സ്കോർപിയോ മറിഞ്ഞ് നിരങ്ങി നീങ്ങിയത് 100 മീറ്ററോളം; കാരണം അറിഞ്ഞാൽ മൂക്കത്ത് വിരൽ വച്ചു പോകും

നാഷണൽ ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധ വേണമെന്ന് അറിയാമല്ലോ, പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ വഴിയിലൂടെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന വളർത്തുമൃഗങ്ങളാണ് അപകടത്തിന് കാരണം. ഇത്തരത്തിലൊരു അപകടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹൈവേയിൽ പശുവിനെ കണ്ട് വാഹനം വെട്ടിച്ചത് മൂലം നിയന്ത്രണം വിട്ട് വാഹനം 100 മീറ്ററോളം നിരങ്ങി നീങ്ങുന്ന വീഡിയോ വൈറലായിരിക്കുകയാണ്. അലഞ്ഞു തിരിയുന്ന വളർത്തുമൃഗങ്ങൾ ഹൈവേയിലേക്ക് കയറാതിരിക്കാൻ വേലികൾ തീർക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു എങ്കിലും ഇതു വരെ നടപ്പായിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ബാരിക്കേഡുകൾ 1.20 മീറ്റർ ഉയരത്തിലായിരിക്കുമെന്നും സമഗ്രമായ പരിഹാരമെന്ന നിലയിൽ ദേശീയ പാത-30 ന്റെ സെക്ഷൻ 23 ൽ സ്ഥാപിക്കുമെന്നുമാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

scorpio crashed avoid hitting cow

സ്കോർപിയോയെ കുറിച്ച് നോക്കിയാൽ സ്കോർപിയോ N -ൻ്റെ ഡീ -ട്യൂണ ചെയ്ത ഡീസൽ പതിപ്പിൽ നിന്ന് ഉരുത്തിരിഞ്ഞ 2.2 -ലിറ്റർ ഡീസൽ എഞ്ചിനിലാണ് സ്കോർപിയോ ക്ലാസിക്കിൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ യൂണിറ്റ് 132 PS മാക്സ് പവറും, 300 Nm ടോർക്കും പുറപ്പെടുവിക്കുന്നു. എഞ്ചിനുകള്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

13.62 ലക്ഷം മുതല്‍ 17.42 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ക്ലാസിക്കിന്റെ വില പോകുന്നത്. അതേസമയം 13.85 ലക്ഷം രൂപ മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ച എസ്‌യുവിയുടെ വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഏറ്റവും കൂടുതൽ വിറ്റഴിയുന്ന തങ്ങളുടെ എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റിന്റെ വില കുത്തനെ കുറച്ച് മാതൃകയായിരിക്കുകയാണ് മഹീന്ദ്ര.

സ്കോർപിയോ N എസ്‌യുവികളുടെ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ഇനി മുതൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്നത്. പുതിയ ക്ലച്ച്ലെസ് മോഡലുകളെ കമ്പനി അവതരിപ്പിച്ചതോടെയാണ് വിലയിൽ കുറവ് സംഭവിച്ചിരിക്കുന്നത്. മഹീന്ദ്ര സ്കോർപിയോ N ഓട്ടോമാറ്റിക് പതിപ്പ് നിലവിൽ Z6, Z8, Z8L എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. Z4 വേരിയന്റിലേക്ക് കൂടിയാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്‌തിരിക്കുന്നത്.

സ്കോർപിയോ N Z4 മാനുവൽ വേരിയന്റിന് 17.39 ലക്ഷം രൂപയും പുതിയ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പുകൾക്ക് 17.86 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. 7 സീറ്റർ കോൺഫിഗറേഷനിൽ മാത്രം വിൽക്കുന്ന സ്കോർപിയോ N Z4 മറ്റ് ഫീച്ചറുകളാലും സമ്പന്നമായ വാഹനമാണ് കേട്ടോ. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, പ്ലാസ്റ്റിക് കവറുള്ള 17 ഇഞ്ച് വീലുകൾ, റിയർ സ്‌പോയിലർ എന്നിവയാണ് ഇതിൽ കിട്ടുന്ന ചില പ്രധാന സവിശേഷതകൾ.

8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, രണ്ടാം നിര എസി വെന്റുകൾ, ഫാബ്രിക് അപ്ഹോൾസ്റ്ററി തുടങ്ങിയ ഫീച്ചറുകളാലും സ്കോർപിയോ N Z4 ഓട്ടോമാറ്റിക് വേരിയന്റുകൾ സമ്പന്നമാണ്. ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഹിൽ ഹോൾഡ്, ഡിസെന്റ് കൺട്രോളുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഇതിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, June 15, 2025, 13:00 [IST]
English summary
Scorpio flipped and dragged 100 feet on the road avoid hitting cow details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X