സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ലൈസന്‍സ് നല്‍കണമെന്ന്
16 വയസ്സിനു മുകളില്‍ പ്രായമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക നിബന്ധനകളോടെ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ ലൈസന്‍സ് നല്‍കാവുന്നതാണെന്ന് ഇന്‍ഡോര്‍ ട്രാഫിക് പൊലീസ് നിര്‍ദ്ദേശിച്ചു. ഇന്‍ഡോറില്‍ സ്‌കൂള്‍ പ്രതിനിധികളും ട്രാഫിക് പൊലീസ് ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച ഒരു പ്രത്യേക കോണ്‍ഫറന്‍സില്‍ വെച്ചാണ് പൊലീസ് ഇത്തരമൊരു നിര്‍ദ്ദേശം മുമ്പോട്ടു വെച്ചത്.
പ്രദേശത്തെ ആര്‍ടിഓയും സ്‌കൂള്‍ അധികൃതരും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരമായിരിക്കും ലൈസന്‍സുകള്‍ അനുവദിക്കുക. കര്‍ശനമായ നിയന്ത്രണങ്ങളോടെയായിരിക്കും സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ലൈസന്‍സ് അനുവദിക്കുക.

വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളും മറ്റും ചര്‍ച്ച ചെയ്യുകയായിരുന്നു കോണ്‍ഫറന്‍സ്. സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങള്‍ക്കുണ്ടായിരിക്കേണ്ട സുരക്ഷാ സന്നാഹങ്ങള്‍ സംബന്ധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍, ടീച്ചര്‍മാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരെ ബോധവല്‍ക്കരിക്കല്‍ കോണ്‍ഫറന്‍സിന്റെ ലക്ഷ്യമായിരുന്നു.
2011ല്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം കൃത്യമായി പാലിക്കുവാന്‍ സ്‌കൂളധികൃതര്‍ ബാധ്യസ്ഥരാണെന്ന് ട്രാഫിക് പൊലീസ് അധികൃതര്‍ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ ഡ്യൂട്ടിയിലുള്ള വാഹനങ്ങള്‍ 'സ്‌കൂള്‍ ഡ്യൂട്ടിയില്‍' എന്ന് വാഹനത്തിനുമേല്‍ പതിച്ചിരിക്കണം. വാഹനങ്ങളില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ് ഉണ്ടായിരിക്കണം. അഞ്ചിലധികം പേരെ കയറ്റാന്‍ പാടില്ല. സ്‌കൂള്‍ ബാഗുകള്‍ വാഹനത്തിനു പുറത്ത് തൂക്കുവാന്‍ പാടുള്ളതല്ല.
എല്ലാ വാഹനങ്ങളുടെയും അവയിലെ ഡ്രൈവര്‍മാരുടെയും കൃത്യമായ വിവരങ്ങള്‍ സ്‌കൂളധികൃതരുടെ പക്കലുണ്ടായിരിക്കണമെന്ന് ട്രാഫിക് പൊലീസധികൃതര്‍ പറഞ്ഞു.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








