തെളിവ് കിട്ടിയാലേ ചലാന്‍ അടക്കൂവെന്ന് ട്വീറ്റ്; പൊലീസിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റും മുക്കി സ്‌കൂട്ടറുടമ

ഇന്ത്യയിലെ സുപ്രധാന നഗരങ്ങളില്‍ ഓണ്‍ലൈന്‍ ചലാനുകള്‍ വളരെ സാധാരണമാണ്. ട്രാഫിക് പൊലീസിന്റെ ക്യാമറയില്‍ നിയമലംഘനങ്ങള്‍ പതിഞ്ഞാല്‍ ചലാന്‍ വീട്ടിലേക്ക് വരും. അതിനാല്‍ തന്നെ ഇന്ന് ടൗണിലേക്ക് ഇറങ്ങുന്നവര്‍ അത്യാവശ്യം കരുതിയാണ് ഇറങ്ങുന്നത്.

തെളിവ് കിട്ടിയാലേ ചലാന്‍ അടക്കൂവെന്ന് ട്വീറ്റ്; പൊലീസിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റും മുക്കി ഓടി സ്‌കൂട്ടറുടമ

ഓണ്‍ലൈന്‍ ചലാന്‍ ഇഷ്യൂ ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും തെറ്റ് സംഭവിക്കുന്ന ചില സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിയമലംഘനത്തിന് ചലാന്‍ ലഭിച്ചപ്പോള്‍ പൊലീസിനോട് തെളിവ് ചോദിച്ചിരിക്കുകയാണ് ഒരു യുവാവ്. എന്നാല്‍ യുവാവിന് കര്‍ണാടക പൊലീസ് നല്‍കിയ മറുപടിയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. കര്‍ണാടകയിലെ ബാംഗ്ലൂരില്‍ നിന്നാണ് സംഭവം.

തെളിവ് കിട്ടിയാലേ ചലാന്‍ അടക്കൂവെന്ന് ട്വീറ്റ്; പൊലീസിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റും മുക്കി ഓടി സ്‌കൂട്ടറുടമ

ബാംഗ്ലൂര്‍ പൊലീസിനെയും ബാംഗ്ലൂര്‍ ട്രാഫിക് പൊലീസിനെയും ടാഗ് ചെയ്താണ് സ്‌കൂട്ടര്‍ ഉടമ ഉടമ ട്വീറ്റ് ചെയ്തത്. താന്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്നതിന് കൃത്യമായ തെളിവില്ലെന്നാണ് ഇയാള്‍ ആരോപിച്ചത്. തെളിവ് നല്‍കാനും അല്ലെങ്കില്‍ ചലാന്‍ നീക്കം ചെയ്യാനും അദ്ദേഹം ബാംഗ്ലൂര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

തെളിവ് കിട്ടിയാലേ ചലാന്‍ അടക്കൂവെന്ന് ട്വീറ്റ്; പൊലീസിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റും മുക്കി ഓടി സ്‌കൂട്ടറുടമ

തനിക്ക് മുമ്പും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ചോദ്യം ചെയ്യാതെ താന്‍ ചലാന്‍ അടച്ചുവെന്നും യുവാവ് അവകാശപ്പെട്ടു. തെളിവില്ലാതെ താന്‍ ചലാന്‍ അടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ട്വീറ്റില്‍ പറഞ്ഞത്. താന്‍ ഓടിച്ചിരുന്ന ഹോണ്ട ആക്ടിവയുടെ രജിസ്‌ട്രേഷന്‍ പ്ലേറ്റിന്റെ ചിത്രവും ഉടമ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ റൈഡറുടെ മുഴുവന്‍ രൂപം കാണാന്‍ സാധിക്കുന്നില്ലായിരുന്നു.

തെളിവ് കിട്ടിയാലേ ചലാന്‍ അടക്കൂവെന്ന് ട്വീറ്റ്; പൊലീസിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റും മുക്കി ഓടി സ്‌കൂട്ടറുടമ

എന്നാല്‍ ഇയാളോട് തര്‍ക്കിക്കാന്‍ നില്‍ക്കാതെ ബാംഗ്ലൂര്‍ പോലീസ് മുഴുവന്‍ ചിത്രവും അപ്ലോഡ് ചെയ്യുകയായിരുന്നു. പൊലീസിന്റെ മറുപടി ട്വീറ്റില്‍ ട്രാഫിക്കില്‍ ഹെല്‍മെറ്റ് ധരിക്കാത്ത റൈഡറെ വ്യക്തമായി കാണാനാകും. ഹോണ്ട ആക്ടീവയുടെ രജിസ്ട്രേഷന്‍ നമ്പര്‍ മാത്രം പങ്കിടുന്നതിനായി ബാംഗ്ലൂര്‍ പോലീസ് ചിത്രം ക്രോപ്പ് ചെയ്്തായിരുന്നു ചലാന്‍ അയച്ചത്. ഉടമ ട്വീറ്റ് ചെയ്തതോടെ അവര്‍ മുഴുവന്‍ ചിത്രവും അപ്ലോഡ് ചെയ്തു.

തെളിവ് കിട്ടിയാലേ ചലാന്‍ അടക്കൂവെന്ന് ട്വീറ്റ്; പൊലീസിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റും മുക്കി ഓടി സ്‌കൂട്ടറുടമ

ബാംഗ്ലൂര്‍ പൊലീസിന്റെ മറുപടി കണ്ട് അമ്പരന്നിരിക്കുകയാണ് ട്വിറ്ററാറ്റികള്‍. പല ഉപയോക്താക്കളും ബാംഗ്ലൂര്‍ ട്രാഫിക് പൊലീസിന്റെ മാസ്സ് മറുപടിക്ക് കൈയ്യടിക്കുകയാണ്. എന്നാല്‍ ഉടമ ഒന്നിനും മറുപടി നല്‍കിയിട്ടില്ല. പൊലീസിന്റെ മറുപടി ട്വീറ്റ് വന്നതോടെ സ്‌കൂട്ടര്‍ ഉടമ ട്വീറ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

തെളിവ് കിട്ടിയാലേ ചലാന്‍ അടക്കൂവെന്ന് ട്വീറ്റ്; പൊലീസിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റും മുക്കി ഓടി സ്‌കൂട്ടറുടമ

ഓണ്‍ലൈന്‍ ചലാന്‍ അടച്ചില്ലെങ്കില്‍ നടപടി

ചലാനുകള്‍ ഡിജിറ്റലായതോടെ പലരും ഓണ്‍ലൈനായി ചലാന്‍ അടയ്ക്കുന്നത് ഒഴിവാക്കുന്നതായി പൊലീസ് കണ്ടെത്തി. ഡിജിറ്റല്‍ ചലാന്‍ സംവിധാനങ്ങളുടെ വരവോടെ പൊലീസുകാരും സോഷ്യല്‍ മീഡിയയിലും മറ്റും ജാഗരൂകരായി. നിയമ ലംഘനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ വെച്ചാണ് പൊലീസ് നടപടി സ്വീകരിച്ചു തുടങ്ങിയത്.

തെളിവ് കിട്ടിയാലേ ചലാന്‍ അടക്കൂവെന്ന് ട്വീറ്റ്; പൊലീസിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റും മുക്കി ഓടി സ്‌കൂട്ടറുടമ

മിക്ക മെട്രോ നഗരങ്ങളിലും ഇപ്പോള്‍ സിസിടിവി ശൃംഖലയുണ്ട്. അത് പൊലീസ് സംഘം സദാസമയം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ ട്രാക്ക് ചെയ്ത് ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചലാന്‍ പുറപ്പെടുവിക്കുന്നു. നിയമലംഘനത്തിന്റെ തെളിമയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഹൈ റെസല്യൂഷന്‍ ക്യാമറകള്‍ ഇപ്പോള്‍ റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

തെളിവ് കിട്ടിയാലേ ചലാന്‍ അടക്കൂവെന്ന് ട്വീറ്റ്; പൊലീസിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റും മുക്കി ഓടി സ്‌കൂട്ടറുടമ

മിക്ക ഓണ്‍ലൈന്‍ ചലാനുകളിലും ഒരൊറ്റ ചിത്രത്തിന് മാത്രമേ ഇടമുള്ളൂ. അതാണ് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഡിജിറ്റല്‍ ചലാനുകളും തെറ്റാന്‍ വഴിയുണ്ട്. ഓണ്‍ലൈന്‍ ചലാനുകള്‍ ഒഴിവാക്കാനായി വ്യാജ രജിസ്‌ട്രേഷന്‍ ഉപയോഗിക്കുന്നവരും കുറവല്ല. ഇന്ത്യയില്‍ വ്യാജ രജിസ്‌ട്രേഷന്‍ നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണ്. സാധാരണ വാഹന പരിശോധനകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം വാഹനങ്ങളോടൊപ്പം പിടി കൂടുന്നവരെ ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നു.

Article Published On: Wednesday, October 19, 2022, 18:58 [IST]
English summary
Scooter owner demanded proof for traffic offence bengaluru traffic polices reply goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X