നിരത്തിലിറങ്ങാനൊരുങ്ങി ഡ്രൈവറില്ലാ ട്രക്കുകളും; ഡ്രൈവര്‍മാരുടെ പണി പോകുമോ?

നമ്മുടെ നാട്ടില്‍ ഡ്രൈവറുള്ള ലോറികള്‍ കാണുമ്പോള്‍ തന്നെ ചില ചെറിയ വാഹന ഡ്രൈവര്‍മാര്‍ക്ക് പേടിയാണ്. അപ്പോള്‍ ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ട്രക്കുകള്‍ വന്നാലോ?. സംഗതി സത്യമാണ്. യൂറോപ്യന്‍ രാജ്യമായ സ്വീഷനിലാണ് ഡ്രൈവറില്ലാത്ത സ്വയം ഓടുന്ന ലോറികള്‍ നിരത്തിലെത്തിയത്. സ്വീഡിഷ് ട്രക്ക് നിര്‍മ്മാതാക്കളായ സ്‌കാനിയയാണ് ട്രക്കിന് പിന്നില്‍.

40 ടണ്‍ ഭാരമുള്ള ഒരു ട്രക്ക് സ്റ്റോക്ക്‌ഹോമിന് തെക്ക് ഭാഗത്തുള്ള റോഡിലൂടെ പോകുമ്പോള്‍ മറ്റൊരു ഡ്രൈവര്‍ ചുമ്മാ ഒന്ന് ശ്രദ്ധാപൂര്‍വം നോക്കി, എന്നാല്‍ അതിന്റെ വളയത്തില്‍ കൈകള്‍ കാണുന്നുണ്ടായിരുന്നില്ല. സൂക്ഷിച്ച് നോക്കിയപ്പോള്‍ ആണ് ട്രക്ക് സ്വയം ഓടുകയാണെന്ന് മനസ്സിലായത്. സ്വയം ഓടുന്ന ട്രക്കില്‍ വല്ല അപ്രതീക്ഷിത പ്രശ്‌നങ്ങളും ഉണ്ടായാല്‍ മാത്രം ഇടപെടാന്‍ വേണ്ടി ഒരു മുതിര്‍ന്ന ഡ്രൈവര്‍ തയ്യാറായി നില്‍പ്പുണ്ട്. ഓട്ടോണോമസ് വാഹനങ്ങള്‍ വികസിപ്പിക്കുന്ന ഒരേയൊരു വാഹന നിര്‍മ്മാതാവല്ല സ്‌കാനിയ.

നിരത്തിലിറങ്ങാനൊരുങ്ങി ഡ്രൈവറില്ലാ ട്രക്കുകളും; ഡ്രൈവര്‍മാരുടെ പണി പോകുമോ?

എന്നാല്‍ വാണിജ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ യൂറോപ്പില്‍ ഈ സാങ്കേതികത കൊണ്ടുവരുന്നതിലെ മുമ്പന്‍മാരായി അവര്‍ മാറി. പൂര്‍ണമായും ഓട്ടോണോമസ് സംവിധാനത്തില്‍ ഞങ്ങള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചരക്കുകള്‍ നീക്കുന്നതായി സ്‌കാനിയയിലെ ഓട്ടോണോമസ് സൊല്യൂഷന്‍സ് മേധാവി പീറ്റര്‍ ഹാഫ്മര്‍ കമ്പനിയുടെ ട്രാന്‍സ്പോര്‍ട്ട് ലാബിന് പുറത്ത് വെച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. പൈലറ്റ് പ്രോജക്റ്റില്‍ സ്വയം ഓടുന്ന ട്രക്ക് സ്വീഡന്റെ തെക്ക് ഭാഗത്തെ സ്ഥലങ്ങളായ സോഡര്‍ടാല്‍ജെയ്ക്കും ജോണ്‍കോപിങ്ങിനും ഇടയില്‍ ഏകദേശം 300 കിലോമീറ്റര്‍ (186 മൈല്‍) ദൂരത്തില്‍ ഫാസ്റ്റ് ഫുഡ് സാധനങ്ങള്‍ വിതരണം ചെയ്യുന്നു.

പുറത്ത് നിന്ന് നോക്കിയാല്‍ വാഹനം മറ്റേതൊരു ലോറിയെയും പോലെ കാണപ്പെടുന്നു. ഇതിന്റെ റൂഫില്‍ ഒരു ക്യാമറയും വശങ്ങളില്‍ ബഗ് ആന്റിനയോട് സാമ്യമുള്ള രണ്ട് സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്. ക്യാബിനുള്ളില്‍ സ്റ്റിയറിംഗും സീറ്റുകളും കാണാം. ഒപ്പം ചെറിയ ഉപകരണങ്ങളും സ്‌ക്രീനുകളും ഡാഷ്ബോര്‍ഡില്‍ ഇടംപിടിക്കുന്നു. കൂടാതെ പാസഞ്ചര്‍ സീറ്റിന് പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ റാക്കിലേക്ക് ചില വയറുകള്‍ പോകുന്നുണ്ട്. യാത്രക്കാരുടെ സീറ്റില്‍ സുരക്ഷാ ഡ്രൈവറുടെ അരികില്‍ എഞ്ചിനീയര്‍ ഗൊറാന്‍ ഫ്ജല്ലിഡ് തന്റെ ലാപ്ടോപ്പില്‍ കണ്ണോടിച്ച് ഇരിക്കുന്നുണ്ട്.

നിരത്തിലിറങ്ങാനൊരുങ്ങി ഡ്രൈവറില്ലാ ട്രക്കുകളും; ഡ്രൈവര്‍മാരുടെ പണി പോകുമോ?

ട്രക്കിന്റെ ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളും വാഹനം എന്താണ് കാണുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുള്ള അതില്‍ മിന്നിമായുന്നു. രണ്ടാമത്തെ സ്‌ക്രീന്‍ റോഡിലെ ട്രക്കിന്റെയും സമീപത്തുള്ള എല്ലാ വാഹനങ്ങളുടെയും 3D ദൃശ്യവല്‍ക്കരണം കാണിക്കുന്നു. ലോറി വിവിധ സെന്‍സറുകളില്‍ നിന്നുള്ള എല്ലാ ഇന്‍പുട്ടുകളും ഒരു ജിപിഎസ് സംവിധാനവുമായി സംയോജിപ്പിക്കുന്നു. ഇതിനൊപ്പം വ്യത്യസ്ത സാങ്കേതികവിദ്യകള്‍ പരസ്പരം ബാക്കപ്പുകളായി പ്രവര്‍ത്തിക്കുന്നു. റോഡ് മാര്‍ക്കിംഗുകള്‍ കുറച്ച് സമയത്തേക്ക് അപ്രത്യക്ഷമായാല്‍, ട്രക്ക് ജിപിഎസ് ഉപയോഗിക്കുമെന്നും അത് അതിന്റെ ലെയ്‌നില്‍ തന്നെ നിലനില്‍ക്കുമെന്നും ഫ്ജല്ലിഡ് വിശദീകരിക്കുന്നു.

ആളുകള്‍ മാന്വലായി ഓടിക്കുന്നതിനേക്കാള്‍ നന്നായി ഇത് സ്വയം ഡ്രൈവ് ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ട്രക്കിനെ ആ നിലയിലേക്ക് എത്തിക്കുന്നതില്‍ ഒരുപാട് പരീക്ഷണങ്ങളും പിശകുകളും സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. റോഡുകള്‍ കൂടിച്ചേരുന്ന സാഹചര്യത്തിലും പെട്ടെന്ന് മറ്റൊരു കാര്‍ അതിന്റെ മുന്നില്‍ വെട്ടിച്ചാല്‍ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. ഓരോ തവണയും ട്രക്ക് വ്യക്തമായ കാരണമില്ലാതെ ബ്രേക്കിംഗോ വേഗത കുറക്കുകയോ ചെയ്യുന്നത് പോലെയുള്ള അപ്രതീക്ഷിതമായ പ്രവര്‍ത്തികള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ഫ്ജല്ലിഡ് അത് കൃത്യമായി രേഖപ്പെടുത്തും.

അതിനാല്‍ ലോഗുകളും ഡാറ്റയും പരിശോധിക്കാനാകും. ലോറിയുടെ സെന്‍സറുകളും റോഡില്‍ ഇറങ്ങുന്നതിന് മുമ്പ് ദിവസവും കാലിബ്രേറ്റ് ചെയ്യുന്നു. ഡ്രൈവറില്ലാ ട്രക്കുകള്‍ റോഡുകളിലെ ഒരു സാധാരണ കാഴ്ചയായി മാറുന്നതിന് മുമ്പ് ഇനിയും ചില തടസ്സങ്ങള്‍ നീക്കാനുണ്ടെന്ന് ഹഫ്മര്‍ പറയുന്നു. 2020-കളുടെ അവസാനമോ 2030-കളുടെ തുടക്കത്തിലോ ഇത് തയ്യാറാക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നതായും ഹഫ്മര്‍ പറയുന്നു. ലോകത്ത് ധാരാളം ആളുകള്‍ എടുക്കുന്ന തൊഴിലുകളില്‍ ഒന്നാണ് ട്രക്ക് ഡ്രൈവിംഗ്. എന്നാല്‍ സ്വയം ഓടിക്കുന്ന ട്രക്കുകളുടെ വരവ് ട്രക്ക് ഡ്രൈവര്‍മാരുടെ ജോലിക്ക് ഭീഷണിയായി മാറിയേക്കും.
എന്നാല്‍ ആഗോള തലത്തില്‍ അനുഭവപ്പെടുന്ന ഡ്രൈവര്‍ ക്ഷാമം പരിഹരിക്കാന്‍ ഓട്ടോണോമസ് വാഹനങ്ങള്‍ ആവശ്യമാണെന്ന് ഹഫ്മര്‍ വാദിക്കുന്നു. കൂടാതെ, ലോജിസ്റ്റിക്‌സിന്റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കഴിയുന്നതിന് വളരെക്കാലം കഴിയുമെന്നും അദ്ദേഹം പറയുന്നു. തുടക്കത്തില്‍ ദീര്‍ഘദൂര ട്രിപ്പുകള്‍ക്ക് മാത്രമായിരിക്കും സെല്‍ഫ്-ഡ്രൈവിംഗ് ലോറികള്‍ ഉപയോഗിക്കുക. എന്നാല്‍ കടകള്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടിയുള്ള അവസാന മൈല്‍ ഡെലിവറികള്‍ക്ക് ഡ്രൈവര്‍മാര്‍ തന്നെ വേണ്ടി വരുമെന്ന് ഹഫ്മര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജൂണിലെ ഇന്റര്‍നാഷണല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയന്റെ (IRU) ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2021-ല്‍ ലോകമെമ്പാടുമുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി 2.6 മില്യണ്‍ തസ്തികകള്‍ നികത്താതെ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. മറ്റ് ചില സാധ്യതകളും നേട്ടങ്ങളും ഹാഫ്മര്‍ ചൂണ്ടിക്കാണിക്കുന്നു. കമ്പ്യൂട്ടറുകള്‍ക്ക് ഉറക്കമോ വിശ്രമമോ ആവശ്യമില്ലാത്തതിനാല്‍ ട്രാഫിക് കുറവുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ ട്രിപ്പുകള്‍ക്കായി ഷെഡ്യൂള്‍ ചെയ്യാം എന്നതാണ് അതില്‍ ഒന്ന്. വേഗത കുറച്ച് ഡ്രൈവ് ചെയ്ത് കൂടുതല്‍ സമയവും ഇന്ധനവും ലാഭിക്കാം.

മറ്റ് നിരവധി കമ്പനികളും സ്വയം ഓടുന്ന ട്രക്കുകള്‍ പുറത്തിറക്കാനുള്ള മത്സരത്തില്‍ പങ്കാളികളാണ്. അറോറ, വെയ്മോ, എംബാര്‍ക്ക്, കൊഡിയാക്, ടോര്‍ക്ക് (ഡെയ്ലറുമായി ചേര്‍ന്ന്) എന്നിവര്‍ അമേരിക്കയില്‍ പരീക്ഷണം നടത്തുന്നു. അതേസമയം ചൈനയിലെ ബൈഡു 2021 അവസാനത്തോടെ സ്വയം ഓടുന്ന ട്രക്ക് പ്രഖ്യാപിച്ചിരുന്നു. യൂറോപ്പില്‍ ആമസോണ്‍ പിന്തുണയ്ക്കുന്ന കാലിഫോര്‍ണിയന്‍ സ്റ്റാര്‍ട്ട്-അപ്പ് പ്ലസുമായി ചേര്‍ന്ന് IVECO പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ അവരുടെ ആദ്യ ഘട്ട സര്‍ക്യൂട്ട് ടെസ്റ്റിംഗിന്റെ അവസാനം അടുത്തിടെ പ്രഖ്യാപിച്ചു. അവര്‍ റോഡ് ടെസ്റ്റുകളും ആരംഭിക്കും. സ്വീഡിഷ് കമ്പനിയായ ഐന്റൈഡും ജര്‍മ്മനിയില്‍ റോഡ് ടെസ്റ്റുകള്‍ ഉടന്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു.

More from DriveSpark

Article Published On: Thursday, December 1, 2022, 12:38 [IST]
English summary
Scania self driving trucks hit the swedish roads is it a threat to truck drivers jobs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X