#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കമായി MVD -യുടെ നടപടി

അടുത്ത കാലത്ത് യുട്യൂബിൽ ഇ ബുൾ ജെറ്റ് എന്ന ചാനലിലൂടെ ആഗോള തലത്തിൽ തന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ കണ്ണൂർ സ്വദേശികളായ സഹോദരങ്ങളാണ് എബിനും ലിബിനും.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

പുതുതലമുറയ്ക്കു മുന്നിൽ വാൻലൈഫ് എന്ന കൺസെപ്റ്റിന് ഇത്രയധികം പ്രചോദനം നൽകി ട്രെൻഡിംഗാക്കി മാറ്റിയ മറ്റാരും ഇതുവരേയും ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

വീടിന്റെ ആധാരം പണയം വെച്ച് തങ്ങളുടെ സ്വപ്നങ്ങളെ കൈയെത്തിപ്പിടിക്കാനായി യാത്ര ആരംഭിച്ച ഇ ബുൾ ജെറ്റ് സഹോദരങ്ങൾ യുവ തലമുറയ്ക്ക് വളരെ ഇൻസ്പിറേഷനാവാം, എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി കാര്യങ്ങളുടെ പോക്ക് അത്ര നന്നല്ല.

ആദ്യം ഒരു ടാറ്റ വെഞ്ചറിലും, പിന്നീട് മാരുതി ഒമിനിയിലും അതിനു ശേഷം നെപ്പോളിയൻ എന്ന ആഢംബര ക്യാരവാനായി രൂപ നൽകിയ ഫോഴ്സ് ട്രാവലറുമാണ് ഇവർ ഉപയോഗിച്ചത്.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

രാജ്യത്തിന്റെ പലഭാഗങ്ങളിലൂടെ സഞ്ചരിച്ചെത്തിയ നൊപ്പോളിയൻ അടുത്തിടെ ഇവർ അറ്റകുറ്റങ്ങൾ തീർത്ത് പരിഷ്കരിച്ച് പുറത്തിറക്കിയതോടെയാണ് കാര്യങ്ങൾ മാറി മറിയുന്നത്.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

നിയമാനുസ്രതമല്ലാത്ത മോഡിഫിക്കേഷനുകൾക്കും അപ്രഗേഡുകൾക്കും നികുതി കുടിശികയും കാരണം മോട്ടോർവാഹന വകുപ്പ് ഇ ബുൾ ജെറ്റിന്റെ ട്രാവലർ കസ്റ്റഡിയിൽ എടുത്തിരുന്നു.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

ട്രാവലറിൽ വരുത്തിയ മാറ്റങ്ങളുടെ ചാർജായി 6,400 രൂപയും നിയമ വിരുദ്ധമായി മോഡിഫിക്കേഷനുകൾക്കും മറ്റും പിഴയായി 42,000 രൂപയോളവുമാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് RTO നൽകിയ പിഴ. എന്നാൽ പിഴയൊടുക്കിയാൽ തീരാവുന്ന പ്രശ്നം ഇപ്പോൾ നാട് മുഴുവൻ പടർന്നിരിക്കുകയാണ്.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

#സേവ് ഇ ബുൾ ജെറ്റ്, #സേവ് നെപ്പോളിയൻ, #സേവ് മോഡിഫിക്കേഷൻ എന്നിങ്ങനെ നിരവധി ഹാഷ് ടാഗുകളുമായി സമൂഹ മാധ്യമങ്ങളിലും മറ്റും വ്ലോഗർമാരുടെ ഫാൻസ് വളരെ കോളിളക്കം സൃഷ്ടിക്കുകയാണ്. ഇവയ്ക്കൊപ്പം ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമുണ്ട് എന്നതും ശ്രദ്ധേയമാണ്.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

ഓഗ്സ്റ്റ് 9 -ന് രാവിലെ കണ്ണൂർ RT ഓഫീസിൽ വന്ന എബിനും ലിബിനും അധികൃതരുമായി തർക്കത്തിൽ ഏർപ്പെടുകയും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും മറ്റും ലൈവ് പോവുകയും ചെയ്തിരുന്നു.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

ഇതോടെ യുട്യൂബേർസിന്റെ ഫാൻസ് ഓഫീസ് പരിസരത്ത് തടിച്ച് കൂടുകയും സർക്കാർ ഓഫീസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

സംഗതി നിയന്ത്രിക്കാൻ കഴിയാഞ്ഞതോടെ RTO ഓഫീസ് അധികൃതർ കണ്ണൂർ ടൗൺ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസെത്തി ഇ ബുൾ ജെറ്റ് സഹോദരന്മാരെ ബലമായി അറസ്റ്റ് ചെയ്ത് അവിടെ നിന്ന് നീക്കം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവരെ കണ്ണൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കിക്കുകയും ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

കണ്ണൂർ RT ഓഫീസിൽ അധിക്രമിച്ച് കേറുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു എന്ന കേസിലാണ് ഇ ബുൾ ജെറ്റ് സഹോദരമാർ നിലവിൽ റിമാൻഡിലുള്ളത്. ഇവരുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

നൊപ്പോളിയനിൽ മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്ന പ്രധാന നിയമ ലംഘനങ്ങൾ:

1. വാഹനത്തിന്റെ നിറം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ സ്നൊ വൈറ്റ് നിറം രേഖപ്പെടുത്തിയിരിക്കുന്ന വാഹനത്തിന് നിലവിൽ ബ്ലാക്കും ഗ്രീനും കലർന്ന നിറമാണുള്ളത്.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

2. വാഹനത്തിന്റെ മുന്നിൽ എട്ട് സെർച്ച് ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു. ഇത് കേരളത്തിന് വെളിയിൽ യാത്രകൾക്കും മറ്റും പോവുമ്പോൾ ഒട്ടും വെളിച്ചമില്ലാത്ത പ്രദേശങ്ങൾ ഈസിയായി തരണം ചെയ്യാനും മഞ്ഞും ഫോഗുമുള്ള പ്രദേശങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട വ്യൂ നൽകാനുമായിട്ടാണ് എന്ന് വ്യോഗമാർ വാദിക്കുന്നുണ്ട്.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

3. ട്രാവലറിന്റെ ടയറുകൾ അപ്പ്സൈസ് ചെയ്തിട്ടുണ്ട്. അവ വാഹനത്തിന്റെ ബോഡിയിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന സ്ഥിതിയിലാണ്. ഇതും നിയമ പരമായി തെറ്റാണ്.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

4. വാഹനത്തിൽ പ്രെസ്സ് എന്ന സ്റ്റിക്കർ പതിച്ചിരിക്കുന്നു. എന്നാൽ ഇവർ എത് മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു എന്നതിന് തെളിവൊന്നുമില്ല.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

5. അഞ്ചാമതായി തങ്ങളുടെ യുട്യൂബ് ചാനലിന്റെ പരസ്യം ഇവർ വാഹനത്തിന്റെ ബോഡിയിൽ പതിപ്പിച്ചിരിക്കുന്നു എന്നതാണ്. എന്നാൽ ഇത്തരമൊരു പരസ്യത്തിന് MVD-ൽ നിന്ന് മുൻകൂർ അനുവാദം വാങ്ങേണ്ടതുണ്ട്.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

6. സൈക്കിൾ റാക്കുകളും നിയമ പ്രകാരം തെറ്റാണ്. അതിനാൽ തന്നെ വാഹനത്തിന്റെ പിന്നിൽ രണ്ട് വലിയ സൈക്കിൾ ഘടിപ്പിച്ചിരിക്കുന്നതിനാണ് നൊപ്പോളിയന് ഏറ്റവും കൂടുതൽ പിഴ ലഭിച്ചത്. ഏകദേശം 20,000 രൂയാണ് പിഴ ചുമത്തിയിരിക്കുന്നത്.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

7. അടുത്തതായി നികുതിയിൽ വന്നിരിക്കുന്ന പിഴവാണ്. വാഹനത്തിന്റെ ടാക്സിന് ഒന്നര മാസത്തോളം സാധുതയുണ്ടെന്ന് എബിനും ലിബിനും വ്യക്തമാക്കുന്നു.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

ഇ- ബുൾ ജെറ്റ് വ്ലോഗർമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. യുട്യൂബര്‍മാരാണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്നും നിയമം ലംഘിച്ചാല്‍ മുഖം നോക്കാതെ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഇ ബുൾ ജെറ്റ് വ്ലോഗർമാരായ ലിബിനും എബിനും ആരോപിച്ചു. തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇ ബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

#സേവ് ഇ ബുൾ ജെറ്റ്! ആത്മഹത്യ ഭീഷണികളും കലാപ ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച് MVD -യുടെ നിയമനടപടി

വ്യഗോർമാരുടെ ഫാൻസിന്റെയും മറ്റും പ്രതികരണളും ഭീഷണികളും വികാരത്തിന്റെ പുറത്തുള്ളവയായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം, എന്നിരുന്നാലും കേരളം കത്തിക്കും, MVD -യെ അക്രമിക്കും എന്ന് തുടങ്ങിയ കലാപ ആഹ്വാനങ്ങളും, സ്കൂൾ കുട്ടികൾ മുതലുള്ളവരുടെ ആത്മഹത്യ ഭീഷണികളും അത്ര ശരിയായ നടപടിയല്ല എന്ന് മാത്രം സൂചിപ്പിച്ചുകൊള്ളുന്നു.

Image Courtesy: E BULL JET FANS OFFICIAL/Instagram

Most Read Articles

Malayalam
English summary
Save e bulljet incident of napoleon caravan fined by kerala mvd for illegal modification and you tub
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X