റ്റര്‍ യാത്രകളെ അപേക്ഷിച്ച് ഇത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും.

sarla aviation flying taxi

മറ്റ് പ്രമുഖ കമ്പനികളും മത്സരരംഗത്ത്

ഈ മേഖലയിലേക്ക് കൂടുതല്‍ കമ്പനികള്‍ കടന്നുവരുന്നത് വിപണിയില്‍ വലിയ മാറ്റമുണ്ടാക്കും. രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളുടെ മാതൃസ്ഥാപനങ്ങളും സമാനമായ പറക്കും ടാക്സി പദ്ധതികള്‍ക്കായി വിദേശ കമ്പനികളുമായി സഹകരിക്കുന്നുണ്ട്. 2026-ഓടെ ഡല്‍ഹി, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളില്‍ ഇത്തരം സര്‍വീസുകള്‍ തുടങ്ങാനാണ് അവര്‍ ലക്ഷ്യമിടുന്നത്. ഡല്‍ഹിയിലെ കനോട്ട് പ്ലേസില്‍ നിന്ന് ഗുരുഗ്രാമിലേക്ക് വെറും 7 മിനിറ്റ് കൊണ്ട് എത്താന്‍ ഈ സംവിധാനം സഹായിക്കും.

എവിടെയൊക്കെ സര്‍വീസ്?

സരള ഏവിയേഷന്റെ പറക്കും ടാക്‌സികള്‍ ആദ്യം സര്‍വീസ് നടത്തുക ബെംഗളൂരു നഗരത്തിലായിരിക്കും. ശേഷം ഡല്‍ഹി, മുംബൈ, പൂനെ എന്നീ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. eVTOL സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ശൂന്യക്ക് ഹെലിപാടുകള്‍ പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ട കാര്യമില്ല. കെട്ടിടങ്ങളുടെ മുകളിലോ പ്രത്യേകമായി നിര്‍മ്മിച്ച വെര്‍ട്ടിപോര്‍ട്‌സിലോ (Vertiports) ആയിരിക്കും ഇവ ലാന്‍ഡ് ചെയ്യുക. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് സേവനമായി ഇത്തരം പറക്കും ടാക്സികള്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്.

ഇന്ത്യന്‍ നഗരങ്ങളിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകാന്‍ പറക്കും ടാക്സികള്‍ക്ക് കഴിയുമെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. യാത്രാസമയത്തിലെ വന്‍ ലാഭവും താരതമ്യേന കുറഞ്ഞ ചിലവും ഈ പദ്ധതിയുടെ സ്വീകാര്യത വര്‍ധിപ്പിക്കും. ഭാവിയിലെ ഈ വിപ്ലവകരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ നമുക്ക് തയാറായി ഇരിക്കാം. 2025 അവസാനത്തോടെ ശൂന്യയുടെ ഹാഫ് സ്‌കെയില്‍ പ്രോട്ടോടൈപ്പിന്റെ ഗ്രൗണ്ട് ടെസ്റ്റിംഗ് തുടങ്ങിയിരുന്നു. ആന്ധ്രപ്രദേശിലെ വമ്പന്‍ എയര്‍ മൊബിലിറ്റി കേന്ദ്രത്തിലായിരിക്കും ഇതിന്റെ നിര്‍മാണം. 2028-ല്‍ ലോഞ്ച് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Sunday, January 4, 2026, 9:00 [IST]
English summary
Sarla aviation shunya flying taxi trials bengaluru india 2026 price details future of travel
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X