സൗദിയില്‍ എന്തുകൊണ്ട് സ്ത്രീകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കുന്നില്ല?
സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിന് നിരോധനമുള്ള സൗദിയില്‍ ഈയിടെയായി ഇതുസംബന്ധിച്ച നിയമലംഘനങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. ലോകമാധ്യമങ്ങള്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം എന്ന നിലപാടിലൂന്നി വലിയ പിന്തുണയാണ് സൗദിയില്‍ നടക്കുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്ക് നല്‍കുന്നതെന്നു കാണാം. സൗദിയില്‍ നിന്ന് വിദേശങ്ങലില്‍ പോയി പഠിച്ചെത്തിയ പുതുതലമുറ സ്ത്രീകളാണ് ഡ്രൈവിങ് അവകാശത്തിനായുള്ള സമരങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നത്.
സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശം നല്‍കുന്നതില്‍ സൗദിയുടെ ഭരണകര്‍ത്താക്കളില്‍ പലര്‍ക്കും എതിര്‍പ്പില്ലെന്നതാണ് സത്യം. അവരെ സംബന്ധിച്ച് അധികാരം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ മുന്നിലുള്ളൂ. സ്ത്രീകള്‍ക്ക് ഡ്രൈവിഹ് അവകാശങ്ങള്‍ നല്‍കുന്നതിന് കടുത്ത് എതിര്‍പ്പുമായി നിലകൊള്ളുന്ന യാഥാസ്ഥിതിക പുരോഹിതവര്‍ഗത്തെയാണ് ഭരണകര്‍ത്താക്കളായ കുടുബം പേടിക്കുന്നത്. ഇവരെ പിണക്കിയാല്‍ പണി പാളും എന്നതാണ് കാര്യം.

സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിന് വിലക്കുള്ള ലോകത്തിലെ ഏക രാഷ്ട്രമാണ് സൗദി അറേബ്യ. ഇതിനെതിരായി രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടെങ്കിലും അങ്ങേയറ്റം യാഥാസ്ഥിതികമായ ഭരണകൂടവും പുരോഹിതവര്‍ഗവും ഇതിനെതിരായി ശക്തമായ നിലപാടാണെടുത്തിരിക്കുന്നത്.

സ്ത്രീകളെ ഡ്രൈവ് ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതിനെതിരെ വളരെ നേരത്തെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. 1990ലാണ് പ്രത്യക്ഷമായി ഒരു പ്രതിഷേധം നടക്കുന്നത്. റിയാദില്‍ നിരവധി സ്ത്രീകള്‍ കാറുകള്‍ ഡ്രൈവ് ചെയ്തുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റു ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു.

2007ല്‍ വജേഹ ഹുവൈദാര്‍ എന്ന സാമൂഹ്യപ്രവര്‍ത്തക അബ്ദുള്ള രാജാവിന് ഒരു പരാതി നല്‍കിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. അന്താരാഷ്ട്ര വനിതാദിനത്തില്‍ ഇവര്‍ സൗദിയില്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു വീഡിയോ പ്രസിദ്ധീകരിച്ചത് രാജ്യത്തിനകത്ത് പുരോഹിതരില്‍ നിന്നും യാഥാസ്ഥിതികരായ പൗരന്മാരില്‍ നിന്നും വലിയ പ്രതിഷേധം വിളിച്ചുവരുത്തി.

അറബ് രാഷ്ട്രങ്ങളില്‍ ഭറണകൂടങ്ങള്‍ക്കെതിരായ വികാരമുയര്‍ത്തിയ 'അറബ് വസന്ത'ത്തിനു ശേഷം സ്ത്രീകളെ ഡ്രൈവ് ചെയ്യാനനുവദിക്കണമെന്ന ആവശ്യം കൂടുതല്‍ മുറുകിയിരിക്കുകയാണ്. 'വിമന്‍ ടു ഡ്രൈവ്' എന്ന പേരിലുള്ള ഒരു പ്രസ്ഥാനം സൗദിയില്‍ ശക്തിയാര്‍ജിച്ചു വരുന്നുണ്ട്.

സ്ത്രീകളുടെ ഡ്രൈവിംഗ് സംബന്ധിച്ച് ഏറ്റവുമടുത്ത് വന്ന മറ്റൊരു വാര്‍ത്ത ഒരു സൗദി കോടതിയുടെ ശിക്ഷാവിധിയെക്കുറിച്ച് പറയുന്നു. നിയമം ലംഘിച്ച് കാറോടിച്ച സൗദി യുവതിക്ക് 8 മാസം തടവും 150 അടിയുമാണ് ശിക്ഷയായി വിധിച്ചത്.

ഈ പ്രശ്‌നത്തില്‍ ഒരു ബ്രിട്ടീഷ്-ശ്രീലങ്കന്‍ ഗായികയുടെ ഇടപെടലുണ്ടായത് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. എംഐഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാസംഗി അരുള്‍മൊഴിയുടെ ഗാനം 5 കോടിയോളം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. വീഡിയോ അടുത്ത താളില്‍ കാണാം.
വീഡിയോ
വീഡിയോ


Click it and Unblock the Notifications








