എംവിഡി തന്നെ വിളവ് തിന്നുവാണോ; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, സംഭവം നിങ്ങളറിഞ്ഞോ

ഡ്രൈവിങ്ങ് ലൈസൻസുകളുടെ കാലാവധി കഴിഞ്ഞവർ പുതുക്കി നൽകുന്നതിൽ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിൽ വമ്പൻ ക്രമക്കേടുകളാണ് എന്ന് ആരോപണം ഉയരുകയാണ്. സംഭവമെന്താണെന്ന് അറിയാൻ തുടർന്ന് വായിക്കണേ.

കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കി നൽകണമെങ്കിൽ ആദ്യമായി ലൈസൻസ് എടുക്കുന്നത് പോലെയുളള എല്ലാം ടെസ്റ്റുകളും നടത്തണം എന്നാമ് നിയമം, അതായത് റോഡ് ടെസ്റ്റും കണ്ണുപരിശോധനയും നിർബന്ധമായിട്ടും ആവശ്യമാണ്. ഇത് ചെയ്യാതെ ലൈസൻസ് പുതുക്കി നൽകിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ അടിച്ചു കൊടുത്തിരിക്കുകയാണ്.

എംവിഡി തന്നെ വിളവ് തിന്നുവാണോ; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, സംഭവം നിങ്ങളറിഞ്ഞോ

മുൻപ് അഞ്ചുകൊല്ലം കഴിഞ്ഞാല്‍ മാത്രമായിരുന്നു റോഡ് ടെസ്റ്റ് നടത്തേണ്ടിയിരുന്നത്. എന്നാല്‍, പുതിയ നിയമപ്രകാരം ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡില്‍ വാഹനമോടിച്ചു കാണിക്കുകയും വേണം. ഈ നിയമത്തിന് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് കുറച്ച് ഉദ്യോഗസ്ഥർ ലൈസൻസ് പുതുക്കി നൽകിയത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

നാട്ടുകാരെ ഹെൽമറ്റ് വയ്പ്പിക്കാനും സീറ്റ ബെൽറ്റ് ഇടാൻ നിർബന്ധിപ്പിക്കാനും മാത്രമല്ല മറ്റുളള കാര്യങ്ങളിലും കൂടെ ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റിസെല്‍ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിയതിൻ്റെ ഭാഗമായിട്ട് 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഏഴ് യുവാക്കളുടെപേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കി. 3,59,250 രൂപയാണ് ഇതിലൂടെ പിഴ ഈടാക്കിയത്.

എംവിഡി തന്നെ വിളവ് തിന്നുവാണോ; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, സംഭവം നിങ്ങളറിഞ്ഞോ

പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ സ്റ്റണ്ട് ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ 'ശുഭയാത്ര' വാട്സാപ്പ് നമ്പറില്‍ (9747001099) വീഡിയോയും ചിത്രങ്ങളും അയക്കാനുളള സംവിധാനമുണ്ട്. പൊതുനിരത്തുകളിൽ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ റേസിങ്ങുകളും സ്റ്റണ്ടിങ്ങ് നടത്തുന്നവർക്കുമെതിരായി നടപടി സ്വീകരിക്കുന്നതിന് പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.

ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. മുകളില്‍ പറഞ്ഞ പോലെ അശ്രദ്ധയാണ് മിക്ക റോഡപകടങ്ങളുടെയും കാരണം. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധതെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഡ്രൈവിംഗ് പരമാവധി സുരക്ഷിതമാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ അതില്‍ ചിലതാണ്.

ഒപ്പം കാറില്‍ പോകുമ്പോള്‍ സംഗീതം ആസ്വദിക്കുകയോ എഫ്എം പ്ലേ ചെയ്യുകയോ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ശബ്ദം കുറച്ച് വെക്കാന്‍ ശ്രമിക്കുക. ശ്രദ്ധ റോഡില്‍ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യണം. ആക്രമണാത്മക ഡ്രൈവിംഗ് ഒഴിവാക്കുക എന്നതാണ് അവസാനമായി പറയാനുള്ളത്. അമിതവേഗത, ടെയില്‍ഗേറ്റിംഗ് തുടങ്ങിയ ആക്രമണാത്മക ഡ്രൈവിംഗില്‍ പെടുന്ന ചിലതാണ്.

More from DriveSpark

Article Published On: Saturday, October 21, 2023, 15:24 [IST]
English summary
Scam in motor vehicle department license test in kerala details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X